2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

എന്റെ നിഴലിൽ നടക്കാൻ



എന്റെ നിഴലിൽ നടക്കാൻ കൊതിച്ച പെണ്കുട്ടി...
എന്റെ ഒരു വിളിക്കായി എന്നും കാത്തു നിന്നവൾ....
മിഴികളിൽ സ്വപ്നങ്ങളും ചുണ്ടുകളിൽ പുഞ്ചിരിയുമായി എന്നും അവൾ എന്നെ കാണുവാൻ വന്നു...
അവളുടെ പാദസ്വരകിലുക്കതിൽ ഞാൻ കേട്ടത് എന്റെ ഹൃദയത്തിൽ ശബ്ദമാണ്...
അവളുടെ കണ്ണുകളിൽ കണ്ടത് എന്നോടുള്ള നിലകാത്ത സ്നേഹമാണ് ...
മൌനത്തിനു പോലും ഇത്ര മനോഹാരിത ഉണ്ടെന്നു മനസിലായത് അവളെ കണ്ടപ്പോഴാണ്....
എന്നും എന്നോടൊപ്പം നടന്ന അവൾ നിശബ്ദയായി എനിക്ക് പറഞ്ഞു തരുകയായിരുന്നു...
അവൾ എന്റെ പ്രണയമാണെന്ന്...
ഞാൻ പോലും അറിയാതെ എന്നിൽ വന്നു നിറഞ്ഞ എന്റെ പ്രണയം.....

ഞാന്‍ എന്നും ഒറ്റപ്പെട്ടവന്‍ ആയിരുന്നു ..



ഞാന്‍ എന്നും ഒറ്റപ്പെട്ടവന്‍ ആയിരുന്നു ..
ഏകാന്തതയെ ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു ...
ഏകാന്തതയുടെ ലോകത്തുനിന്നു എന്നെ ഒരു കൊച്ചു
കുഞ്ഞിനെപ്പോലെ കൈപിടിച്ചു നടത്തിയത് അവളായിരുന്നു ........
ആ കൈപിടിച്ചു ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു ...
എന്നും എന്‍റെ കൂടെയുണ്ടാകും എന്നു കരുതി ഞാന്‍ അഹങ്കരിച്ചു .......
എനിക്കറിയില്ല അവള്‍ക്കെന്താണ് സംഭവിച്ചതെന്ന് .....
ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് എന്നെ തനിച്ചാക്കി അവള്‍
പറന്നകലാന്‍ പോവുന്നു ..........
കണ്ണെത്താ ദൂരത്തേയ്ക്ക്...........

നിന്നെ ഞാൻ പ്രണയിക്കുന്നു



നിന്നെ ഞാൻ പ്രണയിക്കുന്നു
എന്നതിനേക്കാൾ നിന്നെ അന്ന്
പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണെനിക്കിഷ്ടം...
വർഷങ്ങൾക്കു ശേഷം ഇത് കേള്‍ക്കുമ്പോള്‍ നീ
അത്ഭുതത്തോടെ പുഞ്ചിരിക്കും!
എനിക്കത് കാണണം....
അത്രയും മതി......

(പത്മരാജൻ)

മനസ്സില് ഞാനൊരു ചിത്രം വരച്ചു.....



മനസ്സില് ഞാനൊരു ചിത്രം വരച്ചു......
സ്നേഹം കൊണ്ട് അതിന് ഞാന് ജീവന് നല്കി......
അപ്പോഴും അറിഞ്ഞില്ല ഞാന്,
അതിന് മറ്റൊരു അവകാശിയുണ്ടെന്ന്......
കഴിഞ്ഞുപോയ കാലങ്ങള് ഒരു നിഴലാട്ടം പോലെ എന്നെ പിന്തുടരവേ...
സ്വന്തം മുഖഛായ നഷ്ടപ്പെട്ടതറിയാതെ ഞാന് ഇന്നും,
നിന് മുഖവും തേടി അലയുന്നു.....
എന്നെ അറിയാത്ത,
എന്റെ പ്രാണന്...

എന് വിരല് തുമ്പ് ഒന്നു ചലിച്ചാല്



എന് വിരല് തുമ്പ് ഒന്നു ചലിച്ചാല്, വിടരും നിന് മുഖമെന് പുസ്തക താളില്....... എന് മിഴിയൊന്നു അടച്ചാല്, നിറയും നീ കനവായി എന് കണ്ണുകളില്....... എന് സ്വരമൊന്നു ഉണര്ന്നാല്, ഒഴുകും നീ ഒരു കവിതയായി........ എങ്ങനെ ഞാന് നിന്നില് നിന്ന് ഓടി മറയും???? എങ്ങനെ ഞാന് നീ പകര്ന്ന മാധുര്യത്തെ മറക്കും....................

സ്വപ്നങ്ങളാകുന്ന

സ്വപ്നങ്ങളാകുന്ന ഈ പടവുകളിലൂടെ നാം ഒരുമിച്ചു കയറി.....
പക്ഷേ ആ വഴിയോരത്ത് എവിടെയോവച്ച് നീ എന്നെ തനിച്ചാക്കി പോയപ്പോള്‍
എന്തുചെയ്യണം എന്നറിയാതെ അവിടെ നിന്നും തിരികെയിറങ്ങി വന്നപ്പോള്‍ ഞാന്‍ അനുഭവിച്ച വേദന അതു
അറിയാന്‍ ഇന്നു നിനക്കാവില്ല........
ആ വേദന നീ അറിയാതിരിക്കട്ടേ.....
കാരണം നീ കരയുന്നത് ഇന്നും എനിക്കു സഹിക്കാനാവില്ല.....

നെയ്തൊരു സ്വപ്നങ്ങളോക്കെയും

നെയ്തൊരു സ്വപ്നങ്ങളോക്കെയും
പാഴ്വേലയായെന്നറിഞ്ഞപ്പോള്‍
വീണ്ടും പാഴ് സ്വപ്നം നെയ്യുവാനായ്
ത്രാണീയില്ലെനിക്കിപ്പോള്‍
വിതുമ്പീടുവാന്‍ പോലുമാകാതെ
എന്നിലേക്കു മാത്രമായിനി ഒതുങ്ങീടട്ടെ.............

ഒരു നിമിഷം നീ കണ്ണടച്ച്

ഒരു നിമിഷം നീ കണ്ണടച്ച്
കാതോര്‍ത്താല്‍ കേള്‍ക്കാം, നിനക്കായ്

ഞാന്‍ പാടുന്ന ഗീതം
ഒരു നിമിഷം നീ കണ്ണടച്ച്
നിന്‍റെ മനസ്സിനെ ശാന്തമാക്കി
ഓര്‍ത്താല്‍
നിന്‍റെ മനസ്സില്‍ തെളിഞ്ഞു വരും
ഒരു മുഖം..., അത് എന്‍റെതായിരിക്കും..

എനിക്ക് പ്രഭാതങ്ങളിലേക്കുണരണം..

എന്റെ ഹൃദയത്തിൽ നീയും
നിന്റെ ഹൃദയത്തിൽ ഞാനും..

നിന്റെ കണ്ണിമകളിലേക്ക് നോക്കി എനിക്ക് പ്രഭാതങ്ങളിലേക്കുണരണം..
നിന്റെ മടിയിൽ തലചായ്ച്ച് എന്റെ നിദ്രയും..
ഇമകൾ അവസാനമായി ചിമ്മിയടയുന്നത് നിന്റെ പുഞ്ചിരിയോലുന്ന ചുണ്ടുകളും മൃദുവായ കവിൾത്തടങ്ങളും കണ്ടുകൊണ്ടും.

നീയൊന്നു ചിരിച്ചാല്‍ പ്രിയതേ,

നീയൊന്നു ചിരിച്ചാല്‍ പ്രിയതേ,
ഇവിടം സൂര്യോദയം 
എന്നാലൊന്നു കരഞ്ഞാലോ 
ലോകത്തു പേമാരി 
ഓമലേ നിന്‍ 
വാര്‍മുടിക്കെട്ടൊന്നഴിഞ്ഞാലോ 
മാനം കാര്‍മേഘാവൃതം,
എന്നാലൊരുദിനം 
നിന്നരയന്നപ്പിടയൊക്കും 
നടനമില്ലെന്നാകിലോ, 
ഈ ലോകമേ നിശ്ചലം .....

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഒരുപാടു സ്നേഹിച്ചിരുന്നു നിന്നെ ഞാന്‍,

ഒരുപാടു സ്നേഹിച്ചിരുന്നു നിന്നെ ഞാന്‍, 
എന്റേ ജീവിതത്തിലെ എല്ലാത്തിനേക്കാളും ഉപരിയായ്,
ഒരുപാട് കാത്തുസൂക്ഷിച്ചിരുന്നു നിന്നെ ഞാന്‍ അമൂല്യമായൊരെന്‍ നിധിപോലെ, 
എന്നോടു വിടപറയും നേരം ഒരുവേള നീ ചിന്തിച്ചിരുന്നുവോ, നമ്മളിരുവരും കൊതിച്ചിരുന്ന നമ്മുടേ ആ സ്വപ്നതുല്യമായ ഒരു ജീവിതത്തേക്കുറിച്ച്..

പറയാന്‍ ഒത്തിരി ഉണ്ട്.

പറയാന്‍ ഒത്തിരി ഉണ്ട്.. കാണുവാന്‍ ഒരുപാടു മോഹമുണ്ട്..
അറിയാന്‍ അതിലേറെ ആഗ്രഹമുണ്ട്..
പക്ഷെ ...
തരാന്‍ മാത്രം ഒന്നും ഇല്ല ..
ഈ .. സ്നേഹമല്ലാതെ.. കൂടെ ഈ പനിനീര്‍പുഷ്പവും.. സ്വീകരിക്കില്ലേ നീ ഇത്‌..

പങ്ക് വെക്കാന് ഒരു ഹൃദയം

പങ്ക് വെക്കാന് ഒരു ഹൃദയം, പകര്ന്നു നല്കാന് ഒരു നുള്ള് സ്നേഹം ആരെയും ആകര്ഷിക്കുന്ന നിന്റെ കണ്ണുകള് , ഓര്മയില് സൂക്ഷിക്കാന് ഒരു പുഞ്ചിരി ഇത് മതി ജീവിത കാലം മുഴുവന് നിന്നെ ഓര്ക്കാന്

എനിക്ക് നിന്നോടുള്ള പ്രണയവും

എന്റെ പ്രണയത്തെ സൂക്ഷിച്ച
ചിപ്പിയാണ് നീ ...
മനസ്സ് തളരുമ്പോൾ എന്നെ,
നിലനിർത്തുന്നതും നീ തന്നെയാണ്
ഇന്ന് ഞാൻ അറിയുന്നു...
എനിക്ക് നിന്നോടുള്ള പ്രണയവും

സ്വപ്‌നങ്ങള്‍ മാ

സ്വപ്‌നങ്ങള്‍ മാത്രം ഇതള്‍ വിരിഞ്ഞ എന്‍ ഹൃദയം .. സ്നേഹത്തിന്ടെ മുള്ളുകളാല്‍ പിടയുന്ന എന്‍ മനസ്സില്‍ നിനക്കുള്ള സ്ഥാനം എന്ടെ 
ജീവനേക്കാള്‍ വലുതാണ്.. നിറഞ്ഞ മനസ്സോടെ ഒരു ജന്മം മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത സ്നേഹത്തോടെ ... നിന്ടെ കാലൊച്ചകായ് ... നിന്ടെയൊരു ഹൃദയമിടിപിനായി കാതോര്ത്ത് ...

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

നീ അറിയാതെ

നീ അറിയാതെ 
നിന്നെ പ്രണയിക്കുമ്പോള്‍ഒരു 
സുഖമുണ്ട്...
പെയ്യാത്ത മഴ 
നനയുന്ന ഒരു സുഖം..!
===================

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

നീയെന്റെ ആകാശമാവുക..

നീയെന്റെ ആകാശമാവുക...
സൂര്യനുംചന്ദ്രനുമാവുക..­.
കോടാനുകോടിനക്ഷത്രങ്ങളായി
നിന്നെപൊതിയുന്നത്...
എന്റെ പ്രണയമാണ്.
എന്റെ മാത്രംനിശ്വാസങ്ങളാണ്.
വിദൂരങ്ങളില് നിന്ന്
സംസാരിക്കുമ്പോള­്പോലും...
എന്റെ ശബ്ദം
ഇറുകെ നിന്നെപുണരുന്നതായി...
നീ പറയുമ്പോള്.
നിന്നെ ഓര്ക്കാത്ത,
ഒരു നിമിഷംപോലും...
എന്നിലൂടെ കടന്നുപോകുന്നില്ലെന്ന
എന്റെമറുവാക്കും...
ഒരുപാഴ്വാക്കായിരുന­്നില്ല.
നിന്നോടുള്ള എന്റെപ്രണയം..

ഞാന്‍ നിന്നോട്കടപ്പെട്ടിരിക്കുന്നു

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷംനി എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു....
ഞാന്‍ നിന്നോട്കടപ്പെട്ടിരിക്കുന്നു.... എന്റെ ജീവിതത്തില്‍ ഇത്രയും എന്നെ സ്നേഹിച്ചതിന്
നിന്നെ കണ്ടുമുട്ടുന്നതിനു മുന്നേ ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു... നിന്റെസ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും
ആദ്യം ഞാന്‍അറിഞ്ഞില്ലായിരുന്നു .
ഇന്നു നി എന്നെഎല്ലാം കാണാന്‍ പഠിപ്പിച്ചു.....
എല്ലാം മനസിലാക്കാന്‍ നി എന്നെ പഠിപ്പിച്ചു
ഒരു പുതിയ ജീവിതവുംനി എനിക്ക് തന്നു.
അത് എന്റെജീവിതത്തെ ഒരു പാടു സന്തോഷിപ്പിച്ചു.
പിന്നെ ഞാന്‍നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്..
ചിലപ്പോള്‍ നിന്നെഒന്നു കാണാന്‍ കൊതിതോന്നാറുണ്ട് ....
ആ കൊതി വേദനമാറാത്ത ഒരു നൊമ്പരമായി തോന്നറുണ്ട്...
പക്ഷെ നിന്റെ ഹൃദയംഎന്റെ കൂടെ ഉള്ളപ്പോള്‍ എന്റെ മനസ് നിറയെ സന്തോഷം മാത്രമായിരുന്നു..
എന്റെ സങ്കടങ്ങളില്‍നീ നിന്റെ മധുര വാക്കുകളാല്‍ എനിക്ക് ശക്തി പകര്‍ന്നു തന്നു...
എന്റെ ഹൃദയംപ്രണയത്തിന്റെ അര്‍ത്ഥത്തിനായികൊതിക്കുമ്പോള്‍
നിന്റെ സ്നേഹം എന്നെശരിക്കുള്ള സ്നേഹം മനസിലാക്കി തന്നു....
നി ഇല്ലാതെ എന്റെജീവിതത്തില്‍ എനിക്ക് സന്തോഷം ഇല്ല
നി ഉള്ളപോള്‍ എന്റെജീവിതം മുഴുവന്‍ ആശകള്‍ ആണ്
നി ഉള്ളപോള്‍ എന്റെസ്വപ്‌നങ്ങള്‍ യഥാര്തമാകുന്നു.
നി എന്നെ നിന്‍കൈകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ഒരിക്കലും എനിക്ക് അകലാന്‍ തോന്നാറില്ല....
കാരണം നിന്റെസന്തോഷം ആണ് എന്റെ ജീവിതം... —

ഞാന്‍ നിന്നോട്കടപ്പെട്ടിരിക്കുന്നു

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷംനി എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു....
ഞാന്‍ നിന്നോട്കടപ്പെട്ടിരിക്കുന്നു.... എന്റെ ജീവിതത്തില്‍ ഇത്രയും എന്നെ സ്നേഹിച്ചതിന്
നിന്നെ കണ്ടുമുട്ടുന്നതിനു മുന്നേ ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു... നിന്റെസ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും
ആദ്യം ഞാന്‍അറിഞ്ഞില്ലായിരുന്നു .
ഇന്നു നി എന്നെഎല്ലാം കാണാന്‍ പഠിപ്പിച്ചു.....
എല്ലാം മനസിലാക്കാന്‍ നി എന്നെ പഠിപ്പിച്ചു
ഒരു പുതിയ ജീവിതവുംനി എനിക്ക് തന്നു.
അത് എന്റെജീവിതത്തെ ഒരു പാടു സന്തോഷിപ്പിച്ചു.
പിന്നെ ഞാന്‍നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്..
ചിലപ്പോള്‍ നിന്നെഒന്നു കാണാന്‍ കൊതിതോന്നാറുണ്ട് ....
ആ കൊതി വേദനമാറാത്ത ഒരു നൊമ്പരമായി തോന്നറുണ്ട്...
പക്ഷെ നിന്റെ ഹൃദയംഎന്റെ കൂടെ ഉള്ളപ്പോള്‍ എന്റെ മനസ് നിറയെ സന്തോഷം മാത്രമായിരുന്നു..
എന്റെ സങ്കടങ്ങളില്‍നീ നിന്റെ മധുര വാക്കുകളാല്‍ എനിക്ക് ശക്തി പകര്‍ന്നു തന്നു...
എന്റെ ഹൃദയംപ്രണയത്തിന്റെ അര്‍ത്ഥത്തിനായികൊതിക്കുമ്പോള്‍
നിന്റെ സ്നേഹം എന്നെശരിക്കുള്ള സ്നേഹം മനസിലാക്കി തന്നു....
നി ഇല്ലാതെ എന്റെജീവിതത്തില്‍ എനിക്ക് സന്തോഷം ഇല്ല
നി ഉള്ളപോള്‍ എന്റെജീവിതം മുഴുവന്‍ ആശകള്‍ ആണ്
നി ഉള്ളപോള്‍ എന്റെസ്വപ്‌നങ്ങള്‍ യഥാര്തമാകുന്നു.
നി എന്നെ നിന്‍കൈകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ഒരിക്കലും എനിക്ക് അകലാന്‍ തോന്നാറില്ല....
കാരണം നിന്റെസന്തോഷം ആണ് എന്റെ ജീവിതം... —

നിന്നോടുള്ള എന്റെ പ്രണയത്തിനും... എന്‍റെ സ്നേഹത്തിനും..

പ്രീയെ...
ഇത് കേള്ക്കുക നീ...
ഇതെന്റെ ഹൃദയ മിടിപ്പാണ്....
ഹൃദയ താളം....
ഹൃദയത്തിന്റെ സംഗീതം. ..
എന്നിലെ പ്രണയത്തിന്റെ നിശ്വാസങ്ങള്....
ചുവന്ന റോസാ പൂക്കളും,
നിന്റെ ചെഞ്ചുണ്ടുകളും,
പുലര് മഞ്ഞിന്റെ നനുത്ത തണുപ്പില്
നിന്റെ മാറിലെ ചൂടും,
എന്റെ സമ്പാദ്യമാണ്...
ജീവിതത്തിലെ സമ്പാദ്യം...
എനിക്ക് വേണ്ടി കാത്തു വെച്ച
കന്യാകത്വമായിരുന്നു നിന്റെ സ്ത്രീധനം....
നിന്റെ ചെഞ്ചുണ്ടുകളില് കിനിഞ്ഞ തേനായിരുന്നു
എന്റെ ജീവിതത്തിന്റെ മാധുര്യം....
എന്റെ മനസ്സിലെ മായിക ക്കണ്ണാടിയില് പതിഞ്ഞ
നിന്റെ രൂപം,
നിന്റെ സൌന്ദര്യം,
നിന്റെ ശബ്ദം,
നിന്റെ കേളികള്,
നിന്റെ തമാശകള്,
നിന്റെ കുറുമ്പുകള്‍,
നിന്റെ തേങ്ങലുകള്,
നിന്റെ കാതര മിഴികള്,
പെണ്ണേ...
ഇല്ല ഒരു മാറ്റവുമില്ല എന്റെ മനസ്സിന്...
നിന്നോടുള്ള എന്റെ പ്രണയത്തിനും...
എന്‍റെ സ്നേഹത്തിനും...
നീ എന്നും എനിക്ക് മാത്രം സ്വന്തം...


ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...



ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...
നിന്‍റെ പ്രണയമുണ്ടായിരുന്നു...
അതിന്‍റെ ദളങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
ഞാന്‍ നോക്കി നിന്നത്
നിന്‍റെ മുഖം മാത്രമായിരുന്നു................♥♥♥...

ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...



ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...
നിന്‍റെ പ്രണയമുണ്ടായിരുന്നു...
അതിന്‍റെ ദളങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
ഞാന്‍ നോക്കി നിന്നത്
നിന്‍റെ മുഖം മാത്രമായിരുന്നു................♥♥♥...

ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...



ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...
നിന്‍റെ പ്രണയമുണ്ടായിരുന്നു...
അതിന്‍റെ ദളങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
ഞാന്‍ നോക്കി നിന്നത്
നിന്‍റെ മുഖം മാത്രമായിരുന്നു................♥♥♥...

ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...



ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...
നിന്‍റെ പ്രണയമുണ്ടായിരുന്നു...
അതിന്‍റെ ദളങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
ഞാന്‍ നോക്കി നിന്നത്
നിന്‍റെ മുഖം മാത്രമായിരുന്നു................♥♥♥...

ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...



ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...
നിന്‍റെ പ്രണയമുണ്ടായിരുന്നു...
അതിന്‍റെ ദളങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
ഞാന്‍ നോക്കി നിന്നത്
നിന്‍റെ മുഖം മാത്രമായിരുന്നു................♥♥♥...

ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...



ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...
നിന്‍റെ പ്രണയമുണ്ടായിരുന്നു...
അതിന്‍റെ ദളങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
ഞാന്‍ നോക്കി നിന്നത്
നിന്‍റെ മുഖം മാത്രമായിരുന്നു................♥♥♥...

ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...



ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍...
നിന്‍റെ പ്രണയമുണ്ടായിരുന്നു...
അതിന്‍റെ ദളങ്ങള്‍ ഓരോന്നായി കൊഴിയുമ്പോഴും
ഞാന്‍ നോക്കി നിന്നത്
നിന്‍റെ മുഖം മാത്രമായിരുന്നു................♥♥♥...

ഒരു തവണ എങ്കിലും

ഒരു തവണ എങ്കിലും നിന്നെ ഒന്ന് കാണാന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ കൊതിക്കുന്നു.
അങ്ങകലെ നിന്നെങ്കിലും ഒരു കാഴ്ച..
നീയും കൊതിച്ചിരുന്നുവോ എനിക്കറിയില്ല .
ഒരു പക്ഷേ ,എന്നിലും ഉപരിയായി നീയും അത് ആഗ്രഹിക്കുന്നുണ്ടാവാം...
പക്ഷെ .... ഒന്നറിയാം... നിന്‍റെ കണ്ണുകളിലാണ് എന്‍റെ താമസം ....

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

മൌനം മനസ്സിന്റെ പുസ്തകം പോലെ ,

മൌനം മനസ്സിന്റെ പുസ്തകം പോലെ ,
മറവിയുടെ താളില്‍ നീ ഒളിച്ചു വെച്ച
മയില്‍‌പ്പീലി പോലെ എന്റെ പ്രണയം.
മഴ തോര്‍ന്നു പോകും പോലെ
മറന്നു പോയ പ്രണയം ,
മറന്നു പോയിരിക്കുന്നു ഞാനും
മഴയെ മറന്ന നിന്നെപ്പോലെ......♥♡♥.

വീണ്ടു എന്നിലേക്ക്‌ എത്തുകയാണോ..

ഇന്നു അവള്‍ എന്റെ മുന്‍പില്‍ ഒരുപിടി ചോദ്യങ്ങളുമായി വന്നു ...അതില്‍ ചിലതൊക്കെ ഉത്തരം കണ്ടെത്താന്‍ കഴിയാത്തവ ...മറ്റു ചിലതാവട്ടെ എന്റെ നെഞ്ചില്‍ ഒരു കനല്‍ കൂമ്പാരം തന്നെ തീര്‍ത്തു .......ഒടുവില്‍ ഉത്തരം കിട്ടാത്ത ചോദ്യശരങ്ങള്‍ കുറെ നാളുകള്‍ എന്നില്‍ ചിന്തയുടെലോകം തീര്‍ത്തു,,,,,,,ഞാന്‍ നടന്നു. മറക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടു എന്നിലേക്ക്‌ എത്തുകയാണോ........??????

.എന്റെ സ്നേഹം സത്യമായിരുന്നു.....

ഒരു നിമിഷം കൊണ്ടു ഒരായുസ്‌ ജീവികാമെന്നു എന്നെ പഠിപ്പിച്ചത്‌ നീയാണു..നിന്റെ പ്രണയമാണു....നിന്റെ മനസിൽ ഞാൻ വരച്ചിട്ട ചിത്രങ്ങൾ മായ്ക്കുവാൻ നിനക്കാവുമോ...?എന്നും നിന്റെ മനസിൽ ഞാനും എന്റെ സ്നെഹവും ഉണ്ടാക്കുമെന്നു എനിക്കറൈയാം...നീ അതു സമ്മതിച്ചില്ലക്കിലും.......എന്റെ സ്നേഹം സത്യമായിരുന്നു.....

ഒന്ന് നിന്നോട് പറയട്ടെ.

ഒന്ന് നിന്നോട് പറയട്ടെ.
കാത്തിരിക്കുകയാണ് ഞാന്‍ ആ ദിവസത്തിനായി..............
നിന്നെ കാണാന്‍,നിനക്ക് വേണ്ടി അണിഞ്ഞൊരുങ്ങാന്‍,മുത്തശ്ശീടെ ആ പാലയ്ക്കയുമിട്ടു,ഒരു മന്ത്ര കോടി പോലെ നീ നല്കിയയ ആ കസവ് പുടവയും ചുറ്റി ഞാന്‍ വരും.
കയ്യില്‍ നിനക്കായി ഒരു വരണമാല്യവുമുണ്ടാകും.
എന്റെല മുറ്റത്തെ എനിക്കിഷ്ടമുള്ള പൂക്കള്‍ പൊട്ടിച്ച് ഞാന്‍ തന്നെ കെട്ടിയ ഒരു മാല.
പകരം എനിക്കായി നിന്റെ് കയ്യില്‍ ഉണ്ടാവേണ്ടത് എന്താണെന്നോ..........???
വെള്ളനൂലില്‍ കൊരുത്ത,അഞ്ചു സ്വര്ണ്ണ് മണികള്ക്കിനടയില്‍ രണ്ടു ചെറിയ ആലില താലികള്‍.
നിന്റെൂ വേളിയാവാന്‍....

ഒരുപാട് ഇഷ്ടമാണെങ്കില്‍

ഒരുപാട് ഇഷ്ടമാണെങ്കില്‍
ഒത്തിരി സ്നേഹിച്ചു പോയെങ്കില്‍
ഒരുപാട് സ്വപ്നങ്ങള്‍ പങ്കുവെച്ചെങ്കില്‍
ഒത്തിരി സന്തോഷിച്ചെങ്കില്‍ ഒരുപാട്
സ്നേഹത്തോടെ എന്റെച ചാരത്ത്
നിര്ത്താം നിന്നെ ഞാന്‍
ആ കൈകള്‍ ഞാന്‍ വിടില്ല എനിക്ക്
വേണം
എന്റെള മാത്രമായി.....................♥♥♥

ഒരു തവണ എങ്കിലും

ഒരു തവണ എങ്കിലും നിന്നെ ഒന്ന് കാണാന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ കൊതിക്കുന്നു.
അങ്ങകലെ നിന്നെങ്കിലും ഒരു കാഴ്ച...നീയും കൊതിച്ചിരുന്നുവോ എനിക്കറിയില്ല .
ഒരു പക്ഷേ ,
എന്നിലും ഉപരിയായി നീയും അത് ആഗ്രഹിക്കുന്നുണ്ടാവാം...
പക്ഷെ .... ഒന്നറിയാം... നിന്‍റെ കണ്ണുകളിലാണ് എന്‍റെ താമസം ...
നിന്‍റെ ഹൃദയമാണ് എന്‍റെ സിംഹാസനം ...
ആ കൈക്കുംമ്പിളിലാണ് എന്‍റെ സായൂജ്യം....
നിന്‍റെ ചിരിയാണ് എന്‍റെ ജീവിതം....
നിന്നിലെ സ്നേഹമാണെനിക്ക് അമൃത്...
എന്‍റെ സ്വപ്നങ്ങളില്‍ നീ എന്നും എന്‍റെതു മാത്രമാണ് ...
എന്‍റെ സ്നേഹം തിരയുന്നത് നിന്നെ മാത്രമാണ് ..
എന്‍റെ പ്രണയം കൊതിക്കുന്നത് നിന്നിലേക്ക് അലിയാന്‍ വേണ്ടി മാത്രമാണ് ...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലാതായി തീര്‍ന്നാല്‍, ആ സ്നേഹം എനിക്ക് അന്യമായി തീര്‍ന്നാല്‍, എന്നിലെ നീ ഇല്ലാതായ് തീര്‍ന്നാല്‍,
എനിക്ക് ഈ ജീവിതം നഷ്ടമായി തീര്‍ന്നുവെന്നതാണ്..

എന്റെ ശ്വാസവും നിശ്വാസവും

നിന്റെ കണ്ണുകൾ എനിക്കു തരുമെങ്കിൽ ഒരു ജന്മം മുഴുവൻ ഞാനത്‌ പൊന്നു പോലെ നോക്കിക്കോളാം
കാരണം അവയില്ലാതെ ഞാൻ അന്ധനാണ്‌
നിന്റെ ഹൃദയം എനിക്കു തരുമെങ്കിൽ ഒരു ജന്മം മുഴുവൻ എന്റെ ഹൃദയത്തോട്‌ ചേർത്ത്‌ വച്ചോളാം
കാരണം അതില്ലാതെ എനിക്ക്‌ ജീവനില്ല
നിന്നെ എനിക്ക്‌ തരുമെങ്കിൽ ഒരു ജന്മം മുഴുവൻ നിന്നെ ഞാൻ എന്നിൽ അലിയിപ്പിക്കാം
കാരണം എന്റെ ശ്വാസവും നിശ്വാസവും നിന്നിലാണ്

നിലാവുള്ള രാത്രികളി

നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും ഒരായിരം പൂക്കള്‍ ഒരു നിലാവായി തെളിയുകയായി.. ഒരു പക്ഷെ അത് അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം...... അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം.... പരസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കു പങ്കുവെക്കാം ..... മനസ് തുറക്കാം.. "പ്രണയം" നമ്മുടെതാണ്‌...."അറിയാനും...മനസ് പന്കുവയ്ക്കാനും...കഥ പറയാനും, കൂട്ടുകൂടാനും,.... പhയാത്ത പ്രണയങ്ങള്‍ പറയാനും……

..പ്രണയം ...

നിൻറെ  മിഴികള് എന്നോട് സംസാരിക്കുന്നത്നിന്റെ മനസ്സിനെ കുറിച്ചാണ്..എന്നോട് പറയാതെ നീ മനസ്സില് ഒളിപ്പിച്ചു വെച്ചആ സ്വകാര്യം....അത് കേള്ക്കാന് കൊതിച്ച ഒരു മനസ്സ് ഉണ്ടായിരുന്നുഎനിക്ക്...നിന്റെ മിഴികളുടെ ഭാഷ എന്റെ മിഴികളിലൂടെഞാന് വായിച്ചു...നിന്റെ കണ്ണിമ വെട്ടുമ്പോള് ആ കണ്പീലികള് എന്നോട്പിന്നെയും പിന്നെയും പറഞ്ഞത്ഞാന് എന്റെ മനസ്സില്മന്ത്രിച്ചു.....പ്രണയം  ...

ഞാന്‍ മാത്രമറിയുന്ന എന്നിലെ പ്രണ

ഞാന്‍ മാത്രമറിയുന്ന എന്നിലെ പ്രണയം.. അതിനു പറയാന്‍ വേര്‍പാടിന്‍ നോവുന്ന ഓര്മകളില്ല.... ഓര്‍മപ്പെടുത്താന്‍ കല്പിത നിമിഷങ്ങളില്ല .. ഒരു നേര്‍ത്ത ചാറ്റല്‍ മഴപോല്‍ നിശബ്ദമായ് .. പെയ്യുന്നു നിര്‍ഗളം ഇടവേളകളില്ലാതെ ... ഈ ശൂന്യതയാണ് എന്റെ പ്രണയത്തിന്‍ ആത്മാവ് ,, .. പങ്കു വെക്കാന്‍ മിനുക്കിയെടുത്ത വാക്കുകള്‍ വേണ്ട ........... അര്‍ത്ഥമില്ലാത്ത സങ്കല്പ സ്വപ്‌നങ്ങള്‍ വേണ്ട ........ ആടി പഴകിയ വിഡ്ഢി വേഷങ്ങള്‍ വേണ്ട........... എന്നെ ഞാനായി അറിയുമീ പ്രണയത്തിന്‍ ........... വെളിച്ചവും ഞാനാണ് ജീവനും ഞാനാണ് .............. എന്നിലെ ശൂന്യതയെ കുറിച്ച് അറിയുമ്പോള്‍.. , .......... എല്ലാ നിര്‍വൃതിയും ഞാന്‍ കണ്ടെത്തുന്നു............ അത് തന്നെയാണ് പൂര്‍ണത എന്നറിയുമ്പോള്‍. ....... പ്രണയത്തെ ഞാന്‍ തിരിച്ചറിയുന്നു. !!

നീ എനിക്ക് എങ്ങനെ പ്രിയപെട്ടവള് അല്ലാതാകും.....

അവള് ....എന്റെ പ്രിയപ്പെട്ട കൂട്ടുകാരി...ഞാന് വിളിക്കാതെ എന്നിലേക്ക് എത്തിയവള്...എന്റെ ദുഖങ്ങളിലും സന്തോഷങ്ങളിലുംഎന്നും അവള് കൂടെ ഉണ്ടാകും...ദുഃഖങ്ങള് അവളിലൂടെ ഇല്ലാതാകും...സന്തോഷങ്ങള് അവളിലൂടെ ഇരട്ടിയാകും...ഒരിക്കലും പരിഭവങ്ങള് പറഞ്ഞിട്ടില്ലാ...പിണങ്ങിയിട്ടി ല്ല....മധുരമൊഴികളുമായിഎനിക്ക് കൂട്ടിരുന്നവള്....സ്നേഹ സാന്ത്വനങ്ങള്‍ കൊണ്ട്എന്നെ തലോടിയവള്....ഈ ജന്മം എനിക്കായ് നല്കിയവള്...എന്റെ പ്രിയപെട്ടവള്....നിന്നില് വിരിയുന്ന വാക്കുകള് കൊണ്ട്ഞാന് ഓര്മകളെ താലോലിച്ചിടുമ്പോള് നീ എനിക്ക് എങ്ങനെ പ്രിയപെട്ടവള് അല്ലാതാകും.....

എവിടെയോ നിന്നോ

എവിടെയോ നിന്നോ വന്നു , എന്നെ മയക്കി അങ്ങ് പോയി,
അവളുട മുഖത്തിന്‍ അഴകാണോ, അതോ അവളുട പുഞ്ചിരി ആണോ,
എന്‍റെ ഹൃദയത്തിനെ കവര്‍ന്നത്..?

ഒരു നിമിഷംപോലും...

നീയെന്റെ ആകാശമാവുക...
സൂര്യനുംചന്ദ്രനുമാവുക..­.
കോടാനുകോടിനക്ഷത്രങ്ങളായി
നിന്നെപൊതിയുന്നത്...
എന്റെ പ്രണയമാണ്.
എന്റെ മാത്രംനിശ്വാസങ്ങളാണ്.
വിദൂരങ്ങളില് നിന്ന്
സംസാരിക്കുമ്പോള­്പോലും...
എന്റെ ശബ്ദം
ഇറുകെ നിന്നെപുണരുന്നതായി...
നീ പറയുമ്പോള്.
നിന്നെ ഓര്ക്കാത്ത,
ഒരു നിമിഷംപോലും...
എന്നിലൂടെ കടന്നുപോകുന്നില്ലെന്ന
എന്റെമറുവാക്കും...
ഒരുപാഴ്വാക്കായിരുന­്നില്ല.
നിന്നോടുള്ള എന്റെപ്രണയം..

2013, മേയ് 15, ബുധനാഴ്‌ച

എന്‍റെ പ്രണയം മരിച്ചു വീണ

എന്‍റെ പ്രണയം മരിച്ചു വീണ
കല്‍പ്പടവുകളിലേക്കൊരു യാത്ര പോയി
ഒരു മനോയാത്ര

ആ കല്‍പ്പടവുകളിലായിരുന്നു
കണ്ണുകളില്‍ നിറയെ പ്രണയവുമായ്‌
നീ എന്നെ കാത്തു നിന്നിരുന്നത്

അതെ കല്‍പ്പടവുകളില്‍ വച്ചായിരുന്നു
ആ പ്രണയം കണ്ടിട്ടും
കണ്ടില്ലെന്നു ഭാവിച്ചു ഞാന്‍ നടന്നകന്നത്‌

അവിടെ നിന്നു തന്നെയായിരുന്നു
നിന്‍റെതല്ലാത്ത ഒരായിരം പ്രണയലേഖനങ്ങള്‍
എന്നെ തേടി വന്നത്

പക്ഷെ അതിലെ പ്രണയങ്ങള്‍
നിന്‍റെതു പോലെ
ആഴമുള്ളവയായിരുന്നില്ല

അത് തിരിച്ചറിഞ്ഞപ്പോള്‍
എന്നില്‍ പ്രണയം ജനിച്ചിരുന്നു
അതിന്നവകാശി നീ മാത്രയായിരുന്നു

എന്‍റെ പ്രണയവും നിന്‍റെ പ്രണയവും
നമ്മുടെ പ്രണയമാക്കാന്‍

ഞാന്‍ നിന്നെ തേടി വന്നു
അതേ കല്‍പ്പടവില്‍

പക്ഷെ ഞാനവിടെ കണ്ടത്
എന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന നിന്നെയല്ല
ഒരു അനുശോചന പോസ്ടരിലെ നിന്നെയായിരുന്നു

അത് കണ്ട മാത്രയില്‍ മരിച്ചു വീണു
എന്‍റെ നവജാത പ്രണയം
ജനിച്ച അതെ കല്‍പ്പടവില്‍.
അതിന്നു കൂട്ടായി എന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന
കണ്ണീര്‍ത്തുള്ളികള്‍ മാത്രം....

നിനക്ക് അറിയുമോ

നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ച അതെ കണ്ണാടി.
നീ അറിഞ്ഞിരുന്നു അതില്‍
നിന്‍റെ മാത്രം മുഖം ആണെന്ന്.
നോക്കുമ്പോഴെല്ലാം
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി

നിന്‍റെ മുഖം എന്‍റെ മനസ്സില്‍നിന്ന്‍ മായിക്കുവാന്‍ -
ആയിരുന്നു ആ കണ്ണാടി നീ എറിഞ്ഞുടച്ചത്.

എന്നിട്ട് ഇപോ-
ചിതറിവീണ നൂറായിരം കണ്ണാടിചില്ലുകളില്‍.
നിന്‍റെ ഒരുപാട് മുഖങ്ങള്‍.

ഏറിഞ്ഞുടക്കും തോറും
അതിന്‍റെ എണ്ണം കൂടി കൂടി വരുന്നു.
നീ പോലും അറിയാതെ ..

നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.

ചിതറി വീഴുന്ന മുത്തുകളില്‍


ചിതറി വീഴുന്ന മുത്തുകളില്‍
കണ്ണീരിന്റെ നനവുമായി
ഓരോ മഴയും പെയ്തിറങ്ങുന്നത്
ഓര്‍മ്മകളുടെ ഒരു കുമ്പിള്‍ തുള്ളികളുമായാണ്..!
മനസ്സിനെ പൊള്ളിയ്ക്കുന്ന ചില തുള്ളികളില്‍
നഷ്ട സ്വപ്നങ്ങളും നഷ്ട പ്രണയവും
ഒരു നോവായ്‌ തളിര്‍ക്കുന്നു..!
ഒരിയ്ക്കലീ മഴയില്‍
ഓര്‍മ്മകളെല്ലാം ഒഴുകിയകലും...
നൊമ്പരങ്ങളുടെ കണ്ണീര്‍ കാലവും
ഓര്‍മ്മപെടുത്തലിന്റെ പ്രണയ കാലവുമായി
ഓരോ മഴയും...... ഓരോ മഴക്കാലവും....

നടന്നു വന്ന വഴികളില്‍

നടന്നു വന്ന വഴികളില്‍
എവിടെയോ കളഞ്ഞു
പോയിതെന്‍ മനം ..

കളങ്കമില്ലാത്ത പുഞ്ചിരി ,
ഒരിറ്റു കണ്ണ് നീര്‍ ,
കുളിരുള്ള പ്രണയം ,
തുറന്ന സൌഹൃദങ്ങള്‍ ...

വഴുതിയത് ഇന്നലകളിലെ
ഇടവഴികളില്‍ എവിടയോ
എന്ന് അറിയുന്നു ..

തിരികെ നടക്കണം ,
പെറുക്കി എടുത്തു
അടുക്കി വക്കണം
ഇന്നലകളുടെ ആ
നനുത്ത ഓര്‍മ്മകളെങ്കിലും.....

എന്‍ ഹൃദയത്തിന്‍ വാതിലുകള്‍

എന്‍ ഹൃദയത്തിന്‍
വാതിലുകള്‍
മണിച്ചിത്രതാഴിട്ടു പൂട്ടി....
ഒരിക്കല്‍ പനിനീരും പാരിജാതവും
ചെമ്പകവും പൂത്തുലഞ്ഞു
നറുമണം വിതറി
ഉലസിച്ചിരുന്ന അവിടം
ഇന്ന് മരുഭൂമികണക്കെ
വരണ്ടു വിളറിയിരിക്കുന്നു...
എന്നിലെ പ്രണയത്തിന്‍
നിലാപക്ഷികള്‍
ചിറകടിച്ചുയര്‍ന്നു
പൊങ്ങുമ്പോഴും
രക്ത ധമനികള്‍
പൊട്ടിച്ചിതറുമ്പോഴും
കലിപൂണ്ട കോമരങ്ങള്‍
ഇന്നെവിടെ ..........
എല്ലാം നിരര്‍ത്ഥകമാണെന്ന്
അറിയുന്ന ദിവസം
നിന്‍ നെഞ്ചകം നീറും..!

വിദൂരതയിലേക്ക്

വിദൂരതയിലേക്ക്
തോണി തുഴയുന്നോരാള്‍
പിടി തരാതെ നില്‍ക്കും
കാര്‍മേഘത്തെ പിടിക്കാന്‍
പിടിച്ചു പിഴിഞ്ഞ്
മഴത്തുള്ളികളാക്കാന്‍
മഴത്തുള്ളി മണ്ണിലലിയും
പുതുഗന്ധം ശ്വസിക്കാന്‍
പുതുമഴ തീര്‍ക്കും
കുഞ്ഞരുവികളില്‍
കളിവള്ളമൊഴുക്കിക്കളിക്കാന്‍
കളിച്ചു പനിപിടിച്ചു
വിറച്ചോന്നു കിടക്കാന്‍
പനിക്കുളിരകറ്റാനമ്മയിടും
ചുക്കുകാപ്പി നുകരാന്‍
നുകര്‍ന്ന് നുകര്‍ന്ന്
അമ്മതന്‍ കൈച്ചൂ ടില്‍
മയങ്ങാന്‍
വിദൂരതയിലേക്ക്
തോണി തുഴയുന്നോരാള്‍

നിനക്ക് തരാന്‍ കഴിയാതെ പോയ

ഈ മൌനം...

നിനക്ക് തരാന്‍ കഴിയാതെ പോയ
എന്‍റെ ഹൃദയത്തിന്‍റെ ഭാഷയാണ്‌...

പറയാനേറെ ഉണ്ടായിട്ടും പറയുവാനാവാതെപോയ
എന്റ മനസ്സിന്റെ വിങ്ങലാണ് ....

മൌനത്തിന്‍റെ നേര്‍ത്ത ജാലകത്തിനപ്പുറം ­ വന്നു
ഒരിക്കല്‍ ഞാന്‍ എല്ലാം പറയും...

കേള്‍ക്കാന്‍ നീ വരുമെന്ന പ്രതീക്ഷയോടെ... ­

രാത്രിമഴ കനത്തു പെയ്യുന്നു

രാത്രിമഴ കനത്തു പെയ്യുന്നു , എന്റെ മിഴികളും... രാത്രിമഴയെ നീ ഏറെ പ്രണയിച്ചിരുന്നു . നിനക്കോര്‍മ്മയില്ലേ അങ്ങ് ദൂരെയിരുന്നു നീയും ഇവിടെയിരുന്നു ഞാനും രാമഴയെ ഒന്നായി അനുഭവിച്ചിരുന്ന ആ നല്ല കാലം ? അന്ന് നീ ചൊല്ലിയിരുന്നു നിന്റെ പ്രണയമാണ് ഈ രാമഴ എന്ന് ...ഞാനതില്‍ മുങ്ങ നനഞ്ഞങ്ങിനെ നിര്‍വൃതിയടഞ്ഞിരുന്നു .
ഇന്നും രാത്രിമഴ കനത്തു പെയ്യുന്നു , നിന്നോടുള്ള പ്രണയത്താല്‍ ഉള്ളുവിങ്ങി
ഞാനും . പക്ഷെ നീ മാത്രം എന്നില്‍
നിന്നും ഒരുപാട് ദൂരെ !!
നീ ഒരിക്കല്‍ പറഞ്ഞവാക്കുകള്‍
ഞാനിവിടെ കടമെടുക്കട്ടെ ..."കാലം
മാറിയില്ലേ എന്ന് പറയുന്നതില്‍ അര്‍ഥമില്ല ,
മാറുന്നത് കാലമല്ല . നമ്മളാണ് ,
നമ്മുടെ മനസ്ഥിതിയാണ് ..."
അന്ന് നീ പറഞ്ഞതെത്ര സത്യം .
കാലമല്ല ,മാറിയത് നിനക്കെന്നോടുള്ള
പ്രണയമാണ് ... , നീ എല്ലാം എത്ര വേഗം മറന്നു

2013, മാർച്ച് 9, ശനിയാഴ്‌ച

നിന്‍ ഓര്‍മ്മകളില്‍


നിന്‍ ഓര്‍മ്മകളില്‍ നിന്നു ഓടിയൊളിക്കാന്‍
ശ്രമിച്ചീടവേ
ഞാന്‍ അറിയുന്നു .....
എല്ലാം മായ്ക്കാന്‍ കഴിയുന്ന കാലത്തിനോ ,
ആ കാലത്തിനൊപ്പം നിന്‍റെ ഓര്‍മ്മകളുമായി
സഞ്ചരിക്കുന്ന എനിക്കോ ,
നിന്നെ മറക്കാനാവില്ല......
പക്ഷെ ഒരിക്കല്‍ ഞാന്‍ നിന്‍ ഓര്‍മ്മകളെ
വിട്ടകലും,
അന്ന് എന്‍ ആത്മാവ് തിരിച്ചു വരാന്‍ വയ്യാത്ത
ദൂരത്തായിരിക്കും..
Manju Mukundan
 

ഇതെന്റെ പ്രണയമാണ് ..കണ്ണില്‍ കൊളുത്തി


ഇതെന്റെ പ്രണയമാണ് ..കണ്ണില്‍ കൊളുത്തി വച്ചിട്ടും നീ കാണാതെ പോയത് .ചുണ്ടില്‍ വിറയാര്‍ന്നു നിന്നിട്ടും നെ അറിയാതെ പോയത്.നീ നടന്ന വഴികളിലുടെ ദിവസങ്ങള്‍ കഴിഞ്ഞു നടക്കുമ്പോഴും നിന്നെ പിന്തുടരുകയാണെന്ന് വെറുതെ തോന്നിയിട്ടുണ്ട്.എന്റെ കൈതണ്ടയില്‍ മഞ്ഞു കാലം വെളുത്ത് വിണ്ട വരകളും വേനല്‍ കാലം കരിവാളിച്ച പാടുകളും ചാര്‍തിയിരുന്നു. എന്റെ കൃഷ്ണ മണികള്‍ക്ക് ചുറ്റും ചത്ത്‌ മലച്ച മത്സ്യങ്ങളുടെ കണ്ണില്‍ എന്ന പോലെ ചുവന്ന പാടുകള്‍ വീണു കിടക്കുന്നു.എന്റെ മുടിതുംബ് അറ്റം പിളര്‍ന്നും അനുസരണ ഇല്ലാതെയും വരണ്ടു കിടന്നു.ഞാന്‍ എന്നെ നിനക്ക് മുന്നില്‍ നിര്‍ത്തുന്നതെങ്ങനെ. പക്ഷെ എന്റെ ഹൃദയം നിന്റെ ഹൃദയ താളത്തിനൊപ്പം ഇടിക്കുന്നത് ഞാന്‍ അറിഞ്ഞു.ഞാന്‍ നിന്നെ നിരന്തരം സ്വപ്നം കാണുകയും നിനക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.കൌമാര തുടക്കത്തില്‍ മനസ്സില്‍ ഉദിച്ച, മഷി
പുരളാതെ മരിച്ച കവിതകള്‍ പോലെ എന്നില്‍ തന്നെ ഖനീഭവിച് പോകുന്ന ഒന്നായി എന്റെ പ്രണയത്തെ ഞാന്‍ തിരിച്ചറിയുന്നു.
പ്രണയത്തിനു കണ്ണില്ലെന്ന് ആരു പറഞ്ഞു????പ്രണയത്തിന്റെ പ്രായോഗിക കണ്ണുകള്‍ തുടിപ്പിനെയും മിനുമിനുപ്പിനെയും നിറങ്ങളെയും കാണുന്നു....പൂക്കളില്‍ പനിനീരിനെ തേടുന്നു.കാക്ക പൂവിനെ കാണാതെ പോകുന്നു.ഒരിക്കല്‍ എന്നെങ്കിലും പിന്നില്‍ ഒരു ഇലയനക്കം,ഒരു പദവിന്യാസം കേട്ട് നീ തിരിഞ്ഞു നോക്കിയേക്കാം..അല്ല അത് ഞാന്‍ ആവില്ല..ഞാ
അപ്പോഴും കാത്ത് നില്കുകയയിരിക്കും...നീ പോയ വഴിയിലുടെ യുഗങ്ങള്‍ക്കു കഴിഞ്ഞും കാലൊച്ച കേള്‍പിക്കാതെ നടക്കാന്‍.. നിന്നെ പിന്തുടരുകയാണെന്ന് വെറുതെ മോഹിച്ചു കൊണ്ട്....പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്..കാലൊച്ച കേള്‍പിക്കാതെ ...ഹൃദയത്തിലേക്ക് നടന്നു കയറാതെ അത് നിശബ്ദമായി നിന്നെ പിന്തുടരും...ജന്മങ്ങള്‍ക്കും അപ്പുറത്തേക്ക്............
Jalsa Maria Chacko
 

ഏകാന്തതയുടെ

Sachin Sachu
ഏകാന്തതയുടെ എഴുതാപുറങ്ങളിലേക്ക് ഞാന്‍ കൊഴിഞ്ഞു വീണു.....നഷ്ട്ടപെട്ടു പോയ ഒരു വസന്തകാലത്തിന്‍റെ സ്മരണ പോലെ പ്രകൃതിയുടെ മടിത്തട്ടില്‍ ഞാന്‍ ഉറങ്ങി ....ഞാന്‍ ഒരു തുടക്കം മാത്രമാണ്.....കൊഴിയാനിരിക്കുന്ന ഒരു പൂര്‍ണ വസന്തത്തിന്‍റെ ആദ്യ ബലി......മരച്ചില്ലയില്‍ നിന്ന് താഴേക്ക് വീണ ആ നിമിഷം ഞാന്‍ മന്ത്രിച്ചത് ഇത്ര മാത്രം........ഞാന്‍ വരും.... വീണ്ടും വരും......അടുത്ത മെയ്‌ മാസത്തില്‍ വസന്തത്തിന്‍റെ പൂചെപ്പുമായി ഞാന്‍ തിരിച്ച് വരും...വീണ്ടും പൂക്കുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ കൊഴിഞ്ഞു ഇറങ്ങുന്നത്

ഒരുമഴയത്തൊരുമരച്ചോട്ടില്‍

സഖേ....
......................
ഒരുമഴയത്തൊരുമരച്ചോട്ടില്‍
അറിയാതെനീവന്നുനല്‍കിയസൌഹൃതം
ഇന്നൊരുപ്രണയമായ് വളര്‍ന്നത്
നീ മറന്നതെന്തേസഖേ..

തൊടിയിലെപ്പൂമരച്ചോട്ടിലെകനവുകള്‍
നാടിന്നിടവഴിനല്‍കിയപ്രണയത്തിന്‍മലരുകള്‍
നമ്മളൊന്നായിമാറിയനിലാവുള്ളരാത്രികള്‍
നീ മറന്നതെന്തേ സഖേ...

ചെമ്പകപ്പൂവിനെനെഞ്ചോടടുക്കി
നിന്‍പൂങ്കാവനത്തില്‍ഞാന്‍വന്നണഞ്ഞതും
നിന്‍കാര്‍ക്കൂന്തല്‍തഴുകിഞാന്‍എന്നിലേക്കണച്ചതും
നീ മറന്നതെന്തേ സഖേ....

അന്ന്നാംകണ്ടൊരീപൂമരച്ചോട്ടില്‍ഞാന്‍
ഇന്ന്നിന്നെയുംകാത്തിരിപ്പുണ്ടെന്നു
ഇളംതെന്നല്‍വന്നുനിന്‍കാതില്‍ചൊല്ലിയതും
നീ മറന്നതെന്തേ സഖേ...

അറിയുന്നുഞാന്‍ സഖേ...
ഞാനിന്നുമറവിയില്ലാത്തൊരു
ലോകത്തിന്നടിമയായ്‌
എല്ലാംമറക്കുന്നോരെന്‍സഖിക്കായ്

നീ കാണണംകേള്‍ക്കണം
കേട്ടോന്നുമൂളണം
എന്‍പ്രണയത്തില്‍ശീലുകള്‍
അറിയാതെഓര്‍ക്കണം

നീ കണ്ടിട്ടുംകാണാതെപോയൊരീ-
കനവുകള്‍കാലംചെയ്തെന്നു
കാറ്റ്പറഞ്ഞെന്നാല്‍നീ ഓര്‍ക്കണം സഖേ
ഞാനീകാറ്റായിരുന്നെന്നു
.....................
ദിലീഷ് ഉഷസ്