കാലമൊരജ്ഞാത കാമുകന്‍
ജീവിതമൊ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപുണരും വലിച്ചെറിയും
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിനുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
ജീവിതമൊ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപുണരും വലിച്ചെറിയും
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിനുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
അനുരാഗ ശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം....സ്വപ്നങ്ങളീ വിധം
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടു പോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടു ചെന്നിറക്കും
കഷ്ടം...ബന്ധങ്ങളീ വിധം
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം....സ്വപ്നങ്ങളീ വിധം
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടു പോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടു ചെന്നിറക്കും
കഷ്ടം...ബന്ധങ്ങളീ വിധം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ