2013, ജനുവരി 4, വെള്ളിയാഴ്‌ച

എന്നെ ഇഷ്ടമാണെന്ന് നീ

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകനായത്.
നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.



നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.
നിന്നോടൊപ്പം ആ പുഴയോരത്തിരുന്നപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.



നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്നപ്പോഴാണ്‌
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.
നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്ന ആ മലമടക്കുകളില്‍ വച്ചാണ്‌
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.



നിന്നെ കെട്ടിപുണര്‍ന്നു നനഞ്ഞ ആ മഴയില്‍ വച്ചാണ്‌
ആദ്യമായ് മഴയുടെ പ്രേമമൂറും മുഖം ഞാന്‍ കണ്ടത്.
നിന്നോടൊപ്പം ചെയ്ത ചെറു ചെറു യാത്രകളിലായിരിന്നു
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.



ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.
പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം
സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.



മറ്റൊരു കൈയ് പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.
വീണ്ടും ഞാനേകനായെന്നു തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തിലേക്കാ കറുപ്പു നിറം പടര്‍ന്നത്.





എന്നെ വെറുക്കുന്നു എന്നു നീ പറഞ്ഞില്ലയെങ്കിലും
ഞാനറിയുന്നു മനസ്സാല്‍ നീയെന്നെ വെറുക്കുകയാണെന്ന്."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ