2012, ഏപ്രിൽ 29, ഞായറാഴ്‌ച

സ്നേഹപൂര്‍വ്വം

കടലോളം ആശകള്‍ തന്നു 
സഖി നീ എന്‍ കൂടെയിരുന്നു 
പ്രണയത്തിന്‍ ഓര്‍മ്മകള്‍ തന്നു 
സ്നേഹിക്കാന്‍ നീ കൂടെ വന്നു 
ഇരുളിന്‍ അലകള്‍ എന്നില്‍ നിറഞ്ഞിടുമ്പോള്‍
വെളിച്ചമായ് നീ ചാരെ  നിന്നു
നിന്നെ എന്‍റെ സ്വോന്തമാക്കുവാന്‍  കൊതിച്ചിരുന്നു 
സഖി നിന്നോട് ചേരാന്‍ കൊതിച്ചിരുന്നു 

സ്നേഹപൂര്‍വ്വം...........

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

നിഴലുകള്‍ കളമെഴുതിയ

പറയാതെ പോയ പ്രണയം 
പൂവിടാത്ത പാരിജതമാണ് 
നിഴലുകള്‍ കളമെഴുതിയ 
നീല നിശീധിനിയുടെ താഴ്‌വരയില്‍ 
മഴപോലെ പെയ്ത  ഓര്‍മകളിലാകെ  
അനുരാഗത്തിന്റെ  തീരാ സുഗന്തമുണ്ട് 
അതേറ്റു വാങ്ങാന്‍ 
വരേണ്ടയാള്‍  വരാതെ ഇരിക്കില്ല   

നീ എന്നോടോത്തുണ്ടായിരുന്ന നിമിഷങ്ങള്‍

നീ  എന്നോടോത്തുണ്ടായിരുന്ന  നിമിഷങ്ങള്‍ 
എന്നെ പാടി ഉറക്കിയ രാവുകള്‍ 
കാണാന്‍ മോഹിച്ച സ്വോപ്നങ്ങള്‍ 
നല്കാന്‍ കൊതിച്ച ചുംബനങ്ങള്‍ 
പരസ്പരം ജീവിക്കാന്‍ കൊതിച്ച  സുന്ദര ദിനങ്ങള്‍ 
ഒരു പക്ഷെ .....നിന്‍റെ  വിളികള്‍ക്ക് ഓടി എത്താന്‍ 
ഇനി എനിക്കവില്ലെന്നറിയാം 
എങ്കിലും ഞാന്‍ വിശ്വസിക്കുന്നു നിന്‍റെ 
മനസ്സില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു എന്ന് ...........

ഇപ്പോള്‍ പകല്‍ കിനാവുകള്‍ക്ക്

ഇപ്പോള്‍ പകല്‍ കിനാവുകള്‍ക്ക്  ആയിരം നിറങ്ങളുണ്ട് 
സൌഗന്ധികത്തിനും  സൌരഫ്യമുണ്ട്‌
നിഴല്‍ പോലെ എന്നും  നീ  എന്‍റെ  കൂട്ടിനുണ്ടാകുമെങ്കില്‍ 
ഈ ജന്മം  സഫലമാകുമല്ലോ ...പറയാന്‍ ബാക്കി വെച്ചത് എഴുതാന്‍ വിട്ടു പോയതും  എന്തായിരുന്നു ? 
കൈ  കുമ്പിളില്‍  കോരിയെടുത്ത സ്വോപ്നങ്ങള്‍ക്കും സ്നേഹത്തിനും ഒരേ അളവായിരുന്നു 
ഇളം വെയില്‍ പോലെ മനസ്സിലേക്ക് കയറി  വന്ന നാള്‍  മുതല്‍ 
ജന്മന്തരങ്ങള്‍ക്ക്  മുന്‍പേ ഉള്ള കാത്തിരിപ്പുകള്‍  അര്‍ത്ഥപൂര്‍ന്നമായത്  പോലെ 

ഒരു പ്രണയമുണ്ടായിരുന്നു

ഒരു പ്രണയമുണ്ടായിരുന്നു 
അത് ഞാന്‍ 
പഠിക്കാതെ എഴുതിയ 
പരിക്ഷപോലെ 
തോറ്റു  പോയി  
കുറച്ചു  ഓര്‍മ്മകള്‍ ഉണ്ടായിരുന്നു 
അത് ഞാന്‍ അകലെ 
കടലില്‍ ഒഴുക്കി കളഞ്ഞിട്ടും 
വീണ്ടും മഴയായി അത് എന്‍റെ  മേല്‍ പെയ്യുന്നു 
പിന്നെ ഉള്ളത് അല്‍പ്പം വേദനയാണ് 
അത് അണയാതെ, കളയാതെ  
ഒരു കനലായ്,നോവായി 
മനസ്സില്‍ ഇപ്പോഴും
കൊണ്ട് നടക്കുന്നു 
 
  

പെയ്തുഒഴിയാത്ത മഴമേഖങ്ങളെ പോലെ

നീ ആലോചിക്കാറുണ്ടോ..? പരസ്പരം എത്രയൊക്കെ  സ്നേഹിച്ചിട്ടും 
ഒന്നിക്കാനാഗ്രഹിക്കതവരായി  നമ്മളെ ഉണ്ടാവു 
പെയ്തുഒഴിയാത്ത  മഴമേഖങ്ങളെ  പോലെ 
രണ്ടു ദിക്കിലേക്ക് പോയവര്‍ .....നമ്മുക്ക് നിരത്താന്‍  ന്യായങ്ങള്‍  ഉണ്ടാവാം 
എങ്കിലും എല്ലാത്തിനെയും  മാറ്റി നിര്‍ത്തി 
നിനക്ക് പറയാന്‍  ആകുമോ 
നീ ഇപ്പോഴും എന്നെ  സ്നേഹിക്കുന്നില്ല എന്ന് 
 

നിന്‍റെ മനസ്സിലെ ഓര്‍മയില്‍ നിന്നും

കാലം ഓടി  അകലുന്ന നാളുകളില്‍  
നിന്‍റെ മനസ്സിലെ ഓര്‍മയില്‍ നിന്നും  
പതിയെ ഞാനും എന്‍റെ സ്നേഹവും 
പടിയിറങ്ങേണ്ടി വരും 
പക്ഷെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ 
കാലത്തിനു  മായിച്ചു   കളയാന്‍  
പറ്റാത്ത എവിടെയെങ്കിലും 
മനസ്സിന്‍റെ ഏതെങ്കിലും ഒരു കോണില്‍ 
എന്‍റെ പേരും കുറിച്ചിടാമോ 
മറക്കാതിരിക്കുവാന്‍  വേണ്ടി  ..........

എന്‍റെ ഓര്‍മകളുടെ നിറം

എന്‍റെ ഓര്‍മകളുടെ  നിറം 
മങ്ങിയ  താളിലാണ് ഞാന്‍ നിന്നെ എന്നും കാണുന്നത് 
പെയ്തുതോര്‍ന്ന  മഴയ്ക്കൊപ്പം 
നിന്നെ ഞാന്‍ നിന്നെ എന്‍റെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു 
എഴുതി തീര്‍ന്ന    നിന്‍റെ  ഡയറിയിലെ  
അവസാന താളിനോടൊപ്പം
നീ എന്നെയും മറന്നു വെച്ചു 

പക്ഷെ എനിക്ക് നിന്നെ മറക്കാനാവില്ല ,വെറുക്കാനും 
അത്രയും ഞാന്‍ നിന്നെ സ്നേഹിച്ചു പോയി

ഇന്ന് നീ എന്നെ വിട്ടു പിരിഞ്ഞാലും

ഇന്ന് നീ എന്നെ വിട്ടു  പിരിഞ്ഞാലും 
നിന്‍റെ ഓര്‍മയില്‍ നിന്നും  നാന്‍  മാഞ്ഞു പോയാലും 
എന്നെങ്കിലും ഞാന്‍ നിന്‍റെ  ഓര്‍മയില്‍ വന്നാല്‍ 
എന്നെ നീ മറ്റെങ്ങും തിരയേണ്ട  
ഞാന്‍ നിന്‍റെ കണ്ണില്‍ തന്നെ ഉണ്ടാവും 
ഒരു തുള്ളി കണ്ണുനീരായി ... 

ഈ മഴ തോരാത്ത വഴിയില്‍

ഈ മഴ  തോരാത്ത  വഴിയില്‍ 
വെറുതെ നിന്നെ കാക്കുന്ന ഞാനും 
എന്‍ സ്വോപ്നം എരിയുന്ന  ചിതയില്‍ 
എല്ലാം മറക്കാന്‍ ശ്രെമികുന്ന  ഞാനും 
എത്ര പഠിച്ചിട്ടും മനസ്സു മന്ത്രിക്കുന്നു 
നീ തിരിച്ചു വരുമെന്ന്