ഒരുപാടു വര്‍ഷത്തിനു ശേഷം ഞാന്‍ ഏകാന്തനായിരിക്കുന്ന ആല്‍ മരത്തിന്റെ ചുവട്ടിലേക്ക് അവള്‍ നടന്നു വന്നു...
പരിചയം കാണിക്കാതെ ഞാന്‍ മുഖം തിരിച്ചു...
പിന്നില്‍ കയ്‌കെട്ടി നില്‍ക്കുന്ന എന്റെ പിറകില്‍ വന്നു നിന്നു തലതാഴ്ത്തി കൊണ്ടവള്‍ ചോദിച്ചു...
"എന്നെ മറന്നോ എന്ന് ചോദിക്കാന്‍ എനിക്ക് അവകാശമില്ല,,, പക്ഷെ ഞാന്‍ വെറുതെ ചോദിച്ചോട്ടെ...
ആ മനസ്സില്‍ ഇപ്പോഴും ഞാനുണ്ടോ...??"
ഓര്‍മ്മകളുടെ താളുകള്‍ ഒരുപാടു പിന്നിലോട്ട് മറിഞ്ഞു....
അവസാനമതാ അന്ന് ഞങ്ങള്‍ ഒരുമിച്ചു നടന്നതും,,, ഇരുന്നതും,,, ചിരിച്ചതും,,,
പിണങ്ങിയതും ഇണങ്ങിയതുമെല്ലാം എഴുതിയിട്ട മഷിക്ക് ഒരു മങ്ങല്‍
പോലുമേല്‍ക്കാതെ മായാതെ കിടക്കുന്നു....
തിരിഞ്ഞു നിന്നു കൊണ്ട് ഞാന്‍ ചോദിച്ചു "ഇനിയും എന്നെ
വേദനിപ്പിക്കാന് വന്നതാണോ ഇത്രയും കാലത്തിനു ശേഷം...??"
കുറ്റബോധത്തിന്റെ ഭാരകെട്ടുകള്‍ ആ മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു...
അല്പ്പ നേരത്തെ മൌനത്തിനു ശേഷം അവള്‍പറഞ്ഞു "യാത്ര ചോദിക്കാന്‍
വന്നതാണ്... അന്ന് ഞാന്‍ പറയാതെയാണ് പിരിഞ്ഞത്... അതിനുള്ള ശിക്ഷ
ഞാനനുഭവിച്ചു... ഇതെന്റെ അവസാന യാത്രയാണ്... നിന്നോടല്ലാതെ ആരോടുമെനിക്ക്
യാത്ര ചോദിക്കാനില്ല... കാരണം എന്നെ ഈ ലോകത്ത് മനസ്സിലാക്കിയത് നീ
മാത്രമായിരുന്നു... ഞാന്‍ ഒരു പാട് വേദനിപ്പിച്ചതും നിന്നെ
മാത്രമായിരുന്നു... എന്നോട് ക്ഷമിച്ചില്ലെങ്കിലും.... നിന്നോട് ഞാന്‍
മാപ്പ് ചോദിക്കുന്നു....!! !
ഇതും പറഞ്ഞു കൊണ്ടവള്‍ നടന്നു
നീങ്ങിയതും നോക്കി നില്‍ക്കുന്ന നേരത്ത് അലാറം അടിചിട്ടില്ലായിരുന്നു
വെങ്കില്‍ അവളെ വീണ്ടും ഞാന്‍ സ്വീകരിച്ചേന്നെ...
അലാറം കാത്തു.
Sachin Sachu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ