സഖേ....
......................
ഒരുമഴയത്തൊരുമരച്ചോട്ടില്‍
അറിയാതെനീവന്നുനല്‍കിയസൌഹൃതം
ഇന്നൊരുപ്രണയമായ് വളര്‍ന്നത്
നീ മറന്നതെന്തേസഖേ..
തൊടിയിലെപ്പൂമരച്ചോട്ടിലെകനവുകള്‍
നാടിന്നിടവഴിനല്‍കിയപ്രണയത്തിന്‍മലരുകള്‍
നമ്മളൊന്നായിമാറിയനിലാവുള്ളരാത്രികള്‍
നീ മറന്നതെന്തേ സഖേ...
ചെമ്പകപ്പൂവിനെനെഞ്ചോടടുക്കി
നിന്‍പൂങ്കാവനത്തില്‍ഞാന്‍വന്നണഞ്ഞതും
നിന്‍കാര്‍ക്കൂന്തല്‍തഴുകിഞാന്‍എന്നിലേക്കണച്ചതും
നീ മറന്നതെന്തേ സഖേ....
അന്ന്നാംകണ്ടൊരീപൂമരച്ചോട്ടില്‍ഞാന്‍
ഇന്ന്നിന്നെയുംകാത്തിരിപ്പുണ്ടെന്നു
ഇളംതെന്നല്‍വന്നുനിന്‍കാതില്‍ചൊല്ലിയതും
നീ മറന്നതെന്തേ സഖേ...
അറിയുന്നുഞാന്‍ സഖേ...
ഞാനിന്നുമറവിയില്ലാത്തൊരു
ലോകത്തിന്നടിമയായ്
എല്ലാംമറക്കുന്നോരെന്‍സഖിക്കായ്
നീ കാണണംകേള്‍ക്കണം
കേട്ടോന്നുമൂളണം
എന്‍പ്രണയത്തില്‍ശീലുകള്‍
അറിയാതെഓര്‍ക്കണം
നീ കണ്ടിട്ടുംകാണാതെപോയൊരീ-
കനവുകള്‍കാലംചെയ്തെന്നു
കാറ്റ്പറഞ്ഞെന്നാല്‍നീ ഓര്‍ക്കണം സഖേ
ഞാനീകാറ്റായിരുന്നെന്നു
.....................
ദിലീഷ് ഉഷസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ