2013, ഫെബ്രുവരി 12, ചൊവ്വാഴ്ച
ഇരവില്‍ വിരിയും പൂ പോലെ .
ഇരവില്‍ വിരിയും പൂ പോലെ ..
പകലില്‍ കൊഴിയും ഇതള്‍ പോലെ..
വെറുതെ അണയും മോഹങ്ങള്‍ എന്നരികെ ...
തെളിയും മുമ്പേ മായുന്നു...അകലത ്തേതോനക്ഷത്രം...
അലിയുന്ന മുകിലിന്‍ത്തുണ് ട് ഞാന്‍.....
2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച
സമ്മാനം
സമ്മാനം
-----------------------------
ഓര്‍മ്മകളങ്ങളില്‍ മായാത്ത ചായം
ച്ചാലിച്ച ഒരു മുഖം ഉണ്ട് ......
ഒരു മഴയിലും മായാത്ത കൃഷ്ണ
തുളസി ഗന്ധം പോല്‍ ...........
ചുടുരക്ത ഹൃദയത്തിന്‍ ചെപ്പില്‍
അടച്ചു വെച്ച മുഖം ............
ഇടക്കെന്നില്‍ മിഴികള്‍ നനച്ചു
മിനുക്കിയെടുക്കാര്‍ ഉണ്ട്.....
മിനുക്കും തോറും ചന്തം കൂടി
കൂടി വരുന്ന പോല്‍..........
മനസ്സിലോളങ്ങളില്‍ തോന്നാറും
ഉണ്ട് ..........
നീ അകന്നു പോയിട്ടും നിന്‍ മുഖം
മാഞ്ഞു പോകുന്നില്ല .........
കാരണം ദേഹം വീണ്ടെടുത്തപ്പോള്‍
എടുക്കാന്‍ മറന്ന ഒന്നുണ്ട് ........
നിന്‍ ഓര്‍മ്മകള്‍ നിറച്ച ഹൃദയം
അതായിരിന്നു നീ എനിക്കു നല്‍കിയ
മറക്കാന്‍ കഴിയാത്ത സമ്മാനം ...
Ali Ms
ഈ മഴ.."
ഈ മഴ.."
"ഒരു മഴത്തുള്ളി,കുളിരോലും മഴത്തുള്ളി,എന്‍ മിഴികളില്‍ നിറഞ്ഞൊരു മാത്ര,,
ആദ്യ പ്രണയമോ,നിലാക്കനവിലുമനുഭൂതിയോ അറിഞ്ഞൂ ഞാന്‍,,
മിഴികളില്‍ മൌനങ്ങള്‍ ആര്‍ദ്രമായ്,നിറഞ്ഞതറിവൂ ഞാന്‍....
മേല്ലെയുമാ മഴ പിന്നെയും പെയ്തൊരെന്‍,തൊടിയിലെ പൂക്കളില്‍ ഈറനായ്,,
കണ്ടു കൊതിച്ചൊരു സായം സന്ധ്യയില്‍,മുകിലിന്‍ മഴ ചന്തം...
നേര്‍ത്ത തുള്ളിയോ ഇറ്റു വീഴുന്നു,ജാലക വാതിലില്‍,,
മന്ദാരത്തിന്‍ പൂംപരാഗങ്ങള്‍ കുളിരോലുന്നു,കുതിരുന്നു ദലങ്ങളില്‍...
ഈ മഴ തന്നൊരു,സ്നേഹാമൃതത്തിന്,,
എന്റെ ഹൃദയാഴങ്ങളിലൂറും,പ്രണയത്തിന്റെ മാധുര്യം...
എകാന്തമായ് പോയൊരു,നിമിഷത്തിന്‍ ശൂന്യതയില്‍,,
നമ്മളറിയാതെ ചേര്‍ന്നൊരു,നിമിഷങ്ങള്‍ സാക്ഷികള്‍..
ആ നിമിഷങ്ങള്‍ സാക്ഷികള്‍....
മൂക വിഷാദമെങ്കിലും,മൌന നൊമ്പരമെങ്കിലും,,
മഴയെന്നിലെ ഓര്‍മ്മകളില്‍,വീണ്ടും പാടുന്നു ഈണമായ്..
മാഞ്ഞു പോകയാ പ്രണയമെന്നില്‍,മഴയായ്,,
മാഞ്ഞിടാത്തൊരോര്‍മ്മയായ് ......"
( ശ്രീജിത്ത് )
—"ഒരു മഴത്തുള്ളി,കുളിരോലും മഴത്തുള്ളി,എന്‍ മിഴികളില്‍ നിറഞ്ഞൊരു മാത്ര,,
ആദ്യ പ്രണയമോ,നിലാക്കനവിലുമനുഭൂതിയോ അറിഞ്ഞൂ ഞാന്‍,,
മിഴികളില്‍ മൌനങ്ങള്‍ ആര്‍ദ്രമായ്,നിറഞ്ഞതറിവൂ ഞാന്‍....
മേല്ലെയുമാ മഴ പിന്നെയും പെയ്തൊരെന്‍,തൊടിയിലെ പൂക്കളില്‍ ഈറനായ്,,
കണ്ടു കൊതിച്ചൊരു സായം സന്ധ്യയില്‍,മുകിലിന്‍ മഴ ചന്തം...
നേര്‍ത്ത തുള്ളിയോ ഇറ്റു വീഴുന്നു,ജാലക വാതിലില്‍,,
മന്ദാരത്തിന്‍ പൂംപരാഗങ്ങള്‍ കുളിരോലുന്നു,കുതിരുന്നു ദലങ്ങളില്‍...
ഈ മഴ തന്നൊരു,സ്നേഹാമൃതത്തിന്,,
എന്റെ ഹൃദയാഴങ്ങളിലൂറും,പ്രണയത്തിന്റെ
എകാന്തമായ് പോയൊരു,നിമിഷത്തിന്‍ ശൂന്യതയില്‍,,
നമ്മളറിയാതെ ചേര്‍ന്നൊരു,നിമിഷങ്ങള്‍ സാക്ഷികള്‍..
ആ നിമിഷങ്ങള്‍ സാക്ഷികള്‍....
മൂക വിഷാദമെങ്കിലും,മൌന നൊമ്പരമെങ്കിലും,,
മഴയെന്നിലെ ഓര്‍മ്മകളില്‍,വീണ്ടും പാടുന്നു ഈണമായ്..
മാഞ്ഞു പോകയാ പ്രണയമെന്നില്‍,മഴയായ്,,
മാഞ്ഞിടാത്തൊരോര്‍മ്മയായ് ......"
( ശ്രീജിത്ത് )
ഈ പൂവിന്റെ വര്‍ണ്ണത്തിനൊപ്പം
ഈ പൂവിന്റെ വര്‍ണ്ണത്തിനൊപ്പം
എന്റെ മനസ്സും അവള്‍ക്കായ് കൊടുത്തു.
തിരിച്ചു തന്ന കഥകളില്‍ ?
നേര്‍ത്ത മഷികൊണ്ടാഴുതിയ വരികളില്‍.. വേദനയോട്
വിടപറയുന്ന കാലങ്ങളെ കുറിച്ചായിരുന്നു ..
വീണ്ടും
ഈ ചുവപ്പ് നിറത്തില്‍
ഒരുപാടു സ്നേഹം കാത്തിരിപ്പുണ്ട് ..
ഞാന്‍ വരും ..നിറങ്ങളെ സ്നേഹിക്കുന്ന ആ കുഞ്ഞു ലോകത്തേയ്ക്ക്
ഇനി നിന്‍ കാല്‍ പാടുകളും
ഇനി നിന്‍ കാല്‍ പാടുകളും
വഴി ചന്തങ്ങളും
നിലാവിന്‍ ചമയങ്ങളും
ചന്ദന സ്വപ്നങ്ങളും എന്നിലായ്
രമിക്കുമ്പോള്‍ ...അറിയില്ല
ഞാന്‍ എങ്ങനെ യാകുമെന്നു
കടലിട്ട മണലാറു തീരം തിരയുന്ന
കടലുപോല്‍
നിന്‍ ഓര്‍മ്മകള്‍ ഇനി എന്നിലായ്
പുല്‍കുമ്പോള്‍ ,
ഞാന്‍ മനസ്സിലാക്കുന്നു
എന്‍ മനസ്സ് ,നിന്‍ ഓര്‍മ്മയോടു
സംസാരിക്കാതെ ഇരിക്കുന്നതും ...
നിന്‍ ഓര്‍മ്മകള്‍ അവസാനിക്കുന്നതും ...
......എന്‍ മരണത്തില്‍ മാത്രം .........
*******ali(ms)********
കരയോര്‍ത്തു തുള്ളുമീ മനസ്സിലായ്
കരയോര്‍ത്തു തുള്ളുമീ മനസ്സിലായ്
ഇനിയെത്ര മഴമേഖം വിരിഞ്ഞു നീന്നാലും
മറക്കുവാന്‍ കഴിയാത്ത സ്നിഗ്ദ്ധങ്ങളും
പനിനീര്‍ സുഗന്ധങ്ങളും ബാക്കി വെച്ചു
നടന്നകലുംബോള്‍ എങ്കിലും ഒരുമാത്ര
ഓര്‍ത്തിരിന്നോ ....... ഇനിയും
മനചില്ല തോറും മിഴിചില്ലു വിതറും
അവയിലായ് ഞാന്‍ നിന്നെ തിരയും
തിരിച്ചൊന്നു വരുവാന്‍ ആകില്ലഎങ്കിലും
ഓര്‍മതന്‍ ചെപ്പിലായ് ഇനിയും നീ
വരും സ്പര്‍ശ സ്വപ്‌നങ്ങള്‍ വിടരും
ഓരോ കിനാവിലും ഓരോ നിലവിലും
നിലവിട്ടു നിര്‍ദയം നില്‍ക്കും
ഈറന്‍ അണിഞ്ഞു കുളിര്‍ക്കുമ്പോള്‍
ഇരുള്‍ ചൂഴ്ന്നിറങ്ങും എന്നിലായ്
മറക്കാന്‍ കഴിയില്ല സഖി മരണമെന്നില്‍
പുല്‍കി തലോടി ലയിക്കും വരെ
.......ali(ms)..........
2013, ഫെബ്രുവരി 3, ഞായറാഴ്‌ച
കരയോര്‍ത്തു തുള്ളുമീ മനസ്സിലായ്
കരയോര്‍ത്തു തുള്ളുമീ മനസ്സിലായ്
ഇനിയെത്ര മഴമേഖം വിരിഞ്ഞു നീന്നാലും
മറക്കുവാന്‍ കഴിയാത്ത സ്നിഗ്ദ്ധങ്ങളും
പനിനീര്‍ സുഗന്ധങ്ങളും ബാക്കി വെച്ചു
നടന്നകലുംബോള്‍ എങ്കിലും ഒരുമാത്ര
ഓര്‍ത്തിരിന്നോ ....... ഇനിയും
മനചില്ല തോറും മിഴിചില്ലു വിതറും
അവയിലായ് ഞാന്‍ നിന്നെ തിരയും
തിരിച്ചൊന്നു വരുവാന്‍ ആകില്ലഎങ്കിലും
ഓര്‍മതന്‍ ചെപ്പിലായ് ഇനിയും നീ
വരും സ്പര്‍ശ സ്വപ്‌നങ്ങള്‍ വിടരും
ഓരോ കിനാവിലും ഓരോ നിലവിലും
നിലവിട്ടു നിര്‍ദയം നില്‍ക്കും
ഈറന്‍ അണിഞ്ഞു കുളിര്‍ക്കുമ്പോള്‍
ഇരുള്‍ ചൂഴ്ന്നിറങ്ങും എന്നിലായ്
മറക്കാന്‍ കഴിയില്ല സഖി മരണമെന്നില്‍
പുല്‍കി തലോടി ലയിക്കും വരെ
.......ali(ms)..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)