മനസ്സിന്‍റെ മടിത്തട്ടില്‍ മയങ്ങുന്ന
പ്രണയത്തിന്‍റെ മണമുള്ള പൂവേ
നീ എന്‍റെ പോയ കാലത്തിന്‍റെ പുണ്യമാണ്
ഇപ്പോഴും നിന്‍റെ മധുരമാം
വിരല്‍ തലോടലില്‍ ഞാന്‍ ലയിക്കുന്നു
നീ ഇല്ലാത്ത ഈ നാളില്‍ ഞാന്‍ അറിയുന്നു
എന്‍റെ നഷ്ട്ടങ്ങളുടെ നിമിഷങ്ങള്‍
മായുന്നു നീ അങ്ങ് അകലെ
പകലിനു രാത്രിയെ പോല്‍
ഞാന്‍ വരുന്നതിനു മുന്‍പ്
കടന്നു പോയോ നീ ഈ ജീവിതത്തില്‍
അങ്ങകലെ ഒരു നിഴലായി
നീ വരുമോ എന്‍റെ ജീവിതത്തില്‍
കുളിരുള്ള പ്രഭാതതിനായ്
മഴ പെയ്തു തീര്‍ന്ന ഈ വഴിയില്‍ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ