സമ്മാനം
-----------------------------
ഓര്‍മ്മകളങ്ങളില്‍ മായാത്ത ചായം
ച്ചാലിച്ച ഒരു മുഖം ഉണ്ട് ......
ഒരു മഴയിലും മായാത്ത കൃഷ്ണ
തുളസി ഗന്ധം പോല്‍ ...........
ചുടുരക്ത ഹൃദയത്തിന്‍ ചെപ്പില്‍
അടച്ചു വെച്ച മുഖം ............
ഇടക്കെന്നില്‍ മിഴികള്‍ നനച്ചു
മിനുക്കിയെടുക്കാര്‍ ഉണ്ട്.....
മിനുക്കും തോറും ചന്തം കൂടി
കൂടി വരുന്ന പോല്‍..........
മനസ്സിലോളങ്ങളില്‍ തോന്നാറും
ഉണ്ട് ..........
നീ അകന്നു പോയിട്ടും നിന്‍ മുഖം
മാഞ്ഞു പോകുന്നില്ല .........
കാരണം ദേഹം വീണ്ടെടുത്തപ്പോള്‍
എടുക്കാന്‍ മറന്ന ഒന്നുണ്ട് ........
നിന്‍ ഓര്‍മ്മകള്‍ നിറച്ച ഹൃദയം
അതായിരിന്നു നീ എനിക്കു നല്‍കിയ
മറക്കാന്‍ കഴിയാത്ത സമ്മാനം ...
Ali Ms
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ