2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

vaakkukal kondu .......

വാക്കുകള്‍ കൊണ്ട് വെറുതപ്പോഴും 
മനസ്സുകൊണ്ട് ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു 
എല്ലാം അവസാനിപ്പിച്ച്‌  തിരികെ നടന്നപ്പോഴും 
എന്റെ മനസ്സ് നീറിയത്‌  നിന്നെയോര്‍ത്തു മാത്രമായിരുന്നു .....


Ee janmam Muzhuvan...

ഈ ജന്മം മുഴുവന്‍ ഞാന്‍ നിന്നെ 
സ്നേഹിക്കും....
പക്ഷെ ആ സ്നേഹത്തിനിടയില്‍
നീ എന്നെ വിട്ടു പോയാല്‍
 ഞാന്‍ വേണ്ടെന്നു വെയ്ക്കും,
നിന്നെയല്ല, 
 ഈ ജന്മം 
 അത്രയേറെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു .......................

Ente maranathinu shesham.............

എന്റെ മരണത്തിനു ശേഷം 
 നിനക്കെന്നെ വെറുക്കാതിരിക്കാന്‍ 
കഴിഞ്ഞേക്കാം ....
പക്ഷെ 
അന്നും എന്നെ സ്നേഹിക്കാന്‍ 
കഴിയില്ലായിരിക്കും അല്ലെ ?

Nin Nayanangal.........

നിന്‍ നീല നയനങ്ങളില്‍ 
വിരിയുന്ന സ്വോപ്നങ്ങളില്‍ 
ഞാന്‍ ഇല്ലെങ്കിലും 
എന്റെ മിഴികളെ  ഈറനണിയിക്കുന്ന 
ഒരായിരം ഓര്‍മകളില്‍ നീ മാത്രമാണ് 


Ente Pranayam

നിന്റെ മനസ്സ് വേദനിപ്പിച്ചിട്ടു 
എനിക്ക് ഒന്നും വേണ്ട 
പക്ഷെ 
ആ മനസ്സിലെ സ്നേഹത്തിനായ് 
ഞാന്‍ കാത്തിരിക്കും 
 നീ എന്നെ എത്രത്തോളം
വേദനിപ്പിച്ചാലും .........................

2011, മേയ് 15, ഞായറാഴ്‌ച

അകലേക്ക്‌   മറഞ്ഞുപോയ  എന്‍റെ  ഓര്‍മ്മകള്‍  ഒരിക്കലും  തിരിച്ചുവരില്ലെന്ന്  അറിഞ്ഞിട്ടും ...
ആ  തിരിച്ചു  വരാത്ത  ഓര്‍മകളില്‍  നിന്നെയും  കാത്തു  ഞാന്‍  നില്കുന്നു ..


ഒരു  നക്ഷത്രമായി  ഞാന്‍  മാറിയാലും ..
നിന്‍റെ  ഹൃദയം  വേദനിച്ചാല്‍
ഞാന്‍  വരും ..
ഒരുപാട്  നക്ഷത്രങ്ങളോട്  യാത്ര  പറഞ്ഞു  നിന്‍റെ  കൂട്ടിന്‌......



ഒര്‍മചെപ്പില്‍  ഒരുപാട്  നിറമുള്ള  ഓര്‍മ്മകള്‍  നിറച്ച്‌ ഇന്നോ നാളെയോ  നീ  അകലുമെന്നരിഞ്ഞിട്ടും  നിന്നെ  ഞാന്‍  പ്രണയിച്  പോയ്‌ ....
നിന്‍റെ  കൂടെ  ഉണ്ടായിരുന്ന  നിമിഷങ്ങള്‍  കവിതകളായിരുന്നു ....
അതിലൂടെ  മനസ്  ആവര്‍ത്തിച്  കടന്നു  പോകുമ്പോള്‍
അതിന്‍റെ  അര്‍ത്ഥവും  വ്യാപ്തിയും  കൂടികൊണ്ടേ  ഇരിന്നു ..
നിഷ്ഫലം  എന്നറിഞ്ഞിട്ടും  വീണ്ടും  വീണ്ടും  നിന്നെ  എന്നും  ഞാന്‍  പ്രണയിച്ചു  പോകുന്നു ....


കാലം  വരച്ചിട്ട
കാല്‍പാടുകളിലൂടെ  ഒരിക്കല്‍
കൂടി  സഞ്ചരിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ ,,,,,,,,,,,,
അന്ന്  ഞാന്‍  ആദ്യം
തേടുന്നത്  നിന്‍റെ
കാല്‍പാടുകള്‍ ആയിരിക്കും  ..........


ഞാന്‍    എന്നും  അവളെ  ഓര്‍ക്കും ..
എന്‍റെ  ഹൃദയം തകര്‍ത്തവള്‍
എന്ന  പേരില്‍  അല്ല ..
"എന്നെ  തകര്‍ന്ന  ഹൃദയവുമായി 
ജീവിക്കാന്‍ പഠിപ്പിച്ചവള്‍   എന്ന  പേരില്‍ ..



"ഇന്ന്  ഞാന്‍  മരണത്തെ  ഭയക്കുന്നില്ല ..
പക്ഷെ
പ്രണയത്തെ  ഭയക്കുന്നു . കാരണം ,
മരണത്തെക്കാള്‍  വേദനയാണ്  പ്രണയത്തിന്


ജീവിച്ചിരിക്കുന്ന  കാലം  അത്രയും  നീ  എന്‍റെതെന്നു  തോന്നി  
ഒടുവില്‍  എല്ലാം  ഒരു  വാക്കിലൂടെ  ഒതുക്കി ....
എന്തിനീ  ഹൃദയത്തില്‍  ഇത്രയും   മോഹങ്ങള്‍  നിറച്ചു  ,
എന്തിനു  നീ  എന്നോട്  ഇത്രയും  സ്നേഹം  നടിച്ചു .
എന്‍റെതെന്നു  മാത്രം  വിചാരിച്ചു  സ്നേഹിച്ച  നിന്നെ 
ഒടുവില്‍  പിരിയുമ്പോള്‍ ഒരു  നല്ല  ജീവിതം .നേരാന്‍ മാത്രമേ എനിക്ക് കഴിയു..



നിന്നോട്  പറയാന്‍  ബാക്കി  വെച്ച  സ്വപ്‌നങ്ങള്‍ ,
പാതി  മുറിഞ്ഞ  പകല്കിനവുപോലെ
എന്നില്‍  നിന്നും  അകലുമ്പോള്‍ .,
ഇരുള്‍  നിറഞ്ഞൊരീ ഇടനാഴിയില്‍  ഇന്നും  ഞാന്‍  തനിച്ചാണ് . ..


കാണാതിരിക്കുമ്പോള്‍  അവള്‍  പറയുമായിരുന്നു
"ഓര്‍ക്കണം"  എന്ന് ....
പക്ഷെ ,
അവസാനം  കണ്ടപ്പോള്‍   പറഞ്ഞത്
"മറക്കണം" എന്നായിരുന്നു ..
എന്നെന്നെക്ക്യുമായി ...


              

ജീവിതം   എന്നും  വൈകി  കിട്ടിയ  
ലെറ്റര്‍  പോലെയാണ്  എല്ലാം  അറിഞ്ഞു  വരുമ്പോഴേക്കും  ഒരു  
ജന്മം  പോയിരികും 


കാത്തിരിപ്പിന്‍റെ  സുഖം  ഞാന്‍  അറിയുന്നത്  
നിന്‍റെ  ആ  ഓര്‍മകളില്‍  കൂടിയാണ് ,, 
ഇനി  വരില്ലെന്ന്  അറിയാമെങ്കിലും  വെറുതെ  ഞാന്‍  നിന്നെ  തിരയുന്നു 
 ജീവിധ  വീഥിയിലെ  ഓരോ  നിമിഷവും ..  


സ്നേഹത്തിന്‍  പൂക്കാലം  എനിക്ക്  സമ്മാനിച്ചു , ,, 
ഒടുവില്‍  വിരഹത്തിന്‍  താഴ്വരയിലേക്ക്  എന്നെ  വലിച്ചെറിഞ്ഞു , 
നീ  എങ്ങു  പൊയ്  എന്‍  സ്നേഹിതേ ,,,,,,, 
ഓര്‍ക്കുന്നു   ജീവിതത്തിലെ  ഓരോ  നിമിഷവും 
നീ  തന്ന  ആ  ഓര്‍മകളും , ഒപ്പം 
ആ  പുഞ്ചിരി  തൂകും  നിന്‍  മുഖത്തെയും . മറക്കില്ലൊരുനാളും .


നീ  എന്നിലേക്ക്‌ ... എന്‍റെ   മനസിലേക്ക് , പകര്‍ന്ന  ആ  സ്നേഹം . 
കാലങ്ങള്‍  കഴിയുമ്പോള്‍  അതൊരു  നൊമ്പരമാകുമെന്നു   ഞാന്‍ അറിഞ്ഞില്ല . 
സ്നേഹിച്ചു  നിന്നെ  ഞാന്‍  ഒരുപാട്  സ്നേഹിച്ചു , 
നീ   എന്നെ  വിട്ടു   പോയെങ്കിലും . 
 ഇന്നും  ഓരോ  നിമിഷവും  എന്‍റെ  മനസ്സില്‍  നിന്നെ  കുറിച്ചുള്ള  ഓര്‍മ്മകള്‍  മാത്രമാണ് . 
ഒരുനാളും  അണയാത്ത  ഒരു  കെടാവിളക്കായി   നിന്‍റെ  ഓര്‍മ  എന്‍റെ  മനസ്സില്‍  ജ്വലിച്ചു  കൊണ്ടിരിക്കും .  
എന്‍റെ  ഹൃദയത്തിന്‍    സ്പന്ദനം  എന്ന്  നിലക്കുന്നോ  അന്ന്  വരേയ്ക്കും . 


                 
ഒരിക്കല്‍  കണ്ടുമുട്ടി  പലനാള്‍  പുഞ്ചിരിച്ചു     
ഒരു  നാള്‍  പിരിയുമ്പോള്‍  മനസറിയാതെ  വേദനികും,
കണ്ണീരിന്‍റെ  വിലയും 
സ്നേഹത്തിന്‍റെ ആഴവും  പറഞ്ഞറിയിക്കാന്‍  കഴിയുമോ . ? 

കാലം  എത്ര  പോയാലും
കനവുകള്‍  തീര്‍ന്നാലും
കവിതകള്‍  ഇല്ലാതായാലും
കാറ്റ്  പോലെ  ഞാന്‍  നിന്നെ
തേടി  വരും  നിന്‍  സ്നേഹത്തിനായ് .......

വേദനഏറും  ജീവിതത്തില്‍  സ്നേഹപൂക്കലായ്  
വന്നണഞ്ഞ  പ്രിയ  കൂട്ടുകാരി ...  
വിരഹത്തിന്‍  നേര്‍ത്ത  ഇടവഴിയില്‍  നീ  എന്നെ  വിട്ടകലുമോ ...???  

ഒരിക്കല്‍  അവള്‍  എന്നെ  ഓര്‍ത്തു  കരയും ,
ഞാന്‍  അവളെ  ഓര്‍ത്തു  കരഞ്ഞതുപോലെ ,
ഒരികല്‍  അവള്‍  എന്നെ  തിരയും ,
ഞാന്‍  അവളെ  തിരഞ്ഞതുപോലെ ,
ഒരിക്കല്‍  അവള്‍  എന്നെ  സ്നേഹിക്കും ,
ഞാന്‍  അവളെ  സ്നേഹിച്ചതുപോലെ ,
ഒരു  പക്ഷെ ,
 അന്ന് ഞാന്‍  അവളെ  സ്നേഹിചെന്നു  വരില്ല ...,
കാരണം ,
"ഒരു  പൂവിനു  ഒരിക്കല്‍  മാത്രമേ  വിരിയാന്‍  കഴിയു ....."


എന്നെങ്കിലും    നിന്‍റെ  മനസ്  എന്നെ  തേടുകയാണെങ്കില്‍
അന്ന്  നീ  നിന്‍റെ  ഹൃദയത്തില്‍  ഒന്ന്  തൊട്ടു  നോക്ക് 
അവിടെ  നിന്‍റെ  ഹൃദയമിടിപ്പിന്റെ  താളമായ്  ഞാന്‍  ഉണ്ടാകും 


          

2011, മേയ് 14, ശനിയാഴ്‌ച

എന്‍റെ ചിത ഒരുങ്ങുന്ന മണ്ണില്‍ ആയിരിക്കും

നീ  എന്‍റെ  സ്നേഹം  തിരിച്ചറിയുമ്പോള്‍  നിന്‍റെ  കണ്ണില്‍  നിന്നും  ഉതിരുന്ന  കണ്ണുനീര്‍  ഒപ്പാന്‍ 
എന്‍റെ  കൈകള്‍   ഉണ്ടാകില്ല 
പകരം  ആ  കണ്ണുനീര്‍  വീണു  നനയുന്നത് 
എന്‍റെ  ചിത  ഒരുങ്ങുന്ന  മണ്ണില്‍  ആയിരിക്കും ............!


സ്നേഹിക്കാന്‍ മറന്നിരിക്കുന്നു..

ഞാന്‍  ഇപ്പോള്‍  സ്വപ്നങ്ങളെ  സ്നേഹിക്കാന്‍  മറന്നിരിക്കുന്നു ,
കാരണം,  എന്‍റെ  സ്വപ്നങ്ങളില്‍  നീ  ഇല്ലാതെ  ആയിരിക്കുന്നു  പകരം  അതില്‍  നിറയുന്നത് 
മുഴുവന്‍  മനസ്സിലെ  നൊമ്പരങ്ങള്‍  മാത്രമായിരിക്കുന്നു ........... .

നിന്‍റെ കണ്ണുനീര്‍

മറക്കാന്‍  ഞാന്‍  ശ്രമിക്കാം...
നിന്നെയും  നീ എനിക്ക്  തന്ന  മനോഹര  നിമിഷങ്ങളെയുമല്ല
എന്‍റെ  മനസ്സില്‍  നിന്‍റെ  കണ്ണുനീര്‍  തീര്‍ത്ത  മുറിവുകളെ ... .. .


നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയു ...........

അന്ന് ഞാന്‍ നിനക്കായ് ജീവിച്ചു ..
പക്ഷെ  നിന്‍റെ മനസ്സില്‍ ഞാന്‍ ജനിചിരുന്നില്ല 
എന്നറിയാന്‍ ഒരുപാട്  വയ്കി  
എന്നാല്‍ ഇന്ന് ഞാന്‍ നിന്‍റെ മനസ്സില്‍ ജീവിതം ആരംഭിച്ചു 
പക്ഷെ കാത്തിരിപ്പിന്‍റെ വേദനയില്‍ മരവിച്ചുപോയ എന്‍റെ മനസ്സില്‍ 
നീ ഇന്ന് ജീവിക്കുന്നില്ല .. വേദനയോടെ മടങ്ങുന്ന നിന്നെ ഒരു നെടുവീര്‍പോടെ
നോക്കി നില്‍ക്കാന്‍  മാത്രമേ കഴിയു ...........


2011, മേയ് 8, ഞായറാഴ്‌ച

ഒന്നിനും കാത്തു നില്‍ക്കാതെ

ഒന്നിനും കാത്തു നില്‍ക്കാതെ  കാലം കടന്നു പോകുന്നു 
ജീവിതത്തിന്‍റെ താളുകള്‍ മറിയുന്നു 
അതില്‍ ഒരു പൂ പോലെ വിരിയുന്നു  നിന്‍
ഓര്‍മ്മകള്‍ 




നിനക്ക് ഞാന്‍ എന്ത് ബാക്കി വെക്കണം ?

എന്‍റെ സ്വോപ്നങ്ങളില്‍ നീ ഉണ്ടായിരുന്നു
എന്‍റെ മൌനത്തിലും  നീ  ഉണ്ടായിരുന്നു 
ഒരു നാള്‍ നഷ്ട്ടപെടലിന്‍റെ വേദനയിലും  നീ ഉണ്ടായിരുന്നു
എങ്കിലും നിന്നോടുള്ള ബാക്കി വെച്ച് ഞാന്‍ ദൂരേക്ക് വിടപറഞ്ഞു പോകുമ്പോള്‍ 
നിനക്ക്  ഞാന്‍ എന്ത്  ബാക്കി വെക്കണം ? ഒന്നുമില്ല പകരം തരാന്‍  പ്രണയത്തിന്‍റെ ഈ  നിമിഷങ്ങലല്ലാതെ .....


2011, ജനുവരി 23, ഞായറാഴ്‌ച

ഇനിയും ഒരു നിമിഷത്തിനായി

നിന്‍റെ ലോകം വിശാലമാണ്
അതില്‍ ഒരു പുല്‍കൊടി മാത്രമാണ് ഞാന്‍
എന്നാല്‍ എന്‍റെ കൊച്ചു ലോകത്തില്‍ നീ മാത്രമാണ് എല്ലാം
---------------------------------------------------------------------------------------
നിന്നെ ഓര്‍ത്തു കരയുന്ന എന്‍റെ കണ്ണുനീര്‍ നീ കണ്ടില്ല
നിന്നെ ഓര്‍ത്തു തകരുന്ന എന്‍റെ  ഹൃദയ വേദനയും നീ കേട്ടില്ല 
കാത്തിരുന്നിട്ടു നീ കനിഞ്ഞതുമില്ല 
ഇനിയും ഒരു നിമിഷത്തിനായി കാത്തു നില്‍ക്കാതെ  
നീ എന്നെ സ്നേഹിക്കാത്ത ഈ ലോകത്ത് നിന്നും ഞാന്‍ പോകുന്നു  എന്നേക്കുമായ്  
-----------------------------------------------------------------------------------------
എത്ര നാള്‍ നിനക്കായ് ഞാന്‍ കാത്തിരിക്കണം ?
എത്ര വേള  നിനക്കായ് ഞാന്‍ വേദനിക്കണം ?
ഒരു പെരുമഴക്കാലം പോലെ മനം നിറയെ സ്നേഹം ഞാന്‍ നല്‍കിയില്ലേ ? 
എന്നിട്ടും എന്തെ നീ എന്നെ മറന്നു...?
---------------------------------------------------------------------------
മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍
എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു  നിന്‍റെ മുഖം
ആരും കാണാതെ ,ആരോടും പറയാതെ ഞാന്‍ നിന്നെ സ്നേഹിച്ചു
വീണുടയുന്ന മഴതുള്ളി പോലെ എന്നെ തനിച്ചാക്കി എന്നോ നീ ആര്‍ക്കോ 
സ്വോന്തമായെക്കാം..എങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു
ഒരിക്കല്‍ എന്‍റെ സ്നേഹം നീ തിരിച്ചരിയുമേന്ന്‍ പ്രതിക്ഷയോടെ
-----------------------------------------------------------------------------------------------------------
ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ നിന്‍റെ ഹൃദയമായ്
പിറക്കാന്‍ ആഗ്രഹിക്കുന്നു  ...
കാരണം
അതിന്‍റെ തുടിപ്പുകള്‍ എന്നും നിനക്ക് വേണ്ടി ആയിരിക്കുമല്ലോ ........


2011, ജനുവരി 22, ശനിയാഴ്‌ച

യാത്രാമൊഴി

നീ  സ്നേഹിച്ച  എല്ലാം
ഞാനും  സ്നേഹിച്ചു ..."
"നീ  വെറുത്ത  എല്ലാം
ഞാനും  വെറുത്തു ..."
എന്നെ  പോലും  ....
---------------------------------------------------------------------------
 നിനക്ക് വേണ്ടി എന്തും നഷ്ട്ടപെടുതുവാന്‍ 
 ഞാന്‍ തയ്യാറാണ്  
 പക്ഷെ 
 എന്തിനെങ്കിലും വേണ്ടി 
 നിന്നെ നഷ്ട്ടപെടുതുവാന്‍ ഞാന്‍ ഒരുക്കമല്ല
----------------------------------------------------------------------------
 മരിക്കാത്ത   മനസും  ,മറകാത്ത   ഓര്‍മകളുമായി   ഞാന്‍   കാത്തിരിക്കും   ഇഷ്ടപെടനമെന്നു   നിര്‍ബന്ധമില്ല   മറകരുതെന്നു  പിടിവശിയുമില   എങ്കിലും   വെറുക്കരുത്  
-----------------------------------------------------------------------------------------------



നിന്നെ പിരിയുന്നതോര്‍ക്കുമ്പോള്‍ എന്‍റെ മനസ് വേദനിച്ച്
 മിഴി നിറയുന്നു ..എന്നാല്‍ ആ കണ്ണുനീര്‍ പുറത്തു പോകാറില്ല 
 കാരണം ആ മിഴിനീരിന് പോലും നീ എന്നില്‍ നിന്നും  അകലുന്നത് 
 ഇഷ്ട്ടമല്ല  
-----------------------------------------------------------------------------------------
 ഏതൊ ഒരു മഞ്ഞു കാലത്തില്‍ ആര്‍ദ്രമായി  മനസിലേക്ക് വീണ 
 മഞ്ഞു തുള്ളിപോല്‍  നീ  എന്‍ മനസ്സില്‍ കടന്നു 
 മറക്കാന്‍ ശ്രെമിച്ചിട്ടും മായാത്ത നിന്‍  ഓര്‍മകളെ  സ്നേഹിക്കാനും എനിക്കാവില്ല 
  വെറുക്കാനും ആവില്ല 
 ഒന്ന് മാത്രം അറിയാം  
  നിന്‍ ഓര്‍മ്മകള്‍ എന്നില്‍ നിന്നും മായുന്ന നിമിഷം 
 മരണം എന്നെ പുല്കുമെന്നു ...
 


   




 

കണ്ണുനീര്‍ ......

1)
നീയെന്നെ  എല്ലാം പഠിപ്പിച്ചു
കരയുവാനും ചിരിക്കുവാനും
അങ്ങനെ എല്ലാം ...
പക്ഷെ ഒന്ന് മാത്രം പഠിപ്പിച്ചില്ല
എങ്ങനെ  നിന്നെ മറക്കണം.....

2)
   എന്തിനു നീ സ്നേഹിക്കുന്നു  ആ പെണ്‍കിടാവിനെ
   എന്തിനു പ്രണയം  ചൊരിയുന്നു അവള്‍ക്കായ്
    എന്തൊക്കെ നീ ചെയ്താലും ഒടുവില്‍ നിന്‍റെ
    ഹൃദയം തകര്‍ക്കുമാവള്‍
    ഓര്‍മ്മകള്‍ നല്‍കി  പിരിയുമവള്‍ 
   
3 )
   പുഞ്ചിരി   കൊണ്ട്  തുടങ്ങി
   മനസുകൊണ്ട് സ്നേഹിച്ച്
   കണ്ണീരോടെ പിരിയേണ്ടി വരുമോ എന്നറിയില്ല
    എന്നാലും സ്നേഹിച്ചുപോയ്‌ നിന്നെ ഒരുപാട് 


4)

  ഒരുനാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ്  നീ 
  തിരിച്ചറിയും  അന്ന് എന്‍റെ  രെക്തം കൊണ്ട്  മേഗങ്ങള്‍ 
  ചുവക്കും  
  എന്‍റെ നിശ്വാസത്തിന്‍റെ കാറ്റില്‍  ചുവന്ന മഴയായി അത് പെയ്തു വീഴും 
   അന്ന് ഭൂമിയിലെ  ചുവന്നു പോകും ...
  അപ്പോള്‍ ഒരു പക്ഷെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടായിരിക്കില്ല 

5)

    ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നീ 
    ഒരിക്കലും അറിയാതിരിക്കട്ടെ  
   അത് നിന്നെ വേദനിപ്പിക്കും 
  കാരണം അത്രത്തോളം  നിനക്കെന്നെ  സ്നേഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല