2012, ഡിസംബർ 28, വെള്ളിയാഴ്‌ച

കണ്ണുനീര്‍ ഒരു കണ്ണു

കണ്ണുനീര്‍ ഒരു കണ്ണു നീര്‍ തുള്ളി പൊട്ടി ചിതറിയിടുമ്പോള്‍ ...

ഒരു വാക് മിണ്ടുവാന്‍ നീ അടുത്തില്ലെങ്കില്‍ ...

ആയിരം വാക്കുകള്‍ക്ക് എന്തു സ്ഥാനം ...

ആരുമായിട്ടല്ലെങ്കിലും ..ആരൊക്കയോ എന്ന പോലെ ...

ഒരു മാത്ര മോഹം പൂവിടുമ്പോള്‍ ..

ജാലക കോണില്‍ നിന്‍ മുഖം മാത്രം ...

നേര്‍ത്ത ഹിമ കണങ്ങള്‍ നിന്‍ ജാലക ചില്ലില്‍ ചിത്ര മെഴുതുമ്പോള്‍ ..

നിലാവിന്‍ മായികാ തൂലികയായ്, വെന്‍ ചന്ദ്രലേഖ പുഞ്ചിരി തൂവി നില്‍ക്കുമ്പോള്‍ ..

നിന്‍ കാതില്‍ മൃതുല സ്പര്‍ശമായ് പറഞ്ഞു ഞാന്‍ ...ഇഷ്ട്ടം ..

അന്ന് നീതന്ന പൂക്കള്‍കെല്ലാം അനുരാഗത്തിന്‍ സ്വര്‍ണ ഭംഗി ...

ഇന്ന് ആ പൂകള്‍ വാടിയിട്ടും ,ഓര്‍മ്മകള്‍ മാത്രം വാടിയില്ല ..

ഇനി എന്‍റെ കാലൊച്ച കേട്ടിടുമ്പോള്‍ ...ആ വഴി ഒന്ന് നീ വന്നു നില്‍ക്കൂ .. ഒന്ന് കൂടി കണ്ടു ഞാന്‍ പോയിടാം ..

മേഘങ്ങള്‍ എന്നും

മേഘങ്ങള്‍ എന്നും എനിക്ക് ഹരമാണ്... തണുത്തു വിറച്ചിരിക്കുന്ന രാത്രി യാമങ്ങളില്‍ ഒരു പഞ്ഞിപ്പുതപ്പ് കണക്കെ പുണരുവാനും വിങ്ങുന്ന ഹൃത്തിന്‍ നോവിനാല്‍ പൊഴിഞ്ഞു വീഴുന്ന അശ്രു മണികളെ തഴുകുവാനായി ഇറ്റിറ്റു വീഴുന്ന മഴനീര്‍ തുള്ളികളെ സമ്മാനിക്കുവാനും നിഴലു പതിഞ്ഞ വീഥിയില്‍ മേഘ പാളികളിലൂടെ ഒളിഞ്ഞു നോക്കുന്ന നേര്‍ത്ത വെളിച്ചവും... ഹാ... ഭാരങ്ങളൊക്കെ ഇറക്കി വച്ചു ഒരു മേഘമായി മാറുവാനായിരുന്നെങ്കില്‍,..

ഏത് നിമിഷവും

ഏത് നിമിഷവും
പ്രണയത്തിലേക്ക് തെന്നിവീഴുമെന്ന്
നിശ്ചയമുണ്ടായിരുന്ന സൗഹൃദങ്ങള്‍ക്കിടയില്‍,
അഹംഭാവത്തിന്റെ മുള്‍വേലി
തീര്‍ക്കേണ്ടി വന്നതിന്‍റെആത്മനൊബ്ബരം
അക്ഷരങ്ങള്‍കെല്ലാംവീതിച്ചു നല്‍കിയിട്ടും
ഇനിയുമെത്രയോ ബാക്കി.........''

തൗഫീഖ് അമന്‍

എന്‍റെ മരണം

എന്‍റെ മരണം ഞാന്‍ നിനക്ക് സമ്മാനമായി നല്‍കാം,
ഓരോ യാത്രയുടെ അവസാനവും വിരസതയോടെ ഉള്ള നിന്‍റെ നെടുവീര്‍പ്പുകള്‍ കേട്ട് ഞാന്‍ മടുത്തിരിക്കുന്നു,
ഇനി ഞാന്‍ തനിയെ യാത്ര ചെയ്തു കൊള്ളാം,
അനന്ത വിഹായസിലെക്ക് പറന്നുയരുവാന്‍
നിന്‍റെ ചിറകുകള്‍ എനിക്ക് ആവശ്യമില്ല,
അതിനു എന്‍റെ സ്വപ്‌നങ്ങള്‍ തന്നെ ധാരാളം,
തിരക്കുകളുടെയും മുഷിപ്പുകളുടെയും ഈ ലോകത്ത് നിന്നും മൌനത്തിന്‍റെ താഴ്വരയിലേക്ക് ഞാന്‍ യാത്ര പോകുന്നു,
വിരസത നിറഞ്ഞ നിന്‍റെ ജീവിതത്തിനു വിരഹത്തെ കൂട്ട് നല്‍കി ഞാന്‍ പോകുന്നു,
നിനക്കായി ഉള്ള എന്‍റെ അവസാന സമ്മാനം,
എന്‍റെ മരണം....

ജസു ഷാന്‍

പൌര്‍ണ്ണമി

പൌര്‍ണ്ണമി


കിനാവുകള്‍ മറഞ്ഞൊരാ നിശകളില്‍
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
തിരികെ വരത്തോരാ ദിനങ്ങളെന്‍
മനതാരില്‍ വെറുതെ നിറഞ്ഞു നിന്നു
വെറുതെയെന്നറിഞ്ഞിട്ടും ..അരുതെന്നുപറഞ്ഞിട്ടും
എന്‍ മനം നിനക്കായ്‌ കൊതിച്ചു
എന്‍ മനസ്സില്‍ നിറഞ്ഞോരാശകളെല്ലാം
വെറുതെയെന്‍ മനസ്സില്‍ കോറിയിട്ട കാവ്യാമായി മാറി ..
പിന്നെ ഒരു കവിതയായി അതെന്നില്‍ നിറഞ്ഞൊഴുകി .
അറിയാതെ...അറിയാതെ....ഞാനറിയാതേ..
ആ കവിത നിന്‍ കാതിലോതുവാന്‍
ഞാനൊരു നേര്‍ത്ത കാറ്റിനെ കടമെടുത്തു ..
മാമലകള്‍ക്കപ്പുറം ...കടുകള്‍ക്കപ്പുറം ...
കടലുകള്‍ക്കപ്പുറം ..കരകള്‍ക്കുമപ്പുറം ...
ആ കാറ്റു നിന്നെ തേടിയെത്തി ...
ആ കാറ്റു നിന്നെ തേടിയെത്തി ...
അറിയുന്നുവോ നീ എന്‍ പ്രാണനില്‍ പിറന്ന കാവ്യം
കേള്‍ക്കുന്നുവോ നീ എന്‍ ഹൃദയതാളത്തില്‍ പിറന്ന കവിത
ആ കാറ്റിനൊപ്പം പോരുവാന്‍നേറെക്കോതിച്ചു ഞാന്‍ വൃഥാ .
ഒരു ജന്മമത്രയും ഞാനെഴുതിവെച്ചോരാ കാവ്യമെല്ലാം
നിന്നരുകില്‍ ഒരു കുഞ്ഞു തെന്നലായ് ...നേര്‍ത്ത തലോടലയ്
മഞ്ഞുതുള്ളിയായ് ..അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളികളായി
നിന്‍ മുന്നില്‍ കാവ്യമായ് ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍
നിന്‍ മുന്നില്‍ കവിതയായി ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ ..

ആശ ചന്ദ്രന്‍

ചെയ്തുകൂട്ടിയ

ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ക്ക ­ൊടുവില്‍ ,
ഒരു തുള്ളി കണ്ണിനീരുമാത്രം ­ ബാക്കിവച്ച്,
ചെയ്തുകൂട്ടിയ കുസൃതിത്തരങ്ങളു ­ം
ചെറിയ ചെറിയ സൌന്ദര്യപ്പിണക് ­കങ്ങളും
ഒടുവില്‍ നിനക്കൊരു ശല്യമായ് മാറിയ സ്ഥിതിക്ക്
ഇനിയൊരിക്കലും,
എനിക്ക് നിന്നോടുള്ള സ്നേഹത്തിനൊരു അര്‍ത്ഥവുമില്ല, ­ ആത്മാര്‍ത്ഥതയും ­.
ഇനിയും തുടരുന്നൊരീ വഴിയില്‍ നിനക്കൊരു ശല്യമായ് തുടരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില ­്ല.
തെറ്റുകുറ്റങ്ങള ­െല്ലാം എന്റേതുമാത്രമാക ­്കി ഞാന്‍ എന്റെ യാത്ര തുടരുന്നു.
തെറ്റുകളുടെ ഭാണ്ഡം പേറിയുള്ള ഈ യാത്രയില്‍ ഇനി ഞാന്‍ ഒറ്റയ്ക്ക്
ഒപ്പം നിയില്ല എന്നര്‍ത്ഥം.
കന്നീരില്‍ കുതിര്‍ന്നൊരു യാത്രാമൊഴിയോടെ ഞാന്‍ വിടവാങ്ങുന്നു

എന്ന്,
നിങ്ങളുടെ സ്വന്തം ( സ്വന്തമായിരുന്ന ­, അതാണു ശരി)

2012, ഡിസംബർ 8, ശനിയാഴ്‌ച

പ്രണയത്താല്‍ എഴുതിയ

ഹൃദയത്തിന്‍റെ താളുകളില്‍ പ്രണയത്താല്‍ എഴുതിയ മധുര സ്വപ്നങ്ങള്‍ ഒരുപക്ഷേ മറന്നേക്കാം. എന്നാല്‍ വിരഹത്താല്‍ എഴുതി ചേര്‍ക്കപ്പെട്ട വേദന കലര്‍ന്ന നിമിഷങ്ങള്‍ മറക്കാന്‍കഴിയില്ല ഒരിക്കലും. .

നിറഞ്ഞ മനസ്സോടെ

നിറഞ്ഞ മനസ്സോടെ ഒരു ജന്മം മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത സ്നേഹത്തോടെ
എന്‍റെ മനസ്സിന്‍റെ മടിത്തട്ടില്‍ ആര്‍ക്കും കൊടുക്കാതെ കാത്തു സൂക്ഷിച്ചിരുന്ന പനിനീര്‍ പുഷ്പം നിനക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു..

തുലാവര്‍ഷ രാത്രികളും

തുലാവര്‍ഷ രാത്രികളും മഴപെയ്യുന്ന സായാഹ്നങ്ങളും എനിക്കിഷ്ടമാണ്...
കാരണം,
അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്ത് കരയുമ്പോള്‍
ആരും കാണില്ലല്ലോ, ആരും തിരിച്ചറിയില്ലല്ലോ
എന്റെ കണ്ണുനീര്‍.........

ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാന്‍

ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാന്‍ നീ എനിക്കായ്‌ നല്‍കിയ മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ക്ക് ഒരായിരം നന്ദി.. ഇത് ഞാന്‍ കാത്തു സൂക്ഷിക്കും എന്‍റെ മനസ്സിന്‍റെ പുസ്തകത്താളുകളിനുള്ളില്‍.. എന്നും എന്നെന്നും”

ആയിരം നിറമുള്ള

ആയിരം നിറമുള്ള നിന്‍റെ സ്വപ്നങ്ങള്‍ക്ക്
ഞാനൊരു തടസ്സം ആകുന്നില്ല..
തുടര്‍ന്നുള്ള നിന്‍റെ വീഥികളില്‍ ഒരിടത്തും,
തേങ്ങുന്ന ഹൃദയവുമായി ഞാന്‍ ഉണ്ടാകുകയുമില്ല..

ഹൃദയത്തില്‍

ഹൃദയത്തില്‍ സ്നേഹത്തിന്‍റെ ഇതള്‍ വിരിയിച്ച്..
മനസ്സില്‍ മോഹത്തിന്‍റെ തിരി തെളിയിച്ച്..
എന്നുള്ളിലേക്ക് വന്നതിന്..
സന്തോഷത്തിന്‍റെ ഒരായിരം
പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കുന്നു ഞാന്‍..

കാത്തിരിക്കാനും,സ്വപ്നം കാണാനും,

കാത്തിരിക്കാനും,സ്വപ്നം കാണാനും,
കൊതിതീരെ സംസാരിക്കാനും,
കൈകോര്‍ത്തു പിടിച്ചു നടക്കാനും,
ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും,പങ്കു വെയ്ക്കാനും
ഒരാള്‍ കൂടെയുണ്ടാവുമ്പോള്‍ അറിയുന്നു
ജീവിതം എത്ര പ്രണയാര്‍ദ്രമാണെന്ന്. ഈ ജീവിതയാത്രയില്‍ നിന്നെ ലഭിച്ച ഞാന്‍
എത്ര ഭാഗ്യവാനാണെന്ന്..

എന്‍റെ സ്വപ്നങ്ങള്‍ക്ക്

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമായി നീ
അരികില്‍ അണഞ്ഞപ്പോഴും
എന്‍റെ മോഹങ്ങള്‍ക്ക് ചിറകായി നീ
നെഞ്ചോട് അടുത്തപ്പോഴും
അറിയാന്‍ കഴിഞ്ഞില്ല നീ എനിക്കാരെന്ന്‍, എന്തിനെന്ന്
വര്‍ണങ്ങളാല്‍ തീരത്ത ചിറകുമായി
നൂറായിരം സ്വപ്നങ്ങളും നെഞ്ചിലേറ്റി
പറക്കാന്‍ തുടിക്കുന്നതെന്‍ നെഞ്ചകം

ജീവിതത്തില്‍ എപ്പോഴോ

ജീവിതത്തില്‍ എപ്പോഴോ ആഗ്രഹിച്ചതായിരുന്നു ഇങ്ങനെ ഒരു നിമിഷം.... എന്‍റെ  കൈക്കുള്ളില്‍  നീ ഒതുങ്ങി നില്‍ക്കുന്ന സുരഭില നിമിഷം.... പ്രണയം ഒളിപ്പിച്ചു വച്ച നിന്റെ കണ്ണുകളും, മധുവൂറുന്ന നിന്റെ ചൊടികളുമെല്ലാം എന്‍റെ സ്വന്തമാകുന്ന നിമിഷം

മഞ്ഞും കുളിരും

മഞ്ഞും കുളിരും നക്ഷത്രങ്ങളും വര്‍ണ്ണ ദീപങ്ങളും വഴിത്താരയില്‍ നിറയുമ്പോള്‍ എന്‍ മഴത്തുള്ളിയെ മറക്കുന്നതെങ്ങന ­െ നീ ഈ ധീപങ്ങളെക്കാള്‍ ­ ഏറെ മനോഹരം ആയെ എന്നും എന്‍ മനസ്സില്‍ ഉണ്ടല്ലോ.

ഇലകളില്‍ എഴുതിയ

"ഇലകളില്‍ എഴുതിയ നിന്‍ പേര്
കാറ്റില്‍ പറന്നു അകന്നാലും ...
തീരത്ത് എഴുതിയ നിന്‍ പേര്
തിര വന്നു മായിച്ചാലും ......
എന്‍ ഹൃദയത്തില്‍ എഴുതിയ
നിന്റെ പേര് ഒരിക്കലും മായില്ല ....
എന്റെ ജീവന്‍ പോകുന്നതുവരെ ...

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

നിന്‍റെ തുടുത്ത കണ്ണുകളില്‍ നിന്നും

നിന്‍റെ തുടുത്ത കണ്ണുകളില്‍ നിന്നും അടര്‍ന്നു വീണത്
ഒരു തുള്ളി രക്തം;
നിന്‍റെ വേദന, നിന്‍റെ ഹൃദയത്തിന്‍റെതുണ്ട്.
നിന്നെ മറക്കാതിരിക്കാന ്‍
എന്‍റെ നെറുകയില്‍ നിന്‍റെ ചുണ്ടുകള്‍;
എല്ലാം ഓര്‍മ്മകളാവാതിര ിക്കാന്‍

നിന്‍റെ വേദനയില്‍ ഞാന്‍ കുളിച്ചു കയറുന്നു.
നിന്‍റെ സത്യം മങ്ങാതിരിക്കാന് ‍
കടുത്ത വെയിലിന്‍റെ ഓരോ തുള്ളിയും
ഞാനോപ്പിയെടുക്ക ുന്നു.
ഉയര്‍ന്നു പറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്തു വീഴ്ത്തുന്നു.
ഇതെന്‍റെ സന്യാസം.

(നന്ദിത)

നിന്‍ സ്നേഹ മൊഴികളെ

നീയെന്ന പുണ്യത്തിന് നേരെ
മുഖം തിരിച്ചപ്പോഴും. ­.
നിന്‍ സ്നേഹ മൊഴികളെ
മൌനത്തിന്റെ ഇരുട്ടറയിലേക്കെ ­റിഞ്ഞു
തിരിഞ്ഞു നടന്നപ്പോഴും ..
അറിയുമായിരുന്നി ­ല്ല..

നിന്നെ ഓര്‍ത്തു ഒരിക്കല്‍ കരയെണ്ടി വരുമെന്ന്..
പിടയുന്ന നെഞ്ചിലെ എരിയുന്ന കനലുകളില്‍
വിരഹ ചിത്രങ്ങള്‍ കോറിയിടെണ്ടി വരുമെന്ന്...!!


Courtesy :സന പള്ളിപ്പുറം

ആഴങ്ങളുടെ ഗാഢതയിലേക്ക്

ആഴങ്ങളുടെ ഗാഢതയിലേക്ക്
നീ ചെത്തി മിനുക്കിയെടുത്ത ­
ഇടവഴിയാണ് എന്‍റെ കവിത...

മുനയൊടിഞ്ഞ എന്‍റെ വാക്കുകള്‍
നീ നീട്ടിയ കടലാസ്സില്‍ ആഴ്ന്നിറങ്ങി

തീയായിരുന്നു ചുറ്റിലും,
എരിഞ്ഞൊടുങ്ങുന് ­ന ജ്വാല,

അക്ഷരത്തെറ്റിന് ­റെ നാളം,
അതിരറ്റ പാതയിലേക്ക് പടര്‍ന്ന വെള്ളിവെളിച്ചം,
ശാന്തം!

കനലെരിയാത്ത വാക്കിന്‍റെ
ആഴപ്പരപ്പിലേക്ക ­്
നീ വിളക്കിച്ചേര്‍ത ­്തിയ
വന്യമായ ചിരിയാണ്
എന്‍റെ കവിത

മറന്നു പോയെന്നു

മറന്നു പോയെന്നു നീ വിചാരിച്ചെങ്കില ് തെറ്റ് പറ്റിയത് നിനക്കായിരുന്നു ഒരു വാക്കിനാല് മറന്നു പോകുമായിരുന്ന ഒരിഷ്ടമായിരുന്ന ോ നമ്മുടേത് കാലം ഒരിക്കലും നമുക്ക് വേണ്ടി കത്ത്നില്ക്കില് ല പക്ഷെ ഒരു കാലത്തിനും മായ്ക്കാനാവില്ല എനിക്ക്നിന്നോടുള്ള ഇഷ്ടം .............

'തനിയേ മാഞ്ഞു

'തനിയേ മാഞ്ഞു
തനിമകളെല്ലാം മാറ്റിവെച്ചുകൊണ ­്ട്,
ഇനിയുള്ള വഴികളില്,
എന്നെ തിരയാതെ,
എന്റെ ഓര്മ്മകളെ
കോര്ത്ത് അണിയാതെ....

വഴിവിളക്കുകളായ് ­ എന്റെ
കണ്ണുകള് നിനക്കു
വഴികാട്ടും, നീയറിയാതെ......
എന്റെ ശ്വാസമിടിപ്പുകള ­്
നിലയ്ക്കുംവരെ.. ­....
നമ്മുടെ കിനാക്കളെല്ലാം
നെഞ്ചില് നിറച്ച്
ഒരു സൂര്യനായ്,
എരിയുന്ന മനസ്സുമായ്
ഞാന് മറയാം.....
എന് ചന്ദ്രബിംബമേ,
അഴകിന് നിലാവേ,
നമ്മുക്കായ് മാല്യം ഒരുക്കി,
അ പുലരി കാത്തിരിക്കുന്ന
കാലം, നിനക്കായൊരു
കുങ്കുമചെപ്പുമാ ­യ് ഞാന്
വരും...... നിന്
നിറുകയില് ചാര്ത്താന്....
നിന്നെയെന് മാറോട് ചേര്ക്കാന്....' ­'

വിരഹത്തിനാഴം അളക്കുവനാവില്ലെ

വേര്‍പാടിന്റെ വേദന ..

വിടപറയാന്‍ വെമ്പുന്ന ഹൃദയത്തിന്‍ വേദന
ഒരു വാക്കില്‍ ചൊല്ലുവാന്‍ ആകുമെങ്കില്‍
ഒരു വാക്കിലെന്നുടെ വേദന നിന്നെ ഞാന്‍
അറിയിച്ചു യാത്രയായീടും


സഖീ
വിരഹത്തിനാഴം അളക്കുവനാവില്ലെ -
ന്നരിയുന്നു ഞാന്‍ എന്‍റെ പ്രീയതോഴീ
അളക്കുവാനയെങ്കി ലെന്‍ വേദനയിന്‍
ആഴം നീ അറിഞ്ഞീടുമതു നിശ്ചയം
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ ഒരു കുമിള പോലെ
പാറി കളിച്ചു നശിച്ചീടുന്നു
ആശകളെല്ലാം മരവിച്ചു ഞാന്‍ ഇന്ന്
ഏകാന്തതയിന്‍ വിഷാദ രൂപം

ഒരേ മണ്ണുകൊണ്ട്

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട് ­ടു
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി"
സംശുദ്ധമായ പ്രണയത്തിനു ഒരിന്ദ്രജാലവുമി ­ല്ല .ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്.ബോധിതണുപ്പില്‍ ­,നീലവെളിച്ചം തളര്‍ന്നുറങ്ങുന ­്ന രാവുകളില്‍,ഒരിക ­്കലും നടന്നുതീര്‍ന്നി ­ട്ടില്ലാത്തനാട്ടിടവഴികളില് ­‍ എല്ലായിടത്തും ഞാന്‍ പ്രണയമനുഭവിച്ചി ­ട്ടുണ്ട്. പ്രണയം നിലനിര്‍ത്താന്‍ ­ ഒറ്റവഴിയെയുള്ളൂ ­ പ്രണയിക്കുക.
"പെണ്ണോരുത്തിക് ­ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"

(എ അയ്യപ്പന്‍)

മഞ്ഞു തുള്ളിയേ.

അഴകേറും മാരിവില്ലിലും,
കുളിരാല് പൊഴിയും മഴയിലും, ഞാനുണ്ടായിരുന്ന ­ു.....
എന്റെ പ്രണയമുണ്ടായിരു ­ന്നു..
അതിശയമായിരുന്ന ദേവതേ,
പുലരികളെ പാടിയുണര്ത്തും
മഞ്ഞു തുള്ളിയേ...
എന്തിനു നീയെന്നില്
നിന്നു മറയ്ക്കുന്നു നിന് മുഖം,
അറിയാതെ നിന് മൃദു
കരങ്ങളാല്, കുടപോല്...
എങ്കിലും എന്
സ്നേഹമഴ, തോരാതെ നിന്നില്
ചൊരിയും,
നീയറിയാതെ...... ­.
നിനക്കായ്...... ­.
എന്നും കുളിരോടെ...
ഈണങ്ങളോടെ.

എവിടെ നോക്കിയാലും പ്രണയം

പ്രണയം, ഇവിടെ അത് വസന്തം പോലെയാണ്.
എവിടെ നോക്കിയാലും പ്രണയം. എനിക്കും ഉണ്ടായിരുന്നു പ്രണയം.... സന്തം പോലെ പക്ഷെ ഒരിക്കല് മാത്രമായ വസന്തം... പിന്നീടു എപ്പോഴോ പെയ്ത മഴയുടെ ഒഴുക്കില് ഞാന് പെട്ടുപോയി....
അകന്നുപോയ വസന്തത്തെ തിരിച്ചുപിടിക്ക ­ ാന്
ആകില്ലെന്ന സത്യത്തോടെ ഞാന് ഇപ്പ്പോഴും അതെ
ഒഴുക്കില് എവിടെക്കോ, ഒഴുകികൊണ്ടേ ഇരിക്കുന്നു.

നിന്‍റെ ഓര്‍മ്മക്ക്

നിന്‍റെ ഓര്‍മ്മക്ക്

വിജനമാമൊരീ ഇടവഴിയില്‍ ഞാന്‍ തനിയെ ദൂരെ നടന്നു പോയീടുംപോള്‍
എന്‍ ഓര്‍മ്മകളില്‍ നിറയുന്നു നിന്‍ മുഖം നിറയെ സ്വപ്നങള്‍ വിരിഞ്ഞ സൗഹൃദം
നനുത്ത ശിശിരവും വിടര്‍ന്ന വസന്തവും നമ്മുക്കു ചുറ്റും കടന്നു വന്നു പൊയ്.......
ഇടയിലെപ്പ

ൊഴൊ പ്രണയകാലവും കവിത പൊലെ നാം തമ്മില്‍ പറഞ്ഞതും
കതിരുവീശിയ പാടമൊന്നതില്‍ പാട്ടുമൂളി നാം മഴ നനഞ്ഞതും
ഉള്ളില്‍ തൊന്നുന്ന കുഞ്ഞു കുസൃതികള്‍ തമ്മില്‍ മെല്ലെ പറഞ്ഞു തീര്‍ത്തതും
പിന്നെ എപ്പൊഴൊ കുഞ്ഞുപരിഭവം മഞ്ഞുതുള്ളി പൊല്‍ മെല്ലെ അലിഞ്ഞതും
നിറയെ സ്വപ്നങ്ഗള്‍ പൊഴിയും നിരത്തിന്‍റെ ഇടവഴികളില്‍ പലരുംപിരിഞ്ഞു പൊയ്
അവരിലൊന്നായി നാമും പിരിഞ്ഞുപൊയ്
വെറുതെ നല്ലൊരു ഒഴിവുകാലത്തിനായ്.........
തിരികെ വന്നെന്‍റെ അരികില്‍ നിന്നു നീ
വിറയലൊടെ എന്‍ ചെവിയില്‍ മന്ത്രിച്ചു
വിട പറയുന്ന നേരമെന്തിനീ പ്രണയമെന്നുമീ സൗഹൃദം മതി...........
പ്രണയമെന്നതു മിഴിനിറക്കുന്ന കദന കഥയെന്നറിഞ്ഞു പിന്നെ ഞാന്‍.........
പല ദിനത്തിലെ കണ്ടുമുട്ടലിന്‍ സ്മരണ മെല്ലെ പൊടിഞ്ഞെന്‍ മിഴികളില്‍ ........
നിറയെ സ്നേഹം പകര്‍ന്നു നല്‍കിയ
പ്രിയ സുഹ്രുത്തെ നിനക്കു മംഗളം

ഒരു നീര്‍ക്കനല്‍ പോല്‍...

"ഒരു നീര്‍ക്കനല്‍ പോല്‍..."

"ഒരു നീര്‍ക്കനല്‍ പോല്‍,മനസ്സിന്റ ­െചെപ്പില്‍,,
സ്നേഹം വിങ്ങുകയായ്...
പിരിയുകയായ് വിരലുകള്‍,,
ചേര്‍ത്ത് നടന്നൊരീ തീരത്ത്,മൂകമായ് ­...

തിരകളാം തീര്‍ത്ഥം മെല്ലെയിറ്റിച്ച ­ു,,
ഈറനാക്കിയൊരീ കറുകനാമ്പും,,
മെല്ലെയാത്മാവിന ­ു മൊഴിയേകുമീ,,
പകലും മൂകമായ്...
ഇനി വരികയില്ലിനിയീ സന്ധ്യകളില്‍,,
തളിരിടും അരളിപ്പൂക്കളായ് ­,,
എങ്കിലും കാണ്മു നാം,,
സാന്ധ്യ താരകം പോല്‍..."

( ശ്രീജിത്ത്‌ )

കാഴ്ചകള്‍ ഒന്നുമില്

കാഴ്ചകള്‍ ഒന്നുമില്ല

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.
നരച്ച ആകാശം,
അതിലെവിടെയോ വിളറിച്ചിരിച്ച് ,
കിഴവനെപ്പോലെ,
നര വീണ മിഴികളാല്‍ ഭൂമിയെ തിരഞ്ഞ്, സൂര്യന്‍.
സ്വന്തമായി ശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടി,
ചുട്ടുപൊള്ളി, ഭൂമി,
മജ്ജ തുളഞ്ഞിറങ്ങിയ കുഴല്കളുമായി

മരണാസന്നയായി ആശുപത്രിക്കിടക്കയില്‍;
ഊറ്റിയെടുത്ത ജീവജലം വിറ്റ്
മതിയോടെ മദിച്ച മനുഷ്യന്റെ തടവില്‍.
നിറമില്ലാത്ത ഇലകളുമായി
അനാഥരെ പോല്‍ മരപ്രേതങ്ങള്‍
കണക്കുപുസ്തകം വരച്ചൊരുക്കിയ വഴികളില്‍
സമയനിഷ്ടയോടെ ഇറ്റുന്ന
അമൃത കണങ്ങള്‍ കാത്ത്.
ചൂടില്‍ നിന്ന് ചൂടിലേക്ക്
ചൂടും കൊണ്ടോടുന്ന
അനുസരണയില്ലാത്ത തന്തോന്നിക്കാറ്റ് .
ശീതീകരണ യന്ത്രങ്ങളില്‍ ചേക്കേറി,‍
ഒട്ടും ആവശ്യമില്ലാത്ത ചിറകുകളും തൂക്കി,
പാടാനും പറക്കാനുമാവാതെ
ഉഷ്ണത്തിന് അടയിരിക്കുന്ന പറവകള്‍
ഭൂമിയെ തൊടാത്ത സൂര്യനെ നോക്കാത്ത
ഇലകള്‍ തലോടാത്ത കുളിര്‍ കാറ്റ്കൊള്ളാത്ത
കിളിനാദം കേള്‍കാത്ത കുറെ യന്ത്ര മനുഷ്യര്‍
ശകടങ്ങളില്‍ നിന്നു ശകടങ്ങളിലെക്ക്.
പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.

By, k.madhvikutty (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

നിനക്കായ്‌ മാത്രം വിടരുന്ന പുഞ്ചിരി

നീ കാരണം ഇന്നെന്റെ ലോകം വലുതാണ്‌..
അവിടെ നിറയെ സ്വപ്നങ്ങളാണ്..
നീ കാരണം ഇന്നെന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്
നിന്നോടുള്ള പരിശുദ്ധ പ്രണയം..
നീ കാരണം ഇന്നെന്റെ മുഖത്ത് പുഞ്ചിരിയുണ്ട്
നിനക്കായ്‌ മാത്രം വിടരുന്ന പുഞ്ചിരി.♥.!!

നിരാശകളായ് പെയ്തൊഴിഞ്ഞൂ

ഒരു പുഷ്പമായ് നീ കടന്നു വന്നു
എന്നില്‍ സ്നേഹത്തിന്‍ അലയൊലികള്‍ വിടര്‍ത്തി
ഒരായിരം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി എന്നില്‍
മോഹങ്ങള്‍ തളിരിട്ടു എന്‍ മനസ്സില്‍
വെറുതെ..മോഹിച്ച ­ു ഞാന്‍
എല്ലാം വ്യര്‍ത്ഥമായിരു ­ന്നു എന്നറിയാന്‍ വൈകി...
ആശകള്‍ നിരാശകളായ് പെയ്തൊഴിഞ്ഞൂ..
ആവേശം കെട്ടടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം
ഒളിച്ചീടട്ടെ ശൂന്യമാനസ്സോടെ
മുഖമൊളിപ്പിച്ചീ ­ടട്ടെ നിന്‍ നിഴലില്‍.
വേദനകള്‍ മാത്രം ഏല്‍ക്കാന്‍
എന്‍ ജീവിതം ഇനിയും ബാക്കി.......

ഒരു മഞ്ഞുതുള്ളിയി എന്നും നീ


ഓര്‍മ്മകള്‍ തോരാത്ത മഴയായി പെയ്തിറങ്ങുമ്പോ­ള്‍ ഓര്‍ക്കുമോ ഈ ചെറു മഴത്തുള്ളിയെ ?

എന്‍ ഹൃദയത്തിലെ പനിനീര്‍പൂവില്‍ ­ ഒരു മഞ്ഞുതുള്ളിയി എന്നും നീ മാത്രം.........­.....

എന്നില്‍ പെയ്യാതെ നിറഞ്ഞ മുകിലെ .. എന്നില്‍ വിരിയാതെ നിന്ന പൂവേ ..

എന്നില്
‍ തഴുകാതെ പോയ കാറ്റേ .. നിങ്ങള്‍ കണ്ടുവോ ...എന്നില്‍ തഴുകി തലോടാതെ പോയ എന്‍.....

ബന്ധങ്ങളീ വിധം

കാലമൊരജ്ഞാത കാമുകന്‍
ജീവിതമൊ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപുണരും വലിച്ചെറിയും
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിനുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
അനുരാഗ ശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം....സ്വപ്നങ്ങളീ വിധം
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടു പോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടു ചെന്നിറക്കും
കഷ്ടം...ബന്ധങ്ങളീ വിധം

ഒരു പുഷ്പമായ്

ഒരു പുഷ്പമായ് നീ കടന്നു വന്നു
എന്നില്‍ സ്നേഹത്തിന്‍ അലയൊലികള്‍ വിടര്‍ത്തി
ഒരായിരം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി എന്നില്‍
മോഹങ്ങള്‍ തളിരിട്ടു എന്‍ മനസ്സില്‍
വെറുതെ..മോഹിച്ച ­ു ഞാന്‍
എല്ലാം വ്യര്‍ത്ഥമായിരു ­ന്നു എന്നറിയാന്‍ വൈകി...
ആശകള്‍ നിരാശകളായ് പെയ്തൊഴിഞ്ഞൂ..
ആവേശം കെട്ടടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം
ഒളിച്ചീടട്ടെ ശൂന്യമാനസ്സോടെ
മുഖമൊളിപ്പിച്ചീ ­ടട്ടെ നിന്‍ നിഴലില്‍.
വേദനകള്‍ മാത്രം ഏല്‍ക്കാന്‍
എന്‍ ജീവിതം ഇനിയും ബാക്കി........

2012, മേയ് 26, ശനിയാഴ്‌ച

എന്‍റെ  ഹൃദയത്തില്‍ പെരുമഴയായ് അവള്‍ പെയ്തിരങ്ങിയിരുന്നു ...

ഇന്നാ മഴത്തുള്ളികള്‍ എന്‍റെ  കണ്ണില്‍ വീണു നിറയുന്നു ..

അവളുടെ കാല്‍പാട് പതിഞ്ഞ ഓരോ മണല്‍ തരികളെയും ഞാന്‍ സ്നേഹിച്ചിരുന്നു ...

അതിനുള്ള ശിക്ഷയാണോ എന്നറിയില്ല ,
ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ പോലും അവള്‍ മുഖം തിരിച്ചു നടക്കുന്നു ......

ഒരു വാകില്‍ തുടങ്ങി

"ഒരു വാകില്‍ തുടങ്ങി മറു വാക്ക് കൊണ്ട് നീ അകന്നു പോകുമ്പോള്‍ ചെറു പുഞ്ചിരി നിറഞ്ഞ നിന്‍  മിഴികള്‍ നിറയാതെ നോക്കണേ " പിരിയുകയാനെങ്കിലും  ആ  മിഴികള്‍ നിറഞ്ഞാല്‍  നിലക്കുന്നതു  എന്‍റെ  ഹൃദയമാണ് 

2012, മേയ് 22, ചൊവ്വാഴ്ച

ഞാന്‍ ഇല്ലെങ്കിലും

ഒരിക്കല്‍  ഒന്നു  പറഞ്ഞാല്‍ മതി
"എന്നെ സ്നേഹിച്ചിരുന്നില്ല ,ഞാന്‍ ഇല്ലെങ്കിലും
നീ സന്തോഷത്തോടെ ജീവിക്കുമെന്ന് "
വേദന നിറഞ്ഞ  വാക്കുകലാണെങ്കിലും  
കേള്‍ക്കാന്‍  തയ്യാറാണ്
കാരണം
നിന്‍റെ   മനസ്സ്  വേദനിപ്പിച്ചിട്ട്  എനിക്ക്
ഒന്നും വേണ്ട  

മോഹങ്ങള്‍  സ്വോപ്നങ്ങള്‍  ആകുമ്പോള്‍
ഓര്‍മ്മകള്‍  മറന്നു പോകുമ്പോള്‍
ഒരിക്കലും  എന്നെ  മറന്നു പോകരുത്  സ്നേഹിതേ 

നിന്‍റെ ശബ്ദത്തില്‍

 നിന്‍റെ  ശബ്ദത്തില്‍ നിറഞ്ഞു നിന്ന പ്രണയമെന്ന വികാരം വാകുകളിലൂടെ ഭാവനയില്‍ ഒരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കണ്ടു നിന്‍റെ  കണ്ണുകള്‍ നിറയുന്നത്, കാരണം ആ രൂപത്തിന് എന്നെ  രൂപസാദൃശ്യമായിരുന്നു അതെ നീ എന്നെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു. . .

ഇന്നും നിന്നെ

ഞാന്‍ നിന്‍റെ മനസ്സില്‍ ആരുമല്ലതായി 
തീര്‍ന്നു ..
 എങ്കിലും   ഇനിയും  നിലച്ചട്ടില്ലാത്ത 
എന്‍റെ  ഈ  ഹൃദയം  ഇന്നും  നിന്നെ 
സ്നേഹിക്കുന്നു .........

2012, ഏപ്രിൽ 29, ഞായറാഴ്‌ച

സ്നേഹപൂര്‍വ്വം

കടലോളം ആശകള്‍ തന്നു 
സഖി നീ എന്‍ കൂടെയിരുന്നു 
പ്രണയത്തിന്‍ ഓര്‍മ്മകള്‍ തന്നു 
സ്നേഹിക്കാന്‍ നീ കൂടെ വന്നു 
ഇരുളിന്‍ അലകള്‍ എന്നില്‍ നിറഞ്ഞിടുമ്പോള്‍
വെളിച്ചമായ് നീ ചാരെ  നിന്നു
നിന്നെ എന്‍റെ സ്വോന്തമാക്കുവാന്‍  കൊതിച്ചിരുന്നു 
സഖി നിന്നോട് ചേരാന്‍ കൊതിച്ചിരുന്നു 

സ്നേഹപൂര്‍വ്വം...........

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

നിഴലുകള്‍ കളമെഴുതിയ

പറയാതെ പോയ പ്രണയം 
പൂവിടാത്ത പാരിജതമാണ് 
നിഴലുകള്‍ കളമെഴുതിയ 
നീല നിശീധിനിയുടെ താഴ്‌വരയില്‍ 
മഴപോലെ പെയ്ത  ഓര്‍മകളിലാകെ  
അനുരാഗത്തിന്റെ  തീരാ സുഗന്തമുണ്ട് 
അതേറ്റു വാങ്ങാന്‍ 
വരേണ്ടയാള്‍  വരാതെ ഇരിക്കില്ല   

നീ എന്നോടോത്തുണ്ടായിരുന്ന നിമിഷങ്ങള്‍

നീ  എന്നോടോത്തുണ്ടായിരുന്ന  നിമിഷങ്ങള്‍ 
എന്നെ പാടി ഉറക്കിയ രാവുകള്‍ 
കാണാന്‍ മോഹിച്ച സ്വോപ്നങ്ങള്‍ 
നല്കാന്‍ കൊതിച്ച ചുംബനങ്ങള്‍ 
പരസ്പരം ജീവിക്കാന്‍ കൊതിച്ച  സുന്ദര ദിനങ്ങള്‍ 
ഒരു പക്ഷെ .....നിന്‍റെ  വിളികള്‍ക്ക് ഓടി എത്താന്‍ 
ഇനി എനിക്കവില്ലെന്നറിയാം 
എങ്കിലും ഞാന്‍ വിശ്വസിക്കുന്നു നിന്‍റെ 
മനസ്സില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു എന്ന് ...........

ഇപ്പോള്‍ പകല്‍ കിനാവുകള്‍ക്ക്

ഇപ്പോള്‍ പകല്‍ കിനാവുകള്‍ക്ക്  ആയിരം നിറങ്ങളുണ്ട് 
സൌഗന്ധികത്തിനും  സൌരഫ്യമുണ്ട്‌
നിഴല്‍ പോലെ എന്നും  നീ  എന്‍റെ  കൂട്ടിനുണ്ടാകുമെങ്കില്‍ 
ഈ ജന്മം  സഫലമാകുമല്ലോ ...പറയാന്‍ ബാക്കി വെച്ചത് എഴുതാന്‍ വിട്ടു പോയതും  എന്തായിരുന്നു ? 
കൈ  കുമ്പിളില്‍  കോരിയെടുത്ത സ്വോപ്നങ്ങള്‍ക്കും സ്നേഹത്തിനും ഒരേ അളവായിരുന്നു 
ഇളം വെയില്‍ പോലെ മനസ്സിലേക്ക് കയറി  വന്ന നാള്‍  മുതല്‍ 
ജന്മന്തരങ്ങള്‍ക്ക്  മുന്‍പേ ഉള്ള കാത്തിരിപ്പുകള്‍  അര്‍ത്ഥപൂര്‍ന്നമായത്  പോലെ 

ഒരു പ്രണയമുണ്ടായിരുന്നു

ഒരു പ്രണയമുണ്ടായിരുന്നു 
അത് ഞാന്‍ 
പഠിക്കാതെ എഴുതിയ 
പരിക്ഷപോലെ 
തോറ്റു  പോയി  
കുറച്ചു  ഓര്‍മ്മകള്‍ ഉണ്ടായിരുന്നു 
അത് ഞാന്‍ അകലെ 
കടലില്‍ ഒഴുക്കി കളഞ്ഞിട്ടും 
വീണ്ടും മഴയായി അത് എന്‍റെ  മേല്‍ പെയ്യുന്നു 
പിന്നെ ഉള്ളത് അല്‍പ്പം വേദനയാണ് 
അത് അണയാതെ, കളയാതെ  
ഒരു കനലായ്,നോവായി 
മനസ്സില്‍ ഇപ്പോഴും
കൊണ്ട് നടക്കുന്നു 
 
  

പെയ്തുഒഴിയാത്ത മഴമേഖങ്ങളെ പോലെ

നീ ആലോചിക്കാറുണ്ടോ..? പരസ്പരം എത്രയൊക്കെ  സ്നേഹിച്ചിട്ടും 
ഒന്നിക്കാനാഗ്രഹിക്കതവരായി  നമ്മളെ ഉണ്ടാവു 
പെയ്തുഒഴിയാത്ത  മഴമേഖങ്ങളെ  പോലെ 
രണ്ടു ദിക്കിലേക്ക് പോയവര്‍ .....നമ്മുക്ക് നിരത്താന്‍  ന്യായങ്ങള്‍  ഉണ്ടാവാം 
എങ്കിലും എല്ലാത്തിനെയും  മാറ്റി നിര്‍ത്തി 
നിനക്ക് പറയാന്‍  ആകുമോ 
നീ ഇപ്പോഴും എന്നെ  സ്നേഹിക്കുന്നില്ല എന്ന് 
 

നിന്‍റെ മനസ്സിലെ ഓര്‍മയില്‍ നിന്നും

കാലം ഓടി  അകലുന്ന നാളുകളില്‍  
നിന്‍റെ മനസ്സിലെ ഓര്‍മയില്‍ നിന്നും  
പതിയെ ഞാനും എന്‍റെ സ്നേഹവും 
പടിയിറങ്ങേണ്ടി വരും 
പക്ഷെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ 
കാലത്തിനു  മായിച്ചു   കളയാന്‍  
പറ്റാത്ത എവിടെയെങ്കിലും 
മനസ്സിന്‍റെ ഏതെങ്കിലും ഒരു കോണില്‍ 
എന്‍റെ പേരും കുറിച്ചിടാമോ 
മറക്കാതിരിക്കുവാന്‍  വേണ്ടി  ..........

എന്‍റെ ഓര്‍മകളുടെ നിറം

എന്‍റെ ഓര്‍മകളുടെ  നിറം 
മങ്ങിയ  താളിലാണ് ഞാന്‍ നിന്നെ എന്നും കാണുന്നത് 
പെയ്തുതോര്‍ന്ന  മഴയ്ക്കൊപ്പം 
നിന്നെ ഞാന്‍ നിന്നെ എന്‍റെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു 
എഴുതി തീര്‍ന്ന    നിന്‍റെ  ഡയറിയിലെ  
അവസാന താളിനോടൊപ്പം
നീ എന്നെയും മറന്നു വെച്ചു 

പക്ഷെ എനിക്ക് നിന്നെ മറക്കാനാവില്ല ,വെറുക്കാനും 
അത്രയും ഞാന്‍ നിന്നെ സ്നേഹിച്ചു പോയി

ഇന്ന് നീ എന്നെ വിട്ടു പിരിഞ്ഞാലും

ഇന്ന് നീ എന്നെ വിട്ടു  പിരിഞ്ഞാലും 
നിന്‍റെ ഓര്‍മയില്‍ നിന്നും  നാന്‍  മാഞ്ഞു പോയാലും 
എന്നെങ്കിലും ഞാന്‍ നിന്‍റെ  ഓര്‍മയില്‍ വന്നാല്‍ 
എന്നെ നീ മറ്റെങ്ങും തിരയേണ്ട  
ഞാന്‍ നിന്‍റെ കണ്ണില്‍ തന്നെ ഉണ്ടാവും 
ഒരു തുള്ളി കണ്ണുനീരായി ... 

ഈ മഴ തോരാത്ത വഴിയില്‍

ഈ മഴ  തോരാത്ത  വഴിയില്‍ 
വെറുതെ നിന്നെ കാക്കുന്ന ഞാനും 
എന്‍ സ്വോപ്നം എരിയുന്ന  ചിതയില്‍ 
എല്ലാം മറക്കാന്‍ ശ്രെമികുന്ന  ഞാനും 
എത്ര പഠിച്ചിട്ടും മനസ്സു മന്ത്രിക്കുന്നു 
നീ തിരിച്ചു വരുമെന്ന് 
 

2012, മാർച്ച് 14, ബുധനാഴ്‌ച

ഇനിയുമെത്ര ജന്മങ്ങള്‍

സ്വോപ്നത്താല്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചതിലോ
വാനില്‍ തെളിഞ്ഞ  മഴവില്ലുകള്‍ക്കിടയിലോ  
നമ്മള്‍ ആദ്യമായ് കണ്ടുമുട്ടിയത്‌ .........
ഈ ഭൂമിയില്‍  ഏതു കോണില്‍ വെച്ചാണ്‌ 
നമ്മുടെ മനസ്സ് ഒന്നായത് 
ഓര്‍ക്കാന്‍ വയ്യ  നിനക്കായ് ഞാന്‍ കാത്തിരുന്ന 
നാളുകള്‍ 
നിന്‍റെ കാലൊച്ച കേള്‍ക്കുവാന്‍ കാത്തിരുന്ന 
ജീവിത  പാതകള്‍   
പറഞ്ഞു തീരാത്ത സങ്കല്പങ്ങള്‍ പങ്കുവെയ്ക്കുവാന്‍ 
ഇനിയുമെത്ര ജന്മങ്ങള്‍ 
കാവലിരിക്കാം ഞാന്‍ ഈ ജന്മം മുഴുവന്‍ 
ദുഖത്തിന്‍റെ വെയില്‍ ഏല്‍ക്കാത്ത 
കണ്ണുനീരിന്‍റെ   മഴത്തുള്ളികള്‍  വീഴാത്ത 
സ്നേഹത്തിന്‍റെ ഈ കുടക്കീഴില്‍ 
നിന്നോടൊപ്പം ..........................................................

മനസ്സില്‍ മുഴുവന്‍

നസ്സില്‍  മുഴുവന്‍ നിന്‍റെ 
ഓര്‍മ്മകളൂമായി നടന്നപ്പോള്‍ 
ഞാന്‍ എന്‍റെ സ്വോപ്നങ്ങളെ  ഉപേക്ഷിച്ചു 
സ്വോപ്നങ്ങളെ  ഉപേക്ഷിച്ചാലും  
നിന്നെ  ഉപേക്ഷിക്കാന്‍  എനിക്ക് കഴിയുമായിരുന്നില്ല 
എന്നിട്ടും എന്തെ നീ  എന്നെ തനിച്ചാക്കി ....... 

2012, മാർച്ച് 12, തിങ്കളാഴ്‌ച

ഒരു ഹൃദയമിടിപ്പിന്‍റെ

നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോള്‍ 
നീ നിന്‍റെ കണ്ണുകള്‍ മെല്ലെ അടയ്ക്കു 
ഒരു ഹൃദയമിടിപ്പിന്‍റെ ദൂരത്തിനപ്പുറം 
അപ്പോള്‍ ഞാന്‍ നിന്‍റെ അരികിലുണ്ടാവും..... 

നീ എന്‍റെ പോയ കാലത്തിന്‍റെ പുണ്യമാണ്

മനസ്സിന്‍റെ മടിത്തട്ടില്‍ മയങ്ങുന്ന 
പ്രണയത്തിന്‍റെ മണമുള്ള പൂവേ 
നീ എന്‍റെ പോയ കാലത്തിന്‍റെ പുണ്യമാണ്  
ഇപ്പോഴും നിന്‍റെ മധുരമാം 
വിരല്‍ തലോടലില്‍ ഞാന്‍ ലയിക്കുന്നു 
നീ ഇല്ലാത്ത ഈ നാളില്‍ ഞാന്‍ അറിയുന്നു 
എന്‍റെ നഷ്ട്ടങ്ങളുടെ നിമിഷങ്ങള്‍ 
മായുന്നു നീ അങ്ങ് അകലെ 
പകലിനു രാത്രിയെ പോല്‍ 
ഞാന്‍ വരുന്നതിനു മുന്‍പ് 
കടന്നു പോയോ നീ  ഈ ജീവിതത്തില്‍ 
അങ്ങകലെ ഒരു  നിഴലായി 
നീ വരുമോ എന്‍റെ ജീവിതത്തില്‍ 
കുളിരുള്ള പ്രഭാതതിനായ്
മഴ പെയ്തു  തീര്‍ന്ന ഈ  വഴിയില്‍ ....... 

നിന്നില്‍ സന്ധ്യകള്‍ വിടരുന്നതും

നിന്നില്‍  സന്ധ്യകള്‍ വിടരുന്നതും 
മഞ്ഞുപൂക്കള്‍ കൊഴിയുന്നതും ഞാന്‍ അറിഞ്ഞിരുന്നു 
ഞാന്‍ അറിയുന്നുണ്ടായിരുന്നു 
അപ്പോഴെല്ലാം നീ മറ്റൊരാളെ പ്രതിക്ഷിക്കുകയയിരുന്നുവോ ?
ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന ദൂരത്തില്‍ 
ഞാന്‍ ഉണ്ടായിരുന്നിട്ടും എന്തെ നീ എന്നെ കണ്ടില്ല....!
എന്‍റെ ഇഷ്ട്ടം  തിരിച്ചറിഞ്ഞില്ല ....!
ഇനിയെങ്കിലും നിന്നിലെ  ഓര്‍മകളിലേക്ക് 
ഒന്ന് തിരിഞ്ഞു നോക്കുമോ? 
അവിടെ നിന്‍റെ  തൊട്ടുപിന്നില്‍      
കൈ എത്തും  ദൂരത്തില്‍  
ഞാന്‍ ഇപ്പോഴും കാത്തു നില്‍ക്കുന്നു

ഒരു നിമിഷം പോലും

ഒരു നിമിഷം പോലും എന്നെ ഓര്‍ക്കാത്ത നിന്നെ
ഈ ജന്മം മുഴുവന്‍ ഞാന്‍ ഓര്‍ക്കും
കാരണം
എന്‍റെ  മനസ്സിന്  സ്നേഹിച്ചവരെ മറക്കാന്‍ കഴിയില്ല  

നക്ഷത്രമായ് നിന്നെ

നിലാവിനേപോലെ  എന്നെ വിട്ടു 
നീ എത്ര  ദൂരതിരുന്നാലും
എന്‍റെ ഓര്‍മ്മകള്‍ നക്ഷത്രമായ് നിന്നെ 
നോക്കിക്കൊണ്ടിരിക്കും , നമ്മള്‍ ഒരു മിഴിനീരാകും  വരെ   

2012, മാർച്ച് 11, ഞായറാഴ്‌ച

ജീവന്‍റെ ആശാനാളം മായുന്നുവോ

ജീവന്‍റെ ആശാനാളം  മായുന്നുവോ
മുറിവേറ്റ നെഞ്ചും മെല്ലെ തേങ്ങുന്നുവോ  
കനവും നിനവും സുഖമായിടുവാന്‍
ഇനിയും വരുമോ ഇതിലെ നീ 
ഇതാ ഈ കണ്ണുനീര്‍ നദിയില്‍ 
മാഞ്ഞു പോയേന്‍  സ്വോപനം 
മറഞ്ഞു പോയേന്‍ സ്വോപനം
 

എന്‍റെ ഖല്‍ബില്‍

എന്‍റെ ഖല്‍ബില്‍  
ഒരു പൂവായ് വിരിയും വരെ 
നിന്‍ തണലായി  കാത്തു നില്‍ക്കാം ഞാന്‍ 

നിന്‍റെ കിനാവിന്‍റെ
ഇതളായ് മാറും വരെ  
മറഞ്ഞു നില്‍ക്കാം ഞാന്‍ നിന്‍ മിഴി തുമ്പില്‍ നിന്നും

ഒരേയൊരു ജന്മം

ഒരേയൊരു ജന്മം 
ഈ ജന്മത്തില്‍ എത്ര ദിവസമാണ് 
എന്‍റെ ആയുസ് എന്നറിയില്ല
എങ്കിലും 
ഞാന്‍ ജീവിക്കുന്ന ഓരോ നിമിഷവും 
നിനക്ക് വേണ്ടിയാണു 
ഇന്ന് നീ എന്നെ വെറുത്തോളു 
പക്ഷെ 
ഒരിക്കല്‍ എന്‍റെ ശ്വാസം നിലക്കും 
അന്ന് നീ വരണം 
 നിന്‍റെ കൈകൊണ്ടിട്ട ഒരു പിടി മണ്ണിന്‍റെ ഒപ്പമെങ്കിലും 
എന്‍റെ ആത്മാവ് ജീവിച്ചു കൊള്ളട്ടെ ...........................!
 

2012, മാർച്ച് 10, ശനിയാഴ്‌ച

എന്‍റെ മനസിന്‍റെ

എന്‍റെ  മനസിന്‍റെ  ഉള്ളിന്‍റെ  ഉള്ളില്‍
നീ ഒരു മഴയായി പെയ്യുമ്പോള്‍
അറിയുന്നുണ്ട്  ഞാന്‍ വിരഹമെന്ന വേദന
പക്ഷെ വല്ലാത്ത സുഖമുണ്ടതിനു
കാരണം
ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു
 

നീ എന്നെ ഓര്‍മിക്കുമെങ്കില്‍

വേദനകള്‍ കൊണ്ട് മാത്രം 
എന്‍റെ ഹൃദയം  ഇന്നുമിടിക്കുന്നു 
അതൊരിക്കല്‍ നിലക്കും 
അന്നെങ്കിലും നീ എന്നെ ഓര്‍മിക്കുമെങ്കില്‍ 
എന്‍റെ സ്നേഹത്തിനു അര്‍ത്ഥമുണ്ടയേനെ ......
  

പണ്ടെന്നോ നമ്മള്‍

വേര്‍പിരിഞ്ഞ  നമ്മുടെ മനസുകളില്‍ എന്നും
വേദനകള്‍ നിറഞ്ഞ വാക്കുകള്‍ മാത്രമേ 
അവശേഷിക്കുകയോല്ലു
കാരണം 
പണ്ടെന്നോ നമ്മള്‍ തമ്മില്‍ പ്രണയിച്ചട്ടുണ്ടാവാം

 
 

നീ എനിക്കെല്ലാമാണ്

അകലങ്ങളിലേക്ക് പിരിഞ്ഞുപോയാല്‍ 
നീ എനിക്കോ,ഞാന്‍ നിനക്കോ 
ആരുമല്ലായിരിക്കും പക്ഷെ   ആത്മ ബന്ധം കൊണ്ട്
നീ എനിക്കെല്ലാമാണ് .............................. 

2012, മാർച്ച് 7, ബുധനാഴ്‌ച

..............

വളരെ മുന്‍പേ കണ്ടുമുട്ടിയിരുന്നെന്കില്‍ എന്ന്

ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു

ഞാന്‍ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്

വര്‍ഷങ്ങളുടെ യാത്രക്കിടയില്‍

ആ മുഖമൊന്നു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു

കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍
 
എന്‍റെ  കൈകളില്‍ നിന്നും മഞ്ഞിന്‍ മേഘം പോലെ

മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്

എന്നാണു ആദ്യമായി കണ്ടു മുട്ടിയത്‌

അറിയില്ല ........ ഒന്നെനിക്കറിയാം

എന്‍റെ  ജീവിതം തന്നെ നീയാണ്

നീയില്ലാത്ത യാത്രയിലും

നിന്നിലേക്കുള്ള യാത്രയിലും....

ഞാന്‍ ഏകനായിരുന്നു...

പോകുന്നിടത്തെല്ലാം നിന്‍റെ  സാന്നിധ്യം

ഞാനറിയുന്നു....

ഒന്ന് തിരിഞ്ഞു നോക്കു..

നിന്‍റെ പിറകില്‍ ഞാനാണ്‌

നിന്‍റെ ഗന്ധം ശ്വാസമാക്കി

ഞാന്‍ നിന്‍റെ പിറകിലുണ്ട്

നൊമ്പരങ്ങളില്‍ സാന്ത്വനത്തിന്‍റെ കുളിര്‍കാറ്റു പോലെ ഈ ഞാന്‍ എന്നും നിന്‍റെ കൂടെ തന്നെയുണ്ടാകും ....

എന്നും നിന്‍റെ മാത്രം

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

.......

നമ്മള്‍  ആദ്യമായ്   കണ്ടുമുട്ടിയ  ആ  വഴിയിലൂടെ  ഞാന്‍  ഇന്ന്  വെറുതെ  നടന്നു  ഒരു  ഏകാന്തത  മാത്രം , ചെടികള്‍  എല്ലാം  വാടി  കരിഞ്ഞത്  പോലെ ,പക്ഷികള്‍  ഒന്നും  ചിലക്കാത്തത്  പോലെ  അപ്പോഴേ   എന്‍റെ  ഹൃദയ  വേദന  ഇവയ്ക്കും  മനസ്സിലായോ  എന്നു  തോന്നി ...

പിരിയും നേരം

പിരിയും   നേരം  നീ  എനിക്കേകിയ   ആ  കണ്ണുനീര്‍  തുള്ളിക്കളെ  ഞാന്‍  ഇന്നും  സ്നേഹിക്കുന്നു . കാരണം  അതില്‍  നിന്‍റെ  മായാത്ത  ഓര്‍മ്മകള്‍ ഉണ്ട്.................

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

I would like to be a tear, born in your eyes, alive passing your cheeks 
and dieing on your lips.......


have a pair of eyes but cant c u everyday
i’ve a paire of ears but cant hear ur voice every moment
but i’ve only 1 heart that cares 4 u everyday.

a superb Line : 1 want U 2 b with me only two times in my lyf
NOW and FOREVER


People say you only fall in love once, but 
when I hear your voice I fall in love all over again.

Take my eyes but let me see U…Take my mind but let me Think about U…Take my Hand but let me Touch U…But don’t try to take my Heart coz its already with U….


ഇന്നലെയെന്‍  മനസ്സില്‍  വിരിഞ്ഞ  നീ
നാളെ  വാടിപോകുമെങ്കിലും
എല്ലാം  അറിഞ്ഞു  കൊണ്ട്
സ്നേഹിക്കുന്നു  ഞാന്‍  നിന്നെ
നിഴലായി  നിലാവായ്    എന്നും  എന്‍റെ  കൂട്ടിനുണ്ടാകുമോ .?

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

....

വേദന  നിറഞ്ഞ  ജീവിധത്തില്‍  ഒരു  നിമിഷമെങ്കിലും  ഞാന്‍  സന്തോഷിച്ചത്‌  നിന്‍റെ  കൂടെയുള്ള  നിമിഷമായിരുന്നു .. ഇന്നെനിക്കു  നഷ്ടമായതും അതാണ്‌ ..

നമ്മുടെ പ്രണയം

നമ്മുടെ  പ്രണയം    കടലും  തിരയും  പോലെയാണ് . കാരണം  അത്  അടുക്കും  അകലും  , പക്ഷെ  ഒരിക്കലും  വെര്‍പിരിയില്ല ...

നിന്നില്‍ നിന്നകന്നിട്ടും

നിന്നില്‍  നിന്നകന്നിട്ടും   നീ   എന്തിനെന്നെ     വീണ്ടും  വിളിച്ചു ......

അറിയാതെ  ഞാന്‍  വീണ്ടും  നിന്നെ  പ്രണയിച്ചു  പോകുന്നു .....

ഇനിയും  ഈ    ഇടനാഴിയില്‍  എന്നെ  തനിചാക്കരുത് ....

ഇനിയും  എന്‍റെ  മനസ്സില്‍ ജീവിക്കുന്ന  നിന്നോടുള്ള  എന്‍റെ പ്രണയത്തെ  നീ കൊല്ലരുത്  

നിന്‍റെ വരവിനായി കാത്തിരിക്കുന്നു

പിന്നെയും  അറിയാതെ  ഞാന്‍  നിന്നെ  സ്നേഹിച്ചു  പോകുന്നു ...

ആ  മിഴികളില്‍   എന്നും  ഞാന്‍  കണ്ടിരുന്നു  എന്നോടുള്ള  നിന്‍  pranayam ...

ആ  മുഖത്തെ    മൗനം , എന്നോടെന്തോ   പറയുന്നത്  പോലെ ...

. ഇടനാഴികളിലുടെ  നിന്നോട്  ചേര്‍ന്ന്  നടക്കുമ്പോഴും   ഈ   ദൂരം  ഞാന്‍  അറിയുന്നില്ല ...


മിഴി  മൂടും  നേരം  മനസ്സ്  നിറയെ   നീയും  നിന്‍  ഓര്‍മകളും  മാത്രം  ..


ഒടുവില്‍  ഞാനും  ഓര്‍മകളും   ഈ  തീരത് ...

നിന്‍റെ വരവിനായി കാത്തിരിക്കുന്നു

നീ .. .ഒരുനാള്‍ .

നീ .. .ഒരുനാള്‍ . . എന്‍റെ . .അടുത്തുവരും . . അന്ന്  . നീ  എന്നോട്  കുറെ  കാര്യങ്ങള്‍  പറയും  ,ഞാന്‍  ഒന്ന്  മിണ്ടുക  പോലും  ഇല്ല  ,നീ  എന്‍റെ  അരികില്‍  ഇരുന്നു  കണ്ണുനീര്‍   ഒഴുകും  ,പക്ഷെ  ആ  കണ്ണീര്‍  തുളികള്‍  തുടക്കാന്‍   പോലും  എനിക്ക്  കഴിയുകയില്ല    വേദനയോടെ  എന്‍റെ  അരികില്‍  നിന്നും  ഒരു  യാത്ര  പോലും  പറയാതെ  നീ   പോകും  .. ,പിന്നെ ...,....

ഞാനും  നീ  വെച്ച  ആ  റോസാ  പൂക്കളും    തനിച്ചാകും  .....

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

നീ മാത്രം

ജീവിതമെന്താനെന്നു എന്നെ പഠിപ്പിച്ചത് നീയാണ്
സ്നേഹിക്കാനും മോഹിക്കാനും എന്നെ പഠിപ്പിച്ചതും നീ തന്നെ
പക്ഷെ ഒന്ന് നീ  മറന്നു ! നീയില്ലാതെ ഒരു നിമിഷതെകാനെങ്കിലും നീയില്ലാതെ 
എങ്ങനെയാണു ജീവിക്കേണ്ടതെന്ന് ? 
 

LoVe LetTeR

ആകാശത്തില്‍  ഒരേഒരു  നക്ഷത്രം
മാത്രമുള്ള  രാത്രികളില്‍
ഏന്തു  ആഗ്രഹിച്ചാലും  അത്  ലഭിക്കുമെന്ന് 
വായിച്ചതു   ഞാന്‍  ഓര്‍ക്കുന്നു ..
ഇന്നലെ  ജനല്‍  പാളികളിലൂടെ  
എന്നെ  നോക്കിയാ  ആ  നക്ഷത്രം
എന്നോട്  പറഞ്ഞു  മോഹിക്കു  ഞാന്‍  തരാം .
നൂറു  നൂറു  ജന്മങ്ങളില്‍  ഞാന്‍  കണ്ടു
കൊതിച്ച  എന്‍റെ  സ്വോപ്നത്തെ  ഞാന്‍  ആവശ്യപെട്ടു
ആ  ഏകാന്ത  താരകതെക്കള്‍  സുന്ദരമായ  എന്‍റെ  സ്വോപ്നത്തെ
നക്ഷത്രം  എന്നോട്  സ്വോപ്നതിന്‍റെ   പേര്  ചോദിച്ചു 
ഞാന്‍  മന്ത്രിച്ചു  ---------(ur lover name)
പെട്ടന്ന്  വീശിയ  കാറ്റത്ത്‌  മറുപടി
നല്‍കാതെ  നക്ഷത്രം  മറഞ്ഞു
ഞാന്‍  നെടുവീര്‍പ്പിട്ടു
എന്തിനെന്നറിയാതെ  കരഞ്ഞു
ആ  നക്ഷത്രം  പറഞ്ഞതെന്താണ് ?
എന്‍റെ  മോഹം  സഫലമായ്  എന്നാണോ ?
അതി
ന്‍റെ   ഉത്തരം  നല്‍കേണ്ടത്  നീയാണ്
ഉറങ്ങാതെ  കാത്തിരിക്കുന്നു  ഞാന്‍  നിന്‍റെ  മറുപടിക്കായി ........

2012, ജനുവരി 24, ചൊവ്വാഴ്ച

ഇരുളും  വരെ  ഓര്‍ക്കാന്‍ ..പുലരുംവരെ  അതോര്‍ത്തു   കരയാന്‍ "നീ  തന്ന  ഓര്‍മകള്‍ക്ക്   കഴിയുമെങ്കില്‍  .. നിന്‍റെ  സ്നേഹത്തിനു  എന്‍റെ  ജീവനെടുക്കാനും  കഴിയും 
കാത്തിരിപ്പിന്‍  നൊമ്പരങ്ങള്‍  കാലത്തിന്‍റെ  കുത്തൊഴുക്കില്‍  ഒഴുകി  പോയേക്കാം ,എങ്കിലും .ഒരിക്കല്‍  നീ  അറിയും  ,ഞാന്‍  നിന്നെ  എത്രമാത്രം  സ്നേഹിച്ചിരുന്നുവെന്ന്........
മഴത്തുള്ളികള്‍  ഇറ്റു   വീഴുന്ന  ഇടവഴിയില്‍ ., തണുത്ത  കാറ്റ്  വീശിയ  സന്ധ്യയില്‍  ഞാന്‍  അവളോട്‌  എന്‍റെ  ഇഷ്ട്ടം  തുറന്നു  പറഞ്ഞു  ... അവള്‍  ചോദിച് ചു ...:"ഞാനൊന്നു  കരഞ്ഞാല്‍ , ഈ  മഴതുള്ളികള്‍കിടയില്‍ എന്‍റെ  കണ്ണുനീര്‍  തുള്ളിയെ  തിരിച്ചറിയാന്‍  മാത്രം  സ്നേഹം  നിനകുണ്ടോ ..

"ഒന്നും  പറയാതെ  മഴയെ  വകഞ്ഞു  മാറ്റി  ഞാന്‍  നടന്നപ്പോള്‍  പിന്നില്‍  അവളുടെ  ചെറു  ചിരി  ഉയര്‍ന്നു ... അവള്കരിയില്ലല്ലോ ..!., അറിയാതെ   പോലും  ആ  കണ്ണുകള്‍  നിറയാന്‍  ഞാന്‍  ആഗ്രഹികുന്നില്ലെന്നു 

പ്രണയകാലം

ഒടുവില്‍  ഓര്‍മിക്കുവാനായി    ഒരു  പുഞ്ചിരിപോലും   തന്നില്ലെങ്കിലും  മറക്കാന്‍  പറ്റാത്ത  എന്‍റെ  പ്രണയകാലം  എന്നെ  കാത്തിരിക്കാന്‍  പടിപിച്ചു .

2012, ജനുവരി 20, വെള്ളിയാഴ്‌ച

Mounam...........(Pictures)


Break My Heart:

Break My Heart:
Break my heart, destroy my soul,
and leave me crying,
I would still love you,
and
i won’t expect you to love me in return Ö

So many ways to say I…

So many ways to say I Love You, 

but not enough words in the world to say how much I Love you.

 

My heart just wants 2 say

My heart just wants 2 say


My heart just wants 2 say sorry
Please know that I want to make things
Right again
. I know I’ve hurt you & it has been
Very mean on my part
To say those very harsh words
But nw when I think of that moment
All I want to do is apologize with all
My heart
I’m Really Sorry.
നിന്‍  വേര്‍പാട്‌  ദുഖമാനെങ്കിലും
കരളില്‍  നൊമ്പരം  നിറഞ്ഞു  കവിയുമെങ്കിലും
വിട  തരാം …..ഇനിയുള്ള  ജന്മം  നീ  എന്‍റെ   മാത്രമാവുമെങ്കില്‍ …
ആകാശം  പോലെയുള്ള  എന്‍റെ  ആഴമേറിയ  സ്നേഹം  നീ  ഇന്ന്  വേണ്ടെന്നു  വെച്ചോള്… പക്ഷെ  നീ  ഒരിക്കല്‍  ദുഖിക്കേണ്ടി    വരും  ആ  സ്നേഹത്തിനായി …..
നിന്‍റെ  മധുരമുള്ള  ഓര്‍മകളെ  എന്നും  ഞാന്‍  ഇഷ്ടപെടുന്നു . മറവിയുടെ  മായാത്ത  ഓര്‍മകളില്‍  എന്നും  നീ  ഉണ്ടായിരിക്കും  ഒരു   സുന്ദര  സ്വോപ്നം പോലെ ….
എന്‍റെ  ഹൃദയത്തിന്‍  തന്ത്രി  മീട്ടാന്‍  നീ  വരുന്നതും  കാത്തു   നിലാവുള്ള  രാത്രിയില്‍  നാലുകെട്ടിന്‍റെ   ഈ  ഒഴിഞ്ഞ  കോണില്‍  ഞാന്‍  എന്നും  നിനക്കായ് 
കാത്തിരിക്കും   
ഇനി  ഒരു  ജന്മമുണ്ടെങ്കില്‍  നമ്മുക്കാ   സരയൂ  തീരത്ത്  കാണാം
പിന്നെയും  ജന്മം  ഉണ്ടെങ്കില്‍  യാദവ യമുനാ  തീരത്ത്  കാണാം .

True Love

പകലുകള്‍  കഴിഞ്ഞു  രാവുകള്‍  കൂടനയുമ്പോള്‍  ശിശിരവും  ഹേമന്ധവും മാറി  മാറി  എത്തുമ്പോള്‍  മാറ്റമില്ലാതെ  തുടരും  എനിക്ക്  നിന്നോടുള്ള  സ്നേഹം 

2012, ജനുവരി 19, വ്യാഴാഴ്‌ച

....................................

എന്‍റെ  ജന്മം മുഴുവന്‍ നിന്നെ സ്നേഹിക്കുവനായ് ഞാന്‍  സൂക്ഷിച്ചപ്പോള്‍ 
നിന്‍റെ ഓരോ നിമിഷവും   എന്നെ വെറക്കാനായി നീ മാറ്റി വെച്ചു അല്ലെ? 


വെറും  നേരമ്പോക്കിന്  വേണ്ടി  എന്നെ  സ്നേഹിച്ചിരുന്ന  നിന്നെക്കാള്‍  എനിക്കിഷ്ട്ടം  ഇന്ന്  ആത്മാര്‍ഥമായി  എന്നെ  വെറുക്കുന്ന  നിന്നെയാണ്................

......................

നാം   നടന്ന  വഴികളും  പറഞ്ഞ  സ്വകര്യങ്ങളും  പകല്‍  കിനാവുപോല്‍  മറക്കാം .. പക്ഷെ , നിന്‍  പുഞ്ചിരിയും  ഓര്‍മകളും  ഞാന്‍  എങ്ങനെ  മറക്കും , ?


ജീവിതത്തില്‍  എനിക്ക്  കിട്ടിയ   ആയിരം  സംമാനങ്ങലെക്കാള്‍  എനിക്ക്  വലുത് .. വഴിയില്‍  വച്ച്   നീ  നല്‍കിയ  വിരിഞ്ഞു  തുടങ്ങാത്ത  ആ  പനിനീര്‍  പൂവായിരുന്നു .................

സ്നേഹിച്ചുപോയി നിന്നെ ഞാന്‍ .!

നീ  എത്രമാത്രം  എന്നില്‍  നിന്നും  അകന്നാലും  ദിനം  തോറും  ഞാന്‍  നിന്നിലേക്  അടുകുന്നു , മറക്കുവാന്‍  എനിക്ക്  കഴിയുന്നില്ല  അത്ര  മാത്രം  സ്നേഹിച്ചുപോയി  നിന്നെ  ഞാന്‍  .!

2012, ജനുവരി 18, ബുധനാഴ്‌ച


ഇന്നലെകളുടെ ഓര്‍മകള്‍ക്ക്

ഇന്നലെകളുടെ  ഓര്‍മകള്‍ക്ക്  ഒരു  ആയുസ്സിന്‍റെ  വേദനയുണ്ട് , എങ്കിലും .. സ്നേഹിച്ചു  പോയി .! ഒത്തിരി .. ഒത്തിരി .. സ്നേഹിക്കുമിനിയും നിന്നെ  കണ്ണടയുന്ന  നാള്‍  വരെയും .

ഒരു രാത്രി പോലെ

ഒരു  രാത്രി  പോലെ  നിശബ്ദമായ  “പ്രണയം ”  ഒരു  ഹൃദയം  പോലെ  തുടിക്കുന്ന  “വിരഹം ” ആ  ഹൃദയത്തില്‍  എന്നും  ഉണ്ടാകും  നിന്‍റെ  ഓര്‍മ്മകള്‍ ..

തനിച്ചായി ഞാന്‍

മാനം  കാണിക്കാതെ  മനധാരില്‍  സൂക്ഷിച്ച  മയില്‍‌പീലി  പോലും  വിട  പറയാതെ  അകലുകയാണ്   ഇന്ന്  എന്നെയും  തനിച്ചാക്കി . കൂരിരുള്‍  ചിമിഴില്‍  തനിച്ചായി  ഞാന്‍ ..!

നീ മാത്രം

മാനം  നിറയെ  നക്ഷത്രങ്ങള്‍  മിന്നിമായുംബോഴും , ഭൂമി  നിറയെ  വസന്തം  വിടരുമ്പോഴും  ഏകാന്ധനായ  എന്നില്‍  സ്നേഹര്‍ധ്രമായി  വന്നത്  നീ  മാത്രം .

നിനക്ക് സമര്‍പ്പിക്കാന്‍ ...

മൊട്ടിട്ട  പനിനീര്‍  പൂക്കളിലെ വിടരാത്ത  ഇതളിനടിയില്‍
ഒരു  തുള്ളി  മഞ്ഞു  കണമായി  നീ
നില്‍കുമ്പോള്‍  ഞാനെത്തും , എന്‍റെ  ജീവിതം  നിനക്ക്  സമര്‍പ്പിക്കാന്‍ .....




പ്രണയത്തിന്‍റെ പൂക്കള്‍

വസന്തം   പൂത്തു  നില്ക്കുന്ന  നിലാവുള്ള  രാവിനെക്കള്‍  എനികിഷ്ടം  
എന്‍റെ  മനസിലേക്ക് പ്രണയത്തിന്‍റെ പൂക്കള്‍   വിരിയിച്ച  നിന്നെയാണ് .!