പുസ്തക താളില്‍ നീ തന്ന മയില്‍
പീലി താനേ വിരിയിട്ടുണര്‍ന്നു..
എന്നോ അടച്ചു വെച്ചെന്‍ ഹൃദയ
വാതില്‍ വീണ്ടും തുറന്നു ........
അതിലുണ്ടൊരു മയില്‍ പീലിയും
അതിലുണ്ടൊരു ചെമ്പനീര്‍ ചെണ്ടും.
ഇലഞ്ഞികള്‍ പൂക്കുന്ന' തൊടിയില്‍
ഒരു കുപ്പി വളപൊട്ടു ഞാന്‍ കണ്ടു
എന്നോ പഴകിയ ഓര്‍മ്മകള്‍ മൂടിയ
വളപൊട്ടിനീന്നുമേറെ ചന്തം .....
വഴിമര തണലില്‍ ചേര്‍ത്തു വെച്ചെന്‍'
ഓര്‍മ്മയില്‍ കേട്ടൊരു വളകിലുക്കം ..
കഥനത്തിന്‍ കഥയിരുവഴി വരും മുന്‍പെങ്കിലും
ഏകാന്ത നിമിഷമതില്‍ തഴുകുമോ പ്രണയമേ
അറിയാന്‍ ഇനിയും ആഗ്രഹം ഉണ്ടെങ്കിലും
പ്രണയമേ നീ എന്നില്‍ നിന്നകന്നതെന്തെ ..
ഈറന്‍ അണിഞ്ഞൊരു ഓര്‍മ്മയില്‍
ഇനിയും ബാക്കിയായ്
സ്നേഹം ഉറങ്ങുന്ന ഒരു മനസ്സും
ഒന്നു തൊടുവാന്‍ മറന്നൊരു ഹൃതയവും
അവള്‍ അകന്നു പോയെങ്കിലും
പ്രണയം ചൂടിയ ഒരു മയില്‍ പീലിയും
വിരഹം പൊതിഞ്ഞ ഒരു ചെമ്പനീര്‍
ചെണ്ടും ..ഈ ജന്മം ബാക്കിയായ് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ