ഇനി നിന്‍ കാല്‍ പാടുകളും
വഴി ചന്തങ്ങളും
നിലാവിന്‍ ചമയങ്ങളും
ചന്ദന സ്വപ്നങ്ങളും എന്നിലായ്
രമിക്കുമ്പോള്‍ ...അറിയില്ല
ഞാന്‍ എങ്ങനെ യാകുമെന്നു
കടലിട്ട മണലാറു തീരം തിരയുന്ന
കടലുപോല്‍
നിന്‍ ഓര്‍മ്മകള്‍ ഇനി എന്നിലായ്
പുല്‍കുമ്പോള്‍ ,
ഞാന്‍ മനസ്സിലാക്കുന്നു
എന്‍ മനസ്സ് ,നിന്‍ ഓര്‍മ്മയോടു
സംസാരിക്കാതെ ഇരിക്കുന്നതും ...
നിന്‍ ഓര്‍മ്മകള്‍ അവസാനിക്കുന്നതും ...
......എന്‍ മരണത്തില്‍ മാത്രം .........
*******ali(ms)********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ