2013, ജനുവരി 10, വ്യാഴാഴ്‌ച

മനസ്സിലൊരു പുസ്തകമുണ്ട്

മനസ്സിലൊരു പുസ്തകമുണ്ട്
മയില്‍പീലിയും മഞ്ചാടി
മണികളും ഒളിച്ചുവെച്ച പുസ്തകം
ആരും കാണാത്ത ആരെയും
കാണിക്കാത്ത ഓര്‍മ്മകളുടെ
വളപ്പൊട്ടുകള്‍ സൂക്ഷിച്ച
കിനാവിന്റെ പട്ടുനൂലാല്‍
കോര്‍ത്തുവെച്ച പുസ്തകം
പ്രണയവും വിരഹവും
വേര്‍പിരിയലും മായാത്ത
ലിപികളാല്‍ മുദ്രണം ചെയ്ത
താളുകളില്‍ കണ്ണീരിന്റെ ഉപ്പു
രസത്താല്‍ മാഞ്ഞുപോയ
വരികളാണ് ഏറെയും ...
അടച്ചു വെക്കുവാനാകാത്ത
പുസ്തക താളിനുള്ളില്‍
മരിച്ചുപോയൊരു പ്രണയം
ഗതികിട്ടാതെ അലയുന്നുണ്ട്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ