നിന്നില്‍ സന്ധ്യകള്‍ വിടരുന്നതും
മഞ്ഞുപൂക്കള്‍ കൊഴിയുന്നതും ഞാന്‍ അറിഞ്ഞിരുന്നു
ഞാന്‍ അറിയുന്നുണ്ടായിരുന്നു
അപ്പോഴെല്ലാം നീ മറ്റൊരാളെ പ്രതിക്ഷിക്കുകയയിരുന്നുവോ ?
ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന ദൂരത്തില്‍
ഞാന്‍ ഉണ്ടായിരുന്നിട്ടും എന്തെ നീ എന്നെ കണ്ടില്ല....!
എന്‍റെ ഇഷ്ട്ടം തിരിച്ചറിഞ്ഞില്ല ....!
ഇനിയെങ്കിലും നിന്നിലെ ഓര്‍മകളിലേക്ക്
ഒന്ന് തിരിഞ്ഞു നോക്കുമോ?
അവിടെ നിന്‍റെ തൊട്ടുപിന്നില്‍
കൈ എത്തും ദൂരത്തില്‍
ഞാന്‍ ഇപ്പോഴും കാത്തു നില്‍ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ