2013, ജനുവരി 31, വ്യാഴാഴ്‌ച

കഥകളെഴുതുവാനിനി

കഥകളെഴുതുവാനിനി
കണ്ണുനീര്‍ മാത്രമല്ലോ സഖീ
ഇനിയെന്റെ കയ്യിലെ ബാകി മാഷികൂട് .
കനലെരിയും മുന്ബെന്റെ
ചിതയടങ്ങും മുന്പേ
ഒരു നേരമെങ്കിലും
നീ യെന്‍ അരികില്‍ വന്നിരുന്നുവെങ്കില്‍
അത്രമേല്‍ ധന്യമീ ജീവിതം
അത്രമേല്‍ ശാന്തമീ മരണമെനികു......



ഷംസീര്‍ പൊന്നാനി

2013, ജനുവരി 30, ബുധനാഴ്‌ച

സ്നേഹമാകും വിണില്ലേ പാനപാത്രം മാണു നീ

സ്നേഹമാകും വിണില്ലേ പാനപാത്രം മാണു നീ

ഞാനുദിച്ചു വന്ന വേളയില്‍ ഞാന്‍ ശ്രവിച്ചതും നിന്‍ പ്രണയ മന്ത്രം

ഒരു മിന്നല്‍ പിണര്‍ വേഗത്തില്‍

എന്നില്‍ വന്നു ചേര്‍ന്നതും നിന്‍ പ്രണയം

ഒരു കൊച്ചു ശാഖ തന്‍ രണ്ടിലകള്‍ കിടയില്‍

വിടര്‍ന്നു വന്ന കുസുമം ....അതും നിന്‍ പ്രണയം

ഒരു കളകൂജനത്താല്‍ എന്‍ കര്‍ണ്ണത്തെ

കുളിര്‍പിച്ചു ഉണര്‍ത്തിയതും നിന്‍ പ്രണയം

അക്ഷര സ്മൃതികള്‍ എന്‍ വിരല്‍തുമ്പിനാല്‍

തൂലികയില്‍ പതിപിച്ചതും നിന്‍ പ്രണയം

ദേവതകള്‍ നടനമാടുന്ന ഒരു കൊച്ചു

പൂങ്കാവനമായ് എന്‍ ഹൃദ്‌തടം മാറ്റിയതും

.........നിന്‍ പ്രണയം.....!!!

അവളുടെ ഹൃദയതാളം

അവളുടെ ഹൃദയതാളം
മഴയുടെ ഇരമ്പല്‍ പോലെ
അവളുടെ കണ്ണുകളില്‍
മഴതുള്ളി തെറിച്ച പോലെ
അവളുടെ അധരങ്ങള്‍
മഴയില്‍ നനഞ്ഞ പോലെ
അവളുടെ നനുത്ത പ്രണയം
നിലാവില്‍ കുളിച്ചപോലെ
അവളുടെ നനവുള്ള പ്രണയം
മഴയായ് പെയ്‌വതും കാത്ത്....

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട്

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട്
മനസ്സില്‍ ഞാനൊരു കളിവീടുണ്ടാക്കി
ദു:ഖംകൊണ്ട് ഞാനതിനു അടിത്തറപാകി..
വേദനകൊണ്ട് ഞാനതിനെ കെട്ടിപ്പൊക്കി
കണ്ണുനീര്‍കൊണ്ട് ഞാനതിനെ ദിനവും നനച്ചു
മൌനം കൊണ്ട് ഞാനതിനെ തേച്ചുമിനുക്കി
ക്ഷമ കൊണ്ട് ഞാനതിനു നിറമേകിയതില്‍-
മനസ്സുകൊണ്ട് ഭംഗിയായി ജീവിത ചിത്രം വരച്ചു
പുഞ്ചിരി നിറഞ്ഞൊരു കളിവീടിന്‍ മുറ്റത്ത്‌
വേരുകള്‍ മുളക്കാത്ത ചെടികള്‍ നാട്ടു

ഇലകള്‍ തളിര്‍ക്കാത്ത ചെടികള്‍ കൊണ്ട്
പൊന്‍വസന്തംമൊരുക്കാന്‍ കാത്തിരുന്നു
മിന്നാമിനുങ്ങുകളെക്കൊണ്ട് അതില്‍ പ്രകാശം പരത്തി ..
അപ്പൂപ്പന്‍ തടികള്‍ ഇളം കാറ്റായിവന്നു ..
ഗ്രിഷ്മത്തിന്‍ തൂശനില തുമഞ്ഞു തിള്ളികള്‍ഇറ്റിച്ചു...
ചെടികളില്‍ കിനാവുകള്‍ കൊണ്ട് ഞാന്‍
മോഹ പൂക്കളേ സൃഷ്ടി ച്ചു.....
എന്‍റെ സ്വപ്നവസന്തം ആവോളം നുകരാന്‍
എങ്ങുനിന്നോ കിളികള്‍ പറന്നെത്തി
പൂവിന്‍ നറുതേന്‍ നുകരാന്‍അളികളുമെത്തി
കാത്തുവെച്ച പൊന്‍ വസന്തവുമായി മഴയുടെ
വരവിനായി നിറകണ്ണോടെ ഞാന്‍ കാത്തിരുന്നു
നിനച്ചിരിക്കേ വര്‍ണ്ണങ്ങള്‍ വാരി വിതറിയ
വാര്‍മഴവില്ല് എന്നെനോക്കികളിയാക്കി ചിരിച്ചു..
വഴിതെറ്റിവന്ന മഴക്കാറിനോടു ഞാന്‍ പരിഭവിച്ചു..
എന്നെ ദയനീതമായി നോക്കിക്കൊണ്ട്‌
മഴ മേഖം മൌനമായി പറഞ്ഞു....
മറ്റാര്‍ക്കോ അവകാശപ്പെട്ട സ്വപ്നം...
നിനക്കായ്‌ ഞാന്‍ അറിയാതെ പെയ്യതതാണ്

2013, ജനുവരി 29, ചൊവ്വാഴ്ച

ഒരു പിടി ഓര്‍മ്മകളുടെ

ഒരു പിടി ഓര്‍മ്മകളുടെ
വളപോട്ടുകളില്‍ ഇന്നും
ഞാന്‍ ചിരിക്കുന്ന മുഖം
കാണുന്നു..

സൂക്ഷിച്ചു വെച്ച മയില്‍പീലിപോലെ
ആരും കാണാതെ ഒളിപ്പിച്ച
നിന്‍ നയനങ്ങളുടെ നിസ്സഹായതയും
മറ്റാരെക്കാളും ഞാന്‍ അറിഞ്ഞിട്ടുണ്ട്

ഇന്ന് നീ അകലെയെവിടെയോ
കൂട് കൂട്ടിയുണ്ടെന്നു എനിക്കറിയാം
ഒരിക്കലും ഓര്‍മ്മകളുടെ
ചുഴലിക്കാറ്റില്‍ നീ പെട്ട്പോകല്ലേ
എന്നാണ് ഞാനും ആഗ്രഹിക്കുന്നത്
നീ ഉരുവിട്ട് പഠിപ്പിച്ച
പ്രണയമന്ത്രങ്ങളാണ്
ഇന്നും എന്നില്‍ പ്രണയം
വെറുക്കാത്ത ഖനിയാക്കിയത്

എങ്കിലും നീ ഒരിക്കല്‍
എന്നെ തള്ളിപറഞ്ഞാല്‍
എന്നെ അറിയുക പോലുമില്ലാന്നു
പറഞ്ഞാല്‍ നിന്‍റെ നുണയെ
ഞാന്‍ എങ്ങനെ പ്രതിരോധിക്കുമെന്ന്
ഭൂതകാലത്തിലേക്ക് നോക്കി
ഞാന്‍ ചോദിക്കാറുണ്ട്

ഒരു പക്ഷെ ഇനി അന്നാകും
ഓര്‍മ്മകള്‍ പോലും ഒരു
അപരിചിതനെ പോല്‍
തുറിച്ചുനോക്കുന്നത്..

2013, ജനുവരി 26, ശനിയാഴ്‌ച

എന്‍റെ മരണകുറിപ്പിന്‍

എന്‍റെ മരണകുറിപ്പിന്‍ അറ്റത്തു
നീ വെച്ച പനിനീര്‍ പൂക്കള്‍
മരിച്ചു കിടക്കുന്ന എന്നില്‍
സുഗന്ധം നിറക്കില്ല..കാരണം
പകരം വെക്കാനില്ലാത്ത സ്നേഹം
നല്‍കേണ്ടതു
ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ അല്ല
പകരം നിനക്കു താങ്ങായ് നിന്ന

സമയത്തായിരിന്നു...........
*****ali(ms)******

വിങ്ങുന്ന ഹൃദയം

വിങ്ങുന്ന ഹൃദയം
എനിക്ക് സമ്മാനിച്ചത്‌
ഉറക്കമില്ലാത്ത രാവുകളാണ്
കനിവുതോന്നിയ കാലം
എന്നെ സ്വപ്നം കാണിച്ചുറക്കി
സ്വപ്‌നങ്ങള്‍ വീണ്ടും പ്രതീക്ഷയേകി
പക്ഷേ ,ഞാനോര്‍ത്തില്ല
രാവ് പകലിനെ പുണരുംവരെ
മാത്രമേ സ്വപ്നങ്ങള്‍ക്ക് ആയുസ്സുള്ളൂ എന്ന്
എന്തിനായിരുന്നു എന്നെ സ്വപ്‌നങ്ങള്‍ കാണിച്ചത് ?
വിങ്ങുന്ന ഹൃദയമായിരുന്നു
പാഴ്സ്വപ്നങ്ങലെക്കാള്‍ ഭേദം ..........
-----നീതു-----

നീ യാത്ര യാകുമ്പോള്‍ .

നീ യാത്ര യാകുമ്പോള്‍ .....

ഒരു മാത്രനീ, യാത്ര ചോല്ലിയെന്നാല്‍്
മറുവാക്കു ചൊല്ലുവാനെന്നില്‍് വക്കു പോരാ
മിഴി നീരോതുക്കി നീ യാത്രയായാല്‍
വഴിയാത്ര നീളും പോല്‍ തോന്നുമെന്നില്‍
എങ്കിലും.. .
മിഴികളില്‍ നീ തന്ന സ്വപ്നങ്ങളും
മൊഴികളാല്‍ നീ പകര്‍ന്ന സ്നേഹവായ്പും
കൂട്ടിനായ് കൂട്ടിനായ് കൂടെയുള്ളപ്പോളെന്നും
അകലുമോ എന്നിലെ എന്നില്‍നി ന്നും
കുപ്പി വളയായ്‌ കിലുങ്ങും നിന്‍ കൊഞ്ചല്‍
കവിളതില്‍ പടര്‍ന്നോരാ പരിഭവം
അഗ്നിയായ് ജ്വലിക്കുമെന്നുള്ളില്‍
ഞാന്‍ കരിയായ്‌ എരിഞ്ഞടങ്ങും വരെ.....

2013, ജനുവരി 20, ഞായറാഴ്‌ച

നിന്നെ കാണുന്നതിനു മുന്‍പും ശിശിരം വന്നുകാണും ..

നിന്നെ കാണുന്നതിനു മുന്‍പും ശിശിരം വന്നുകാണും ...
വസന്തം ഉണ്ടായിക്കാണും ,വെയില്‍ പരന്നുകാണും ,ഇലകള്‍ കാറ്റത്ത് ഇളകിയാടിയിട്ടുണ്ടാകും..
പ്രാവുകള്‍ സന്തോഷത്തോടെ പറന്നിട്ടുണ്ടാകും,മേഘം പെയ്തോഴിഞ്ഞിട്ടുണ്ടാകും ...
പക്ഷെ സത്യം പറയട്ടെ ,
അതൊന്നും ഞാന്‍ കണ്ടിട്ടില്ല ..!!
ആദ്യമായി കാറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു നടക്കുന്നത് കണ്ടപ്പോള്‍ നീ എന്‍റെ കൂടെയുണ്ടായിരുന്നു ..

അകലെയായി ഞാന്‍ പോയ്മറയവെ ..

അകലെയായി ഞാന്‍ പോയ്മറയവെ ..
അരികിലായി നിന്നോര്‍മ്മകള് ‍ മാത്രം...
വിഷാദപ്പൂക്കളില ്‍ പുഞ്ചിരിതേന്‍ നിറയ്ക്കുവാന്‍. ..
നിറയുമാ കണ്ണുകളിലെ വിടരുന്ന സന്തോഷത്തേന്‍ നുകരുവാന്‍..
വരുമൊരുനാള്‍ ...
ഈ ദൂരമൊരു മുള്‍വേലി തീര്‍ക്കിലും മരീചികയെങ്കിലും
നിന്റെ സ്നേഹത്തിന്‍ പാല്നിലാപ്പുഴ
കൊതിപ്പിക്കുന്ന ു എന്നെയേറെ...
ഇനിയുമൊരു ജന്മമുണ്ടെങ്കില ്‍..
അതിലും ഞാനും നീയുമുന്ടെങ്കില ്‍...
നിന്‍ ചാരെയായി ഉണ്ടാവേണമെനിക്ക വസാനശ്വാസംവരെ..
ഉണ്ടാവേണമെനിക്ക െന്‍ ശ്വാസം നിലക്കും വരെ...

ഇതെന്‍റെ മനസ്സിന്‍റെ ഓര്‍മ പുസ്തകം ആണ് .

ഇതെന്‍റെ മനസ്സിന്‍റെ ഓര്‍മ പുസ്തകം ആണ് ..
പല മുഖങ്ങളും മായാതെ ഇന്നും മനസ്സിന്‍ നിറഞ്ഞു നില്‍ക്കുന്നു ....
പഴയ ഓര്‍മയുടെ മടിത്തട്ടിലേക്ക് മനസ്സ് പങ്കു വെക്കാന്‍ കഴിയുന്ന ഓര്‍മ പുസ്തകം ബാല്യം കഴിഞ്ഞു കടന്നു
പോയികൊണ്ടിരിക്കുന്ന സഞ്ചാരി ...മരണത്തിന്‍റെ കാല്‍ പാടുകളിലേക്ക് നടന്നു കൊണ്ടിരിക്കുക യാണ് ഞാനും ......
ഈ വഴി ഒന്നു നടക്കാം ഇതിലെ .. ഈ വഴി ഒന്നു നടക്കാം .. എന്നും മീ മലര്‍ വാടിയില്‍ ഞാനൊരു ..
ചിത്ര ശലഭം .. ചിറകൊടിഞ്ഞു ഒരു നാള്‍ മണ്ണില്‍ വീണു മണ്ണാകുന്ന ശലഭം.. അലയുന്ന മനസ്സില്‍ ഇന്നും
ഓര്‍മ്മിക്കാന്‍ ഇഷ്ട്ടമുള്ളതെന്‍ ബാല്യം..
മറന്നു വെച്ച ഓര്‍മ്മകള്‍ എല്ലാം ചുണ്ടില്‍ ഈണം ചാര്‍ത്തുമ്പോള്‍ രാഗ സുന്ദര നിമിഷ മെല്ലാം ഓര്‍ത്തു വെച്ച ഓര്‍മ്മകള്‍ അല്ലോ..

കഴിയില്ലൊരിക്കലും

കഴിയില്ലൊരിക്കലും
എന്നിലായ് നിന്നെ'
കഴുകി കളയുവാന്‍
ഇനിയെത്ര മഴ മിഴി
തുമ്പില്‍ വന്നാലും..
വഴിയില്‍ കൊഴിഞ്ഞ
പൂമര ചില്ലയില്‍
ഞാന്‍ മാത്രമായി
ഇനി ഞാന്‍ മാത്രമായി ...

പാതിവഴിയിലെങ്ങോ വെച്ച്

പാതിവഴിയിലെങ്ങോ വെച്ച് സഹയാത്രികരായ് കൂട്ട് വന്നതിന്..
വിരസവേളകളെ സരസമാക്കിയതിനു...
എന്‍റെ ഭ്രാന്തന്സ്വപ്നങ്ങള്‍ കേട്ടതിന്..
കാലിടറിയപ്പോള്‍ വീഴാതിരിക്കാന്‍ കൈത്താങ്ങ്‌ തന്നതിന്..
വീണ്‌പോയപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചതിന്..
കണ്ണീര്‍ച്ചാലുകള്‍ കവിളിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ വിരല്‍ത്തുമ്പിനാല്‍ തുടച്ചെറിയാതിരുന്നതിനു..
കരയരുത് എന്ന് പറയാതിരുന്നതിന്;പകരം ഒന്നും മിണ്ടാതെ നിറഞ്ഞ സ്നേഹത്തോടെ ചേര്‍ത്തുപുല്കിയതിനു ...
എന്‍റെ വിടുവായത്തരങ്ങള്‍ കേട്ട് ചിരിച്ചതിനു..
സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടെന്ന എന്‍റെ വിശ്വാസത്തിനു കരുത്തു പകര്‍ന്നതിനു..
മഴയിലലിയാന്‍ , ആലിപ്പഴം പെറുക്കാന്‍ കൂട്ടുവന്നതിനു.
ഇന്നലെ പെയ്ത മഴയുടെ ഓര്‍മകളെ കാല്‍കൊണ്ടു തെറിപ്പിച്ചു എന്നെ നനയിച്ചതിനു..
പ്രണയവും, വിരഹവും, സൌഹൃദവുമെല്ലാം നിറഞ്ഞ മഴക്കാലം എന്നോടൊപ്പം ചെലവിട്ടതിന്..
പളുങ്കുഭരണികളില്‍ ഞാനെടുത്തുവെച്ച മഞ്ചാടിമണികള്‍ നിലാവുള്ള രാത്രികളില്‍ നിശ്ശബ്ദം ചിരിക്കുകയും, സ്നേഹം പങ്കുവെക്കുകയും ചെയ്യും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍
ചിരിക്കാതെ കൌതുകത്തോടെ എന്‍റെ കണ്ണുകളില്‍ നോക്കി നിന്നതിനു..
എങ്ങുനിന്നോ പറന്നുവന്ന ഒരു അപ്പൂപ്പന്‍ താടി കൈക്കുമ്പിളിലൊതുക്കി എനിക്ക് നേരെ നീട്ടി കണ്ണിറുക്കിയതിനു ...
ഒരു പൂമൊട്ടിലോ, മഴത്തുള്ളിയിലോ ഞാനൊളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കൂട്ടുവന്നോട്ടെ എന്ന് ചോദിച്ചതിനു..
................................................................................................................................................................................
നന്ദി പറയുവതെങ്ങനെ?!
സ്നേഹം...സ്നേഹം മാത്

മിഴികളില്‍ നിന്ന് ഉതിരുന്ന അശ്രു

മിഴികളില്‍ നിന്ന് ഉതിരുന്ന അശ്രു ബിന്ദുക്കള്‍ മണ്ണില്‍പ്പതിക് കവേ മാലാഖയായി നീ വരുമെന്ന് കരുതി .

ഡിസംബറിലെ തണുത്ത രാത്രികളില്‍ ജാലക വാതിലില്‍ പുലര്‍ വേളയോളം ഞാന്‍ കാത്തിരുന്നു .

രാത്രി മഴയില്‍ ഓര്‍മ്മകള്‍ കൂട് പൊട്ടിത്തകരവേ , നീയും നിന്നോര്‍മ്മകളു ം തീരാനൊമ്പരം ആയി കടന്നു പോയി .

ഡിസംബര്‍ ഇതാ ഇവിടെ യാത്രയാകുന്നു .പക്ഷെ നിന്നെക്കുറിച്ച ുള്ള ഓര്‍മ്മകള്‍ എന്നും എന്നില്‍ ബാക്കിയാവുന്നു .

ഒരു പിടി ഓര്‍മ്മകളുടെ

ഒരു പിടി ഓര്‍മ്മകളുടെ
വളപ്പൊട്ടുകള്‍
സൂക്ഷിച്ചുവേച്ചോരു ഇടവഴി...
മോഹങ്ങളുടെയും
മോഹഭംഗങ്ങളുടെയും
യാത്രകള്‍ തീര്‍ത്തൊരു ഇടവഴി...
മഞ്ഞു മൂടിയ വഴികളില്‍
ആരും കാണാതെ കൈകോര്‍ത്തു
നടന്ന പ്രണയമുകുളങ്ങളെ
അനുഗ്രഹിച്ചു ആനയിച്ച ഇടവഴി...
ഇന്നീ വഴിത്താരകളില്‍
തിരികെ നടക്കുമ്പോള്‍
ഓടി മറഞ്ഞ ബാല്യമെന്നെ
മാടി വിളിക്കുന്നു...
ഒരു പിടി ഓര്‍മ്മകളുടെ
നെടുവീര്‍പ്പുമായി ഇടവഴികള്‍
ഇന്നും മൂകസാക്ഷിയായി നിപ്പു,
നടക്കാനിനി ഞാന്‍ ഇല്ലെങ്കിലും
നാഗരികതയുടെ കടന്നുകയറ്റം വരെ
പുത്തന്‍ ഓര്‍മ്മകള്‍ക്കായി
ഇടവഴികള്‍ ഇനിയും കാത്തു നിക്കും
നിനക്കായ്‌ എനിക്കായ്‌ പിന്നെ
ആര്‍ക്കൊക്കെയോ വേണ്ടി..

നന്ദി....നീ നല്കാന്‍ മടിച്ച പൂചെണ്ടുകള്‍ക്ക്

നന്ദി....നീ നല്കാന്‍ മടിച്ച പൂചെണ്ടുകള്‍ക്ക് ...
എന്‍ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക് ...
എന്‍ മണ്ണില്‍ വീണുഒഴുകാത്ത മുകിലുകള്‍ക്ക് ...
എന്നെ തഴുകാത്ത എന്നില്‍ തളിര്‍കാത്ത ..
എങ്ങോ മറഞ്ഞൊരുഉഷസന്ധ്യകള്‍ക്ക് ..
എനെറെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്ക് ....
എനിക്ക് നീ നല്കാന്‍ മടിച്ചവേയ്കെല്ലാം ....
പ്രിയപ്പെട്ട ജീവിതമേ..........നന്ദി........

2013, ജനുവരി 12, ശനിയാഴ്‌ച

വാക്ക്

പിരിയുമ്പോള്‍ നിന്നോട് പറയാന്‍ ഞാന്‍
ഒരു വാക്ക് തിരയുകയായിരുന്നു
അക്ഷരകൂട്ടങ്ങള്‍ നാവിന്റെ തുമ്പിലായ്‌
കെട്ടിപിണഞ്ഞു കിടന്നിരുന്നു.
പറയാന്‍ മറന്നൊരു വാക്കിനെ തേടി ഞാന്‍
ഹൃദയത്തിനുള്ളില്‍ പരത്തി നില്‍കെ
കാണാതെ പോയി ഞാന്‍ നിന്‍ കണ്ണില്‍ നിറയുന്ന
മൗന പ്രണയത്തിന്റെ മഴനീര്‍ തുള്ളികള്‍
അകലെ എങ്ങോ നീ അകന്നു പോയപ്പോള്‍
ഹൃദയത്തില്‍ ഒരു പ്രാവ് ചിറകടിച്ചു
പറയാന്‍ മറന്നത് വാക്കുകള്‍ മാത്രമോ
ഹൃദയതിന്‍ഉള്ളിലയായ് ചെമ്പകം പൂത്തതോ

2013, ജനുവരി 11, വെള്ളിയാഴ്‌ച

നിന്റെ ഓര്‍മ്മകള്‍........

നിന്റെ ഓര്‍മ്മകള്‍ എന്നെ സങ്കടപെടുതുമ്പോള്‍ ഒക്കെയും ഞാന്‍ ഓര്‍ക്കാറുണ്ട് എന്തിനു ഞാന്‍ നിന്നെ ഇത്രമേല്‍ സ്നേഹിച്ചു എന്ന് അറിയില്ല....... നിന്നെ ഇത്രമേല്‍ സ്നേഹിച്ചതും അറിഞ്ഞില്ല......ഇന്ന് ഞാന്‍ അറിയുന്നു നിന്നോടുള്ള എന്റെ സ്നേഹം അകന്നു കഴിയുമ്പോള്‍ ആണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്...മനസ്സില്‍ എരിയുന്ന മോഹങ്ങള്‍ക്ക് കൂട്ടായി എന്നും നിന്‍ ഓര്‍മ്മകള്‍ ഉണ്ട് എന്നോടൊപ്പം......ഒരു നാള്‍ നമ്മള്‍ കനവില്‍ കണ്ട ജീവിതം എന്നെ മാത്രം വേദനിപ്പിചോട്ടെ എങ്കിലും നീ സന്തോഷമായി ഇരുന്നോള് ഞാന്‍ ഒരിക്കലും എന്റെ സ്നേഹവുമായി നിന്റെ പിന്നാലെ വരില്ല..........
I MISS YOU....

ജാലകങ്ങള്‍ തുറന്നു ഞാന്‍

ജാലകങ്ങള്‍ തുറന്നു ഞാന്‍
കാത്തിരുന്നു നിന്നെ മാത്രം
നിഴല്‍ നീളമെറെയായിട്ടും
പകല്‌ത്തിരിയിലെണ്ണ തോര്ന്നീട്ടും
കാല്‍പെരുമാറ്റം കേട്ടില്ല
നീ മറന്നോ ഈ വഴികള്‍ ?

കാറ്റു കാതില്‍ മന്ത്രിച്ചു
നേരമേറെയയില്ലേ,
രാത്രി പൂത്ത മുല്ലയില്‍
നറും നേര്‍ത്താ മഞ്ഞിന്‍ തുള്ളികള്‍
കോര്‍ത്ത മുത്തു മാല പോല്‍
ചാര്‍ത്തിയാടി രേസിക്കുന്നു.

ദിനങ്ങളിന്നൊരൊന്നും
ചിറകൊടിഞ്ഞ പക്ഷി പോല്‍
ഗതിയറിയാതെ തളരുന്നു.
ശ്രുതി യറിയാതെ തുളുംബിയൊ
മേഘ മൗന രാഗങ്ങള്‍?

ജാലകങ്ങള്‍ തുറന്നു ഞാന്‍
കാത്തിരുന്നു നിന്നെ മാത്രം
ചേര്‍ത്തു വച്ച സ്വപ്നങ്ങള്‍
പൂത്തുലയും മോഹങ്ങള്‍..
നേരത്ത് പോയ ഓര്‍മ്മകള്‍
ചില്ലുടഞ്ഞ കാഴ്ചകള്‍ !!

വര്‌ണ്ണ മില്ലാത്ത ചായവും
ചാലിച്ചു ചേര്‍ത്തു കാലവും!!
.<> (അനിയന്‍ കുന്നത്ത്) <>...

പുസ്തക താളില്‍ നീ തന്ന മയില്‍

പുസ്തക താളില്‍ നീ തന്ന മയില്‍
പീലി താനേ വിരിയിട്ടുണര്‍ന്നു..
എന്നോ അടച്ചു വെച്ചെന്‍ ഹൃദയ
വാതില്‍ വീണ്ടും തുറന്നു ........
അതിലുണ്ടൊരു മയില്‍ പീലിയും
അതിലുണ്ടൊരു ചെമ്പനീര്‍ ചെണ്ടും.
ഇലഞ്ഞികള്‍ പൂക്കുന്ന' തൊടിയില്‍
ഒരു കുപ്പി വളപൊട്ടു ഞാന്‍ കണ്ടു
എന്നോ പഴകിയ ഓര്‍മ്മകള്‍ മൂടിയ
വളപൊട്ടിനീന്നുമേറെ ചന്തം .....
വഴിമര തണലില്‍ ചേര്‍ത്തു വെച്ചെന്‍'
ഓര്‍മ്മയില്‍ കേട്ടൊരു വളകിലുക്കം ..
കഥനത്തിന്‍ കഥയിരുവഴി വരും മുന്‍പെങ്കിലും
ഏകാന്ത നിമിഷമതില്‍ തഴുകുമോ പ്രണയമേ
അറിയാന്‍ ഇനിയും ആഗ്രഹം ഉണ്ടെങ്കിലും
പ്രണയമേ നീ എന്നില്‍ നിന്നകന്നതെന്തെ ..
ഈറന്‍ അണിഞ്ഞൊരു ഓര്‍മ്മയില്‍
ഇനിയും ബാക്കിയായ്
സ്നേഹം ഉറങ്ങുന്ന ഒരു മനസ്സും
ഒന്നു തൊടുവാന്‍ മറന്നൊരു ഹൃതയവും
അവള്‍ അകന്നു പോയെങ്കിലും
പ്രണയം ചൂടിയ ഒരു മയില്‍ പീലിയും
വിരഹം പൊതിഞ്ഞ ഒരു ചെമ്പനീര്‍
ചെണ്ടും ..ഈ ജന്മം ബാക്കിയായ് ....

പ്രണയം പറയാന്‍ മറന്നത്

പ്രണയം പറയാന്‍ മറന്നത്
വിരഹം ഓര്‍മ്മപ്പെടുത്തുന്നു
ഒരു സ്വപ്നം പോല്‍ വന്നെന്നെ
കുളിരണിയിച്ചു നീ എങ്ങാണ്
എന്‍റെ മനസ്സുമായ് മാഞ്ഞുപോയത്
നിനക്കും എനിക്കുമിടയില്‍
ഒരുവാക്കിന്റെ ദുര്‍ബലമായ
സ്നേഹം മാത്രമായിരുന്നോ ..
സമയത്താല്‍ ബന്ധിക്കപ്പെട്ട
എന്‍റെ ഹൃദയത്തില്‍ രക്ത
സ്രാവം നിലയ്ക്കുംപോളും
ഞാന്‍ പറയും,പ്രിയമുള്ളവളെ
നിന്നെ എത്രമാത്രം ഇപ്പോഴും
ഞാന്‍ സ്നേഹിക്കുന്നുണ്ടെന്ന് .

2013, ജനുവരി 10, വ്യാഴാഴ്‌ച

നിന്നെ കണ്ടുമുട്ടുന്നതു വരെ

”നിന്നെ കണ്ടുമുട്ടുന്നതു വരെ ഞാനെന്റെ ജീവന്റെ മറ്റൊരു കണികയെ തേടി അലയുകയായിരുന്നു.
പക്ഷേ ഇന്ന് ഞാനറിയുന്നു അത് നീ മാത്രമാണെന്ന്.
എനിക്ക് നിന്നോടുള്ള സ്നേഹം, എന്റെയുള്ളിന്റെയുള്ളിലെ ജീവനേപ്പോല് സത്യവും
മനോഹരമാണെന്നും..
ഒരു നിലാമഴപോല് നീ എന്നിലേക്ക് പെയ്തിറങ്ങുന്നതും ഇന്ന് ഞാന് തിരിച്ചറിയുന്നു.”

മനസ്സിലൊരു പുസ്തകമുണ്ട്

മനസ്സിലൊരു പുസ്തകമുണ്ട്
മയില്‍പീലിയും മഞ്ചാടി
മണികളും ഒളിച്ചുവെച്ച പുസ്തകം
ആരും കാണാത്ത ആരെയും
കാണിക്കാത്ത ഓര്‍മ്മകളുടെ
വളപ്പൊട്ടുകള്‍ സൂക്ഷിച്ച
കിനാവിന്റെ പട്ടുനൂലാല്‍
കോര്‍ത്തുവെച്ച പുസ്തകം
പ്രണയവും വിരഹവും
വേര്‍പിരിയലും മായാത്ത
ലിപികളാല്‍ മുദ്രണം ചെയ്ത
താളുകളില്‍ കണ്ണീരിന്റെ ഉപ്പു
രസത്താല്‍ മാഞ്ഞുപോയ
വരികളാണ് ഏറെയും ...
അടച്ചു വെക്കുവാനാകാത്ത
പുസ്തക താളിനുള്ളില്‍
മരിച്ചുപോയൊരു പ്രണയം
ഗതികിട്ടാതെ അലയുന്നുണ്ട്...

2013, ജനുവരി 4, വെള്ളിയാഴ്‌ച

എന്‍റെ സ്വപ്നങ്ങള്‍ക്കു

എന്‍റെ സ്വപ്നങ്ങള്‍ക്കു
കാലം നല്‍കിയത് നിന്‍റെ ഓര്‍മ്മകള്‍ മാത്രമാണു .....

ഒരിക്കലും മറക്കാന്‍ ഞാന്‍ ഇഷ്ടപ്പെടാത്ത ,
എന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു നിന്‍റെ ഓര്‍മ്മകള്‍........
.

എന്നെ ഇഷ്ടമാണെന്ന് നീ

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകനായത്.
നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.



നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.
നിന്നോടൊപ്പം ആ പുഴയോരത്തിരുന്നപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.



നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്നപ്പോഴാണ്‌
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.
നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്ന ആ മലമടക്കുകളില്‍ വച്ചാണ്‌
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.



നിന്നെ കെട്ടിപുണര്‍ന്നു നനഞ്ഞ ആ മഴയില്‍ വച്ചാണ്‌
ആദ്യമായ് മഴയുടെ പ്രേമമൂറും മുഖം ഞാന്‍ കണ്ടത്.
നിന്നോടൊപ്പം ചെയ്ത ചെറു ചെറു യാത്രകളിലായിരിന്നു
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.



ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.
പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം
സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.



മറ്റൊരു കൈയ് പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.
വീണ്ടും ഞാനേകനായെന്നു തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തിലേക്കാ കറുപ്പു നിറം പടര്‍ന്നത്.





എന്നെ വെറുക്കുന്നു എന്നു നീ പറഞ്ഞില്ലയെങ്കിലും
ഞാനറിയുന്നു മനസ്സാല്‍ നീയെന്നെ വെറുക്കുകയാണെന്ന്."

തൂമഞ്ഞു പുരട്ടുന്ന

തൂമഞ്ഞു പുരട്ടുന്ന നീലിമയില്‍
എന്തിനീ ഭാവം ..
മൊഴി മുത്തു ചെണ്ടില്‍ എന്തിനീ
വിഷാദം ..
മിഴി മുത്തു കണങ്ങളില്‍ എന്തിനീ
വിരഹം ..
രാവിനെ പുണര്‍ന്ന പുലരിയില്‍
എന്തിനീ ശോകം ..

ജാലക പടിയില്‍ തെളിമയാം കാറ്റില്‍ നിന്‍
മുഖം തിരയുന്നതെന്തോ ..
ആരോടും പറയാത്തതെന്തെ നിന്‍
ആത്മ ഹര്‍ഷം ..
മൌനം വിരുന്നൊരുക്കുന്ന ഈ
നുറുങ്ങു വെട്ടത്തില്‍ ..
കാത്തു നീ നിന്നതും ഓര്‍ത്തു നിന്നതും
ആരെയോ തേടിയല്ലേ ..
വരുമൊരാ മഴ കാലം അതിലെത്ര
സന്ധ്യകള്‍ എണ്ണി ഇന്നും
നോവുകള്‍ കൊണ്ട് തീര്‍ക്കുന്നു യാമങ്ങള്‍ ..

പറയേണ്ടതില്ല നീ ഇനിയും ..
നിന്‍ മുഖ ധാരില്‍ വിരിയും ഭാവങ്ങളില്‍
പറയാതെ പറയുന്നു ..
പ്രണയം കൊതിക്കുന്ന ജീവനെ ഓര്‍ത്തുള്ള
സ്നേഹ മെന്നു
അവന്‍ വരുമോര കാലൊച്ച കേള്‍ക്കാന്‍
കൊതിയോടെ..
തീരാ യാമങ്ങള്‍ ഇന്നും തീര്‍ക്കുന്നു നീ

മൌനമായി തന്നെ

വാക്കുകള്‍ കൊണ്ട് ഞാനും നീയും
പ്രണയിച്ചിട്ടില്ല
ഭാവങ്ങള്‍ കൊണ്ട് നീയും ഞാന്നും
അറിയിച്ചിട്ടില്ല
പക്ഷെ എന്‍റെയും നിന്‍റെയും ഹൃതയം
പ്രണയിച്ചിരിന്നു
മൌനങ്ങളില്‍ കൂടി ആയിരിന്നു ആ
പ്രണയം..
മൌനമായി തന്നെ ഹൃതയമില്‍
നീയും ഞാനും സൂക്ഷിച്ചു
പരസ്പരം പറയാന്‍ ശ്രമിച്ചില്ല
അതായിരിന്നു നീയും ഞാനും തമ്മിലുള്ള
പ്രണയം ..