2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

കരയോര്‍ത്തു തുള്ളുമീ മനസ്സിലായ്

കരയോര്‍ത്തു തുള്ളുമീ മനസ്സിലായ്
ഇനിയെത്ര മഴമേഖം വിരിഞ്ഞു നീന്നാലും
മറക്കുവാന്‍ കഴിയാത്ത സ്നിഗ്ദ്ധങ്ങളും
പനിനീര്‍ സുഗന്ധങ്ങളും ബാക്കി വെച്ചു
നടന്നകലുംബോള്‍ എങ്കിലും ഒരുമാത്ര
ഓര്‍ത്തിരിന്നോ ....... ഇനിയും
മനചില്ല തോറും മിഴിചില്ലു വിതറും
അവയിലായ് ഞാന്‍ നിന്നെ തിരയും
തിരിച്ചൊന്നു വരുവാന്‍ ആകില്ലഎങ്കിലും
ഓര്‍മതന്‍ ചെപ്പിലായ് ഇനിയും നീ
വരും സ്പര്‍ശ സ്വപ്‌നങ്ങള്‍ വിടരും
ഓരോ കിനാവിലും ഓരോ നിലവിലും
നിലവിട്ടു നിര്‍ദയം നില്‍ക്കും
ഈറന്‍ അണിഞ്ഞു കുളിര്‍ക്കുമ്പോള്‍
ഇരുള്‍ ചൂഴ്ന്നിറങ്ങും എന്നിലായ്
മറക്കാന്‍ കഴിയില്ല സഖി മരണമെന്നില്‍
പുല്‍കി തലോടി ലയിക്കും വരെ
.......ali(ms)..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ