എന്റെ നിഴലിൽ നടക്കാൻ കൊതിച്ച പെണ്കുട്ടി...
എന്റെ ഒരു വിളിക്കായി എന്നും കാത്തു നിന്നവൾ....
മിഴികളിൽ സ്വപ്നങ്ങളും ചുണ്ടുകളിൽ പുഞ്ചിരിയുമായി എന്നും അവൾ എന്നെ കാണുവാൻ വന്നു...
അവളുടെ പാദസ്വരകിലുക്കതിൽ ഞാൻ കേട്ടത് എന്റെ ഹൃദയത്തിൽ ശബ്ദമാണ്...
അവളുടെ കണ്ണുകളിൽ കണ്ടത് എന്നോടുള്ള നിലകാത്ത സ്നേഹമാണ് ...
മൌനത്തിനു പോലും ഇത്ര മനോഹാരിത ഉണ്ടെന്നു മനസിലായത് അവളെ കണ്ടപ്പോഴാണ്....
എന്നും എന്നോടൊപ്പം നടന്ന അവൾ നിശബ്ദയായി എനിക്ക് പറഞ്ഞു തരുകയായിരുന്നു...
അവൾ എന്റെ പ്രണയമാണെന്ന്...
ഞാൻ പോലും അറിയാതെ എന്നിൽ വന്നു നിറഞ്ഞ എന്റെ പ്രണയം.....