വിങ്ങുന്ന ഹൃദയം
എനിക്ക് സമ്മാനിച്ചത്
ഉറക്കമില്ലാത്ത രാവുകളാണ്
കനിവുതോന്നിയ കാലം
എന്നെ സ്വപ്നം കാണിച്ചുറക്കി
സ്വപ്‌നങ്ങള്‍ വീണ്ടും പ്രതീക്ഷയേകി
പക്ഷേ ,ഞാനോര്‍ത്തില്ല
രാവ് പകലിനെ പുണരുംവരെ
മാത്രമേ സ്വപ്നങ്ങള്‍ക്ക് ആയുസ്സുള്ളൂ എന്ന്
എന്തിനായിരുന്നു എന്നെ സ്വപ്‌നങ്ങള്‍ കാണിച്ചത് ?
വിങ്ങുന്ന ഹൃദയമായിരുന്നു
പാഴ്സ്വപ്നങ്ങലെക്കാള്‍ ഭേദം ..........
-----നീതു-----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ