2013, മേയ് 15, ബുധനാഴ്‌ച

എന്‍ ഹൃദയത്തിന്‍ വാതിലുകള്‍

എന്‍ ഹൃദയത്തിന്‍
വാതിലുകള്‍
മണിച്ചിത്രതാഴിട്ടു പൂട്ടി....
ഒരിക്കല്‍ പനിനീരും പാരിജാതവും
ചെമ്പകവും പൂത്തുലഞ്ഞു
നറുമണം വിതറി
ഉലസിച്ചിരുന്ന അവിടം
ഇന്ന് മരുഭൂമികണക്കെ
വരണ്ടു വിളറിയിരിക്കുന്നു...
എന്നിലെ പ്രണയത്തിന്‍
നിലാപക്ഷികള്‍
ചിറകടിച്ചുയര്‍ന്നു
പൊങ്ങുമ്പോഴും
രക്ത ധമനികള്‍
പൊട്ടിച്ചിതറുമ്പോഴും
കലിപൂണ്ട കോമരങ്ങള്‍
ഇന്നെവിടെ ..........
എല്ലാം നിരര്‍ത്ഥകമാണെന്ന്
അറിയുന്ന ദിവസം
നിന്‍ നെഞ്ചകം നീറും..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ