2013, മേയ് 15, ബുധനാഴ്‌ച

നിനക്ക് അറിയുമോ

നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ച അതെ കണ്ണാടി.
നീ അറിഞ്ഞിരുന്നു അതില്‍
നിന്‍റെ മാത്രം മുഖം ആണെന്ന്.
നോക്കുമ്പോഴെല്ലാം
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി

നിന്‍റെ മുഖം എന്‍റെ മനസ്സില്‍നിന്ന്‍ മായിക്കുവാന്‍ -
ആയിരുന്നു ആ കണ്ണാടി നീ എറിഞ്ഞുടച്ചത്.

എന്നിട്ട് ഇപോ-
ചിതറിവീണ നൂറായിരം കണ്ണാടിചില്ലുകളില്‍.
നിന്‍റെ ഒരുപാട് മുഖങ്ങള്‍.

ഏറിഞ്ഞുടക്കും തോറും
അതിന്‍റെ എണ്ണം കൂടി കൂടി വരുന്നു.
നീ പോലും അറിയാതെ ..

നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ