ജാലകങ്ങള്‍ തുറന്നു ഞാന്‍
കാത്തിരുന്നു നിന്നെ മാത്രം
നിഴല്‍ നീളമെറെയായിട്ടും
പകല്‌ത്തിരിയിലെണ്ണ തോര്ന്നീട്ടും
കാല്‍പെരുമാറ്റം കേട്ടില്ല
നീ മറന്നോ ഈ വഴികള്‍ ?
കാറ്റു കാതില്‍ മന്ത്രിച്ചു
നേരമേറെയയില്ലേ,
രാത്രി പൂത്ത മുല്ലയില്‍
നറും നേര്‍ത്താ മഞ്ഞിന്‍ തുള്ളികള്‍
കോര്‍ത്ത മുത്തു മാല പോല്‍
ചാര്‍ത്തിയാടി രേസിക്കുന്നു.
ദിനങ്ങളിന്നൊരൊന്നും
ചിറകൊടിഞ്ഞ പക്ഷി പോല്‍
ഗതിയറിയാതെ തളരുന്നു.
ശ്രുതി യറിയാതെ തുളുംബിയൊ
മേഘ മൗന രാഗങ്ങള്‍?
ജാലകങ്ങള്‍ തുറന്നു ഞാന്‍
കാത്തിരുന്നു നിന്നെ മാത്രം
ചേര്‍ത്തു വച്ച സ്വപ്നങ്ങള്‍
പൂത്തുലയും മോഹങ്ങള്‍..
നേരത്ത് പോയ ഓര്‍മ്മകള്‍
ചില്ലുടഞ്ഞ കാഴ്ചകള്‍ !!
വര്‌ണ്ണ മില്ലാത്ത ചായവും
ചാലിച്ചു ചേര്‍ത്തു കാലവും!!
.<> (അനിയന്‍ കുന്നത്ത്) <>...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ