2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

നീയൊന്നു ചിരിച്ചാല്‍ പ്രിയതേ,

നീയൊന്നു ചിരിച്ചാല്‍ പ്രിയതേ,
ഇവിടം സൂര്യോദയം 
എന്നാലൊന്നു കരഞ്ഞാലോ 
ലോകത്തു പേമാരി 
ഓമലേ നിന്‍ 
വാര്‍മുടിക്കെട്ടൊന്നഴിഞ്ഞാലോ 
മാനം കാര്‍മേഘാവൃതം,
എന്നാലൊരുദിനം 
നിന്നരയന്നപ്പിടയൊക്കും 
നടനമില്ലെന്നാകിലോ, 
ഈ ലോകമേ നിശ്ചലം .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ