സ്നേഹമാകും വിണില്ലേ പാനപാത്രം മാണു നീ
ഞാനുദിച്ചു വന്ന വേളയില്‍ ഞാന്‍ ശ്രവിച്ചതും നിന്‍ പ്രണയ മന്ത്രം
ഒരു മിന്നല്‍ പിണര്‍ വേഗത്തില്‍
എന്നില്‍ വന്നു ചേര്‍ന്നതും നിന്‍ പ്രണയം
ഒരു കൊച്ചു ശാഖ തന്‍ രണ്ടിലകള്‍ കിടയില്‍
വിടര്‍ന്നു വന്ന കുസുമം ....അതും നിന്‍ പ്രണയം
ഒരു കളകൂജനത്താല്‍ എന്‍ കര്‍ണ്ണത്തെ
കുളിര്‍പിച്ചു ഉണര്‍ത്തിയതും നിന്‍ പ്രണയം
അക്ഷര സ്മൃതികള്‍ എന്‍ വിരല്‍തുമ്പിനാല്‍
തൂലികയില്‍ പതിപിച്ചതും നിന്‍ പ്രണയം
ദേവതകള്‍ നടനമാടുന്ന ഒരു കൊച്ചു
പൂങ്കാവനമായ് എന്‍ ഹൃദ്‌തടം മാറ്റിയതും
.........നിന്‍ പ്രണയം.....!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ