2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

നിന്നോടുള്ള എന്റെ പ്രണയത്തിനും... എന്‍റെ സ്നേഹത്തിനും..

പ്രീയെ...
ഇത് കേള്ക്കുക നീ...
ഇതെന്റെ ഹൃദയ മിടിപ്പാണ്....
ഹൃദയ താളം....
ഹൃദയത്തിന്റെ സംഗീതം. ..
എന്നിലെ പ്രണയത്തിന്റെ നിശ്വാസങ്ങള്....
ചുവന്ന റോസാ പൂക്കളും,
നിന്റെ ചെഞ്ചുണ്ടുകളും,
പുലര് മഞ്ഞിന്റെ നനുത്ത തണുപ്പില്
നിന്റെ മാറിലെ ചൂടും,
എന്റെ സമ്പാദ്യമാണ്...
ജീവിതത്തിലെ സമ്പാദ്യം...
എനിക്ക് വേണ്ടി കാത്തു വെച്ച
കന്യാകത്വമായിരുന്നു നിന്റെ സ്ത്രീധനം....
നിന്റെ ചെഞ്ചുണ്ടുകളില് കിനിഞ്ഞ തേനായിരുന്നു
എന്റെ ജീവിതത്തിന്റെ മാധുര്യം....
എന്റെ മനസ്സിലെ മായിക ക്കണ്ണാടിയില് പതിഞ്ഞ
നിന്റെ രൂപം,
നിന്റെ സൌന്ദര്യം,
നിന്റെ ശബ്ദം,
നിന്റെ കേളികള്,
നിന്റെ തമാശകള്,
നിന്റെ കുറുമ്പുകള്‍,
നിന്റെ തേങ്ങലുകള്,
നിന്റെ കാതര മിഴികള്,
പെണ്ണേ...
ഇല്ല ഒരു മാറ്റവുമില്ല എന്റെ മനസ്സിന്...
നിന്നോടുള്ള എന്റെ പ്രണയത്തിനും...
എന്‍റെ സ്നേഹത്തിനും...
നീ എന്നും എനിക്ക് മാത്രം സ്വന്തം...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ