2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

നീയെന്റെ ആകാശമാവുക..

നീയെന്റെ ആകാശമാവുക...
സൂര്യനുംചന്ദ്രനുമാവുക..­.
കോടാനുകോടിനക്ഷത്രങ്ങളായി
നിന്നെപൊതിയുന്നത്...
എന്റെ പ്രണയമാണ്.
എന്റെ മാത്രംനിശ്വാസങ്ങളാണ്.
വിദൂരങ്ങളില് നിന്ന്
സംസാരിക്കുമ്പോള­്പോലും...
എന്റെ ശബ്ദം
ഇറുകെ നിന്നെപുണരുന്നതായി...
നീ പറയുമ്പോള്.
നിന്നെ ഓര്ക്കാത്ത,
ഒരു നിമിഷംപോലും...
എന്നിലൂടെ കടന്നുപോകുന്നില്ലെന്ന
എന്റെമറുവാക്കും...
ഒരുപാഴ്വാക്കായിരുന­്നില്ല.
നിന്നോടുള്ള എന്റെപ്രണയം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ