2012, ഡിസംബർ 7, വെള്ളിയാഴ്‌ച

നിന്‍റെ ഓര്‍മ്മക്ക്

നിന്‍റെ ഓര്‍മ്മക്ക്

വിജനമാമൊരീ ഇടവഴിയില്‍ ഞാന്‍ തനിയെ ദൂരെ നടന്നു പോയീടുംപോള്‍
എന്‍ ഓര്‍മ്മകളില്‍ നിറയുന്നു നിന്‍ മുഖം നിറയെ സ്വപ്നങള്‍ വിരിഞ്ഞ സൗഹൃദം
നനുത്ത ശിശിരവും വിടര്‍ന്ന വസന്തവും നമ്മുക്കു ചുറ്റും കടന്നു വന്നു പൊയ്.......
ഇടയിലെപ്പ

ൊഴൊ പ്രണയകാലവും കവിത പൊലെ നാം തമ്മില്‍ പറഞ്ഞതും
കതിരുവീശിയ പാടമൊന്നതില്‍ പാട്ടുമൂളി നാം മഴ നനഞ്ഞതും
ഉള്ളില്‍ തൊന്നുന്ന കുഞ്ഞു കുസൃതികള്‍ തമ്മില്‍ മെല്ലെ പറഞ്ഞു തീര്‍ത്തതും
പിന്നെ എപ്പൊഴൊ കുഞ്ഞുപരിഭവം മഞ്ഞുതുള്ളി പൊല്‍ മെല്ലെ അലിഞ്ഞതും
നിറയെ സ്വപ്നങ്ഗള്‍ പൊഴിയും നിരത്തിന്‍റെ ഇടവഴികളില്‍ പലരുംപിരിഞ്ഞു പൊയ്
അവരിലൊന്നായി നാമും പിരിഞ്ഞുപൊയ്
വെറുതെ നല്ലൊരു ഒഴിവുകാലത്തിനായ്.........
തിരികെ വന്നെന്‍റെ അരികില്‍ നിന്നു നീ
വിറയലൊടെ എന്‍ ചെവിയില്‍ മന്ത്രിച്ചു
വിട പറയുന്ന നേരമെന്തിനീ പ്രണയമെന്നുമീ സൗഹൃദം മതി...........
പ്രണയമെന്നതു മിഴിനിറക്കുന്ന കദന കഥയെന്നറിഞ്ഞു പിന്നെ ഞാന്‍.........
പല ദിനത്തിലെ കണ്ടുമുട്ടലിന്‍ സ്മരണ മെല്ലെ പൊടിഞ്ഞെന്‍ മിഴികളില്‍ ........
നിറയെ സ്നേഹം പകര്‍ന്നു നല്‍കിയ
പ്രിയ സുഹ്രുത്തെ നിനക്കു മംഗളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ