2013, മേയ് 15, ബുധനാഴ്‌ച

നടന്നു വന്ന വഴികളില്‍

നടന്നു വന്ന വഴികളില്‍
എവിടെയോ കളഞ്ഞു
പോയിതെന്‍ മനം ..

കളങ്കമില്ലാത്ത പുഞ്ചിരി ,
ഒരിറ്റു കണ്ണ് നീര്‍ ,
കുളിരുള്ള പ്രണയം ,
തുറന്ന സൌഹൃദങ്ങള്‍ ...

വഴുതിയത് ഇന്നലകളിലെ
ഇടവഴികളില്‍ എവിടയോ
എന്ന് അറിയുന്നു ..

തിരികെ നടക്കണം ,
പെറുക്കി എടുത്തു
അടുക്കി വക്കണം
ഇന്നലകളുടെ ആ
നനുത്ത ഓര്‍മ്മകളെങ്കിലും.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ