2013, മേയ് 15, ബുധനാഴ്‌ച

രാത്രിമഴ കനത്തു പെയ്യുന്നു

രാത്രിമഴ കനത്തു പെയ്യുന്നു , എന്റെ മിഴികളും... രാത്രിമഴയെ നീ ഏറെ പ്രണയിച്ചിരുന്നു . നിനക്കോര്‍മ്മയില്ലേ അങ്ങ് ദൂരെയിരുന്നു നീയും ഇവിടെയിരുന്നു ഞാനും രാമഴയെ ഒന്നായി അനുഭവിച്ചിരുന്ന ആ നല്ല കാലം ? അന്ന് നീ ചൊല്ലിയിരുന്നു നിന്റെ പ്രണയമാണ് ഈ രാമഴ എന്ന് ...ഞാനതില്‍ മുങ്ങ നനഞ്ഞങ്ങിനെ നിര്‍വൃതിയടഞ്ഞിരുന്നു .
ഇന്നും രാത്രിമഴ കനത്തു പെയ്യുന്നു , നിന്നോടുള്ള പ്രണയത്താല്‍ ഉള്ളുവിങ്ങി
ഞാനും . പക്ഷെ നീ മാത്രം എന്നില്‍
നിന്നും ഒരുപാട് ദൂരെ !!
നീ ഒരിക്കല്‍ പറഞ്ഞവാക്കുകള്‍
ഞാനിവിടെ കടമെടുക്കട്ടെ ..."കാലം
മാറിയില്ലേ എന്ന് പറയുന്നതില്‍ അര്‍ഥമില്ല ,
മാറുന്നത് കാലമല്ല . നമ്മളാണ് ,
നമ്മുടെ മനസ്ഥിതിയാണ് ..."
അന്ന് നീ പറഞ്ഞതെത്ര സത്യം .
കാലമല്ല ,മാറിയത് നിനക്കെന്നോടുള്ള
പ്രണയമാണ് ... , നീ എല്ലാം എത്ര വേഗം മറന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ