പൌര്‍ണ്ണമി
കിനാവുകള്‍ മറഞ്ഞൊരാ നിശകളില്‍
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
തിരികെ വരത്തോരാ ദിനങ്ങളെന്‍
മനതാരില്‍ വെറുതെ നിറഞ്ഞു നിന്നു
വെറുതെയെന്നറിഞ്ഞിട്ടും ..അരുതെന്നുപറഞ്ഞിട്ടും
എന്‍ മനം നിനക്കായ് കൊതിച്ചു
എന്‍ മനസ്സില്‍ നിറഞ്ഞോരാശകളെല്ലാം
വെറുതെയെന്‍ മനസ്സില്‍ കോറിയിട്ട കാവ്യാമായി മാറി ..
പിന്നെ ഒരു കവിതയായി അതെന്നില്‍ നിറഞ്ഞൊഴുകി .
അറിയാതെ...അറിയാതെ....ഞാനറിയാതേ..
ആ കവിത നിന്‍ കാതിലോതുവാന്‍
ഞാനൊരു നേര്‍ത്ത കാറ്റിനെ കടമെടുത്തു ..
മാമലകള്‍ക്കപ്പുറം ...കടുകള്‍ക്കപ്പുറം ...
കടലുകള്‍ക്കപ്പുറം ..കരകള്‍ക്കുമപ്പുറം ...
ആ കാറ്റു നിന്നെ തേടിയെത്തി ...
ആ കാറ്റു നിന്നെ തേടിയെത്തി ...
അറിയുന്നുവോ നീ എന്‍ പ്രാണനില്‍ പിറന്ന കാവ്യം
കേള്‍ക്കുന്നുവോ നീ എന്‍ ഹൃദയതാളത്തില്‍ പിറന്ന കവിത
ആ കാറ്റിനൊപ്പം പോരുവാന്‍നേറെക്കോതിച്ചു ഞാന്‍ വൃഥാ .
ഒരു ജന്മമത്രയും ഞാനെഴുതിവെച്ചോരാ കാവ്യമെല്ലാം
നിന്നരുകില്‍ ഒരു കുഞ്ഞു തെന്നലായ് ...നേര്‍ത്ത തലോടലയ്
മഞ്ഞുതുള്ളിയായ് ..അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളികളായി
നിന്‍ മുന്നില്‍ കാവ്യമായ് ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍
നിന്‍ മുന്നില്‍ കവിതയായി ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ ..
ആശ ചന്ദ്രന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ