ഈ മഴ.."
"ഒരു മഴത്തുള്ളി,കുളിരോലും മഴത്തുള്ളി,എന്‍ മിഴികളില്‍ നിറഞ്ഞൊരു മാത്ര,,
ആദ്യ പ്രണയമോ,നിലാക്കനവിലുമനുഭൂതിയോ അറിഞ്ഞൂ ഞാന്‍,,
മിഴികളില്‍ മൌനങ്ങള്‍ ആര്‍ദ്രമായ്,നിറഞ്ഞതറിവൂ ഞാന്‍....
മേല്ലെയുമാ മഴ പിന്നെയും പെയ്തൊരെന്‍,തൊടിയിലെ പൂക്കളില്‍ ഈറനായ്,,
കണ്ടു കൊതിച്ചൊരു സായം സന്ധ്യയില്‍,മുകിലിന്‍ മഴ ചന്തം...
നേര്‍ത്ത തുള്ളിയോ ഇറ്റു വീഴുന്നു,ജാലക വാതിലില്‍,,
മന്ദാരത്തിന്‍ പൂംപരാഗങ്ങള്‍ കുളിരോലുന്നു,കുതിരുന്നു ദലങ്ങളില്‍...
ഈ മഴ തന്നൊരു,സ്നേഹാമൃതത്തിന്,,
എന്റെ ഹൃദയാഴങ്ങളിലൂറും,പ്രണയത്തിന്റെ മാധുര്യം...
എകാന്തമായ് പോയൊരു,നിമിഷത്തിന്‍ ശൂന്യതയില്‍,,
നമ്മളറിയാതെ ചേര്‍ന്നൊരു,നിമിഷങ്ങള്‍ സാക്ഷികള്‍..
ആ നിമിഷങ്ങള്‍ സാക്ഷികള്‍....
മൂക വിഷാദമെങ്കിലും,മൌന നൊമ്പരമെങ്കിലും,,
മഴയെന്നിലെ ഓര്‍മ്മകളില്‍,വീണ്ടും പാടുന്നു ഈണമായ്..
മാഞ്ഞു പോകയാ പ്രണയമെന്നില്‍,മഴയായ്,,
മാഞ്ഞിടാത്തൊരോര്‍മ്മയായ് ......"
( ശ്രീജിത്ത് )
—"ഒരു മഴത്തുള്ളി,കുളിരോലും മഴത്തുള്ളി,എന്‍ മിഴികളില്‍ നിറഞ്ഞൊരു മാത്ര,,
ആദ്യ പ്രണയമോ,നിലാക്കനവിലുമനുഭൂതിയോ അറിഞ്ഞൂ ഞാന്‍,,
മിഴികളില്‍ മൌനങ്ങള്‍ ആര്‍ദ്രമായ്,നിറഞ്ഞതറിവൂ ഞാന്‍....
മേല്ലെയുമാ മഴ പിന്നെയും പെയ്തൊരെന്‍,തൊടിയിലെ പൂക്കളില്‍ ഈറനായ്,,
കണ്ടു കൊതിച്ചൊരു സായം സന്ധ്യയില്‍,മുകിലിന്‍ മഴ ചന്തം...
നേര്‍ത്ത തുള്ളിയോ ഇറ്റു വീഴുന്നു,ജാലക വാതിലില്‍,,
മന്ദാരത്തിന്‍ പൂംപരാഗങ്ങള്‍ കുളിരോലുന്നു,കുതിരുന്നു ദലങ്ങളില്‍...
ഈ മഴ തന്നൊരു,സ്നേഹാമൃതത്തിന്,,
എന്റെ ഹൃദയാഴങ്ങളിലൂറും,പ്രണയത്തിന്റെ
എകാന്തമായ് പോയൊരു,നിമിഷത്തിന്‍ ശൂന്യതയില്‍,,
നമ്മളറിയാതെ ചേര്‍ന്നൊരു,നിമിഷങ്ങള്‍ സാക്ഷികള്‍..
ആ നിമിഷങ്ങള്‍ സാക്ഷികള്‍....
മൂക വിഷാദമെങ്കിലും,മൌന നൊമ്പരമെങ്കിലും,,
മഴയെന്നിലെ ഓര്‍മ്മകളില്‍,വീണ്ടും പാടുന്നു ഈണമായ്..
മാഞ്ഞു പോകയാ പ്രണയമെന്നില്‍,മഴയായ്,,
മാഞ്ഞിടാത്തൊരോര്‍മ്മയായ് ......"
( ശ്രീജിത്ത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ