എന്‍റെ മരണം ഞാന്‍ നിനക്ക് സമ്മാനമായി നല്‍കാം,
ഓരോ യാത്രയുടെ അവസാനവും വിരസതയോടെ ഉള്ള നിന്‍റെ നെടുവീര്‍പ്പുകള്‍ കേട്ട് ഞാന്‍ മടുത്തിരിക്കുന്നു,
ഇനി ഞാന്‍ തനിയെ യാത്ര ചെയ്തു കൊള്ളാം,
അനന്ത വിഹായസിലെക്ക് പറന്നുയരുവാന്‍
നിന്‍റെ ചിറകുകള്‍ എനിക്ക് ആവശ്യമില്ല,
അതിനു എന്‍റെ സ്വപ്‌നങ്ങള്‍ തന്നെ ധാരാളം,
തിരക്കുകളുടെയും മുഷിപ്പുകളുടെയും ഈ ലോകത്ത് നിന്നും മൌനത്തിന്‍റെ താഴ്വരയിലേക്ക് ഞാന്‍ യാത്ര പോകുന്നു,
വിരസത നിറഞ്ഞ നിന്‍റെ ജീവിതത്തിനു വിരഹത്തെ കൂട്ട് നല്‍കി ഞാന്‍ പോകുന്നു,
നിനക്കായി ഉള്ള എന്‍റെ അവസാന സമ്മാനം,
എന്‍റെ മരണം....
ജസു ഷാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ