2011, ജനുവരി 23, ഞായറാഴ്‌ച

ഇനിയും ഒരു നിമിഷത്തിനായി

നിന്‍റെ ലോകം വിശാലമാണ്
അതില്‍ ഒരു പുല്‍കൊടി മാത്രമാണ് ഞാന്‍
എന്നാല്‍ എന്‍റെ കൊച്ചു ലോകത്തില്‍ നീ മാത്രമാണ് എല്ലാം
---------------------------------------------------------------------------------------
നിന്നെ ഓര്‍ത്തു കരയുന്ന എന്‍റെ കണ്ണുനീര്‍ നീ കണ്ടില്ല
നിന്നെ ഓര്‍ത്തു തകരുന്ന എന്‍റെ  ഹൃദയ വേദനയും നീ കേട്ടില്ല 
കാത്തിരുന്നിട്ടു നീ കനിഞ്ഞതുമില്ല 
ഇനിയും ഒരു നിമിഷത്തിനായി കാത്തു നില്‍ക്കാതെ  
നീ എന്നെ സ്നേഹിക്കാത്ത ഈ ലോകത്ത് നിന്നും ഞാന്‍ പോകുന്നു  എന്നേക്കുമായ്  
-----------------------------------------------------------------------------------------
എത്ര നാള്‍ നിനക്കായ് ഞാന്‍ കാത്തിരിക്കണം ?
എത്ര വേള  നിനക്കായ് ഞാന്‍ വേദനിക്കണം ?
ഒരു പെരുമഴക്കാലം പോലെ മനം നിറയെ സ്നേഹം ഞാന്‍ നല്‍കിയില്ലേ ? 
എന്നിട്ടും എന്തെ നീ എന്നെ മറന്നു...?
---------------------------------------------------------------------------
മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍
എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു  നിന്‍റെ മുഖം
ആരും കാണാതെ ,ആരോടും പറയാതെ ഞാന്‍ നിന്നെ സ്നേഹിച്ചു
വീണുടയുന്ന മഴതുള്ളി പോലെ എന്നെ തനിച്ചാക്കി എന്നോ നീ ആര്‍ക്കോ 
സ്വോന്തമായെക്കാം..എങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു
ഒരിക്കല്‍ എന്‍റെ സ്നേഹം നീ തിരിച്ചരിയുമേന്ന്‍ പ്രതിക്ഷയോടെ
-----------------------------------------------------------------------------------------------------------
ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ നിന്‍റെ ഹൃദയമായ്
പിറക്കാന്‍ ആഗ്രഹിക്കുന്നു  ...
കാരണം
അതിന്‍റെ തുടിപ്പുകള്‍ എന്നും നിനക്ക് വേണ്ടി ആയിരിക്കുമല്ലോ ........


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ