2011, ജനുവരി 22, ശനിയാഴ്‌ച

കണ്ണുനീര്‍ ......

1)
നീയെന്നെ  എല്ലാം പഠിപ്പിച്ചു
കരയുവാനും ചിരിക്കുവാനും
അങ്ങനെ എല്ലാം ...
പക്ഷെ ഒന്ന് മാത്രം പഠിപ്പിച്ചില്ല
എങ്ങനെ  നിന്നെ മറക്കണം.....

2)
   എന്തിനു നീ സ്നേഹിക്കുന്നു  ആ പെണ്‍കിടാവിനെ
   എന്തിനു പ്രണയം  ചൊരിയുന്നു അവള്‍ക്കായ്
    എന്തൊക്കെ നീ ചെയ്താലും ഒടുവില്‍ നിന്‍റെ
    ഹൃദയം തകര്‍ക്കുമാവള്‍
    ഓര്‍മ്മകള്‍ നല്‍കി  പിരിയുമവള്‍ 
   
3 )
   പുഞ്ചിരി   കൊണ്ട്  തുടങ്ങി
   മനസുകൊണ്ട് സ്നേഹിച്ച്
   കണ്ണീരോടെ പിരിയേണ്ടി വരുമോ എന്നറിയില്ല
    എന്നാലും സ്നേഹിച്ചുപോയ്‌ നിന്നെ ഒരുപാട് 


4)

  ഒരുനാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ്  നീ 
  തിരിച്ചറിയും  അന്ന് എന്‍റെ  രെക്തം കൊണ്ട്  മേഗങ്ങള്‍ 
  ചുവക്കും  
  എന്‍റെ നിശ്വാസത്തിന്‍റെ കാറ്റില്‍  ചുവന്ന മഴയായി അത് പെയ്തു വീഴും 
   അന്ന് ഭൂമിയിലെ  ചുവന്നു പോകും ...
  അപ്പോള്‍ ഒരു പക്ഷെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടായിരിക്കില്ല 

5)

    ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നീ 
    ഒരിക്കലും അറിയാതിരിക്കട്ടെ  
   അത് നിന്നെ വേദനിപ്പിക്കും 
  കാരണം അത്രത്തോളം  നിനക്കെന്നെ  സ്നേഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല












 
  
     






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ