2013, ജനുവരി 30, ബുധനാഴ്‌ച

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട്

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട്
മനസ്സില്‍ ഞാനൊരു കളിവീടുണ്ടാക്കി
ദു:ഖംകൊണ്ട് ഞാനതിനു അടിത്തറപാകി..
വേദനകൊണ്ട് ഞാനതിനെ കെട്ടിപ്പൊക്കി
കണ്ണുനീര്‍കൊണ്ട് ഞാനതിനെ ദിനവും നനച്ചു
മൌനം കൊണ്ട് ഞാനതിനെ തേച്ചുമിനുക്കി
ക്ഷമ കൊണ്ട് ഞാനതിനു നിറമേകിയതില്‍-
മനസ്സുകൊണ്ട് ഭംഗിയായി ജീവിത ചിത്രം വരച്ചു
പുഞ്ചിരി നിറഞ്ഞൊരു കളിവീടിന്‍ മുറ്റത്ത്‌
വേരുകള്‍ മുളക്കാത്ത ചെടികള്‍ നാട്ടു

ഇലകള്‍ തളിര്‍ക്കാത്ത ചെടികള്‍ കൊണ്ട്
പൊന്‍വസന്തംമൊരുക്കാന്‍ കാത്തിരുന്നു
മിന്നാമിനുങ്ങുകളെക്കൊണ്ട് അതില്‍ പ്രകാശം പരത്തി ..
അപ്പൂപ്പന്‍ തടികള്‍ ഇളം കാറ്റായിവന്നു ..
ഗ്രിഷ്മത്തിന്‍ തൂശനില തുമഞ്ഞു തിള്ളികള്‍ഇറ്റിച്ചു...
ചെടികളില്‍ കിനാവുകള്‍ കൊണ്ട് ഞാന്‍
മോഹ പൂക്കളേ സൃഷ്ടി ച്ചു.....
എന്‍റെ സ്വപ്നവസന്തം ആവോളം നുകരാന്‍
എങ്ങുനിന്നോ കിളികള്‍ പറന്നെത്തി
പൂവിന്‍ നറുതേന്‍ നുകരാന്‍അളികളുമെത്തി
കാത്തുവെച്ച പൊന്‍ വസന്തവുമായി മഴയുടെ
വരവിനായി നിറകണ്ണോടെ ഞാന്‍ കാത്തിരുന്നു
നിനച്ചിരിക്കേ വര്‍ണ്ണങ്ങള്‍ വാരി വിതറിയ
വാര്‍മഴവില്ല് എന്നെനോക്കികളിയാക്കി ചിരിച്ചു..
വഴിതെറ്റിവന്ന മഴക്കാറിനോടു ഞാന്‍ പരിഭവിച്ചു..
എന്നെ ദയനീതമായി നോക്കിക്കൊണ്ട്‌
മഴ മേഖം മൌനമായി പറഞ്ഞു....
മറ്റാര്‍ക്കോ അവകാശപ്പെട്ട സ്വപ്നം...
നിനക്കായ്‌ ഞാന്‍ അറിയാതെ പെയ്യതതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ