മേഘങ്ങള്‍
എന്നും എനിക്ക് ഹരമാണ്... തണുത്തു വിറച്ചിരിക്കുന്ന രാത്രി യാമങ്ങളില്‍
ഒരു പഞ്ഞിപ്പുതപ്പ് കണക്കെ പുണരുവാനും വിങ്ങുന്ന ഹൃത്തിന്‍ നോവിനാല്‍
പൊഴിഞ്ഞു വീഴുന്ന അശ്രു മണികളെ തഴുകുവാനായി ഇറ്റിറ്റു വീഴുന്ന മഴനീര്‍
തുള്ളികളെ സമ്മാനിക്കുവാനും നിഴലു പതിഞ്ഞ വീഥിയില്‍ മേഘ പാളികളിലൂടെ
ഒളിഞ്ഞു നോക്കുന്ന നേര്‍ത്ത വെളിച്ചവും... ഹാ... ഭാരങ്ങളൊക്കെ ഇറക്കി വച്ചു
ഒരു മേഘമായി മാറുവാനായിരുന്നെങ്കില്‍,..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ