പ്രണയം പറയാന്‍ മറന്നത്
വിരഹം ഓര്‍മ്മപ്പെടുത്തുന്നു
ഒരു സ്വപ്നം പോല്‍ വന്നെന്നെ
കുളിരണിയിച്ചു നീ എങ്ങാണ്
എന്റെ മനസ്സുമായ് മാഞ്ഞുപോയത്
നിനക്കും എനിക്കുമിടയില്‍
ഒരുവാക്കിന്റെ ദുര്‍ബലമായ
സ്നേഹം മാത്രമായിരുന്നോ ..
സമയത്താല്‍ ബന്ധിക്കപ്പെട്ട
എന്റെ ഹൃദയത്തില്‍ രക്ത
സ്രാവം നിലയ്ക്കുംപോളും
ഞാന്‍ പറയും,പ്രിയമുള്ളവളെ
നിന്നെ എത്രമാത്രം ഇപ്പോഴും
ഞാന്‍ സ്നേഹിക്കുന്നുണ്ടെന്ന് .
ആർദ്രമായ വരികൾ……………
മറുപടിഇല്ലാതാക്കൂഈ വരികൾ എന്തോ ഒരുപാട് ഹൃദയത്തെ സ്പർശിച്ചു
മറുപടിഇല്ലാതാക്കൂ