ഞാന്‍ എന്നും അവളെ ഓര്‍ക്കും ..
എന്‍റെ ഹൃദയം തകര്ത്തവള്എന്ന പേരില്‍ അല്ല ..
"എന്നെ തകര്‍ന്ന ഹൃദയവുമായി
ജീവിക്കാന്‍ പഠിപ്പിച്ചവള്‍ എന്ന പേരില്‍ ..
"ഇന്ന് ഞാന്‍ മരണത്തെ ഭയക്കുന്നില്ല ..
പക്ഷെ
പ്രണയത്തെ ഭയക്കുന്നു . കാരണം ,
മരണത്തെക്കാള്‍ വേദനയാണ് പ്രണയത്തിന്
ജീവിച്ചിരിക്കുന്ന കാലം അത്രയും നീ എന്‍റെതെന്നു തോന്നി
ഒടുവില്‍ എല്ലാം ഒരു വാക്കിലൂടെ ഒതുക്കി ....
എന്തിനീ ഹൃദയത്തില്‍ ഇത്രയും മോഹങ്ങള്‍ നിറച്ചു ,
എന്തിനു നീ എന്നോട് ഇത്രയും സ്നേഹം നടിച്ചു .
എന്‍റെതെന്നു മാത്രം വിചാരിച്ചു സ്നേഹിച്ച നിന്നെ
ഒടുവില്‍ പിരിയുമ്പോള്‍ ഒരു നല്ല ജീവിതം .നേരാന്‍ മാത്രമേ എനിക്ക് കഴിയു..
നിന്നോട് പറയാന്‍ ബാക്കി വെച്ച സ്വപ്‌നങ്ങള്‍ ,
പാതി മുറിഞ്ഞ പകല്കിനവുപോലെ
എന്നില്‍ നിന്നും അകലുമ്പോള്‍ .,
ഇരുള്‍ നിറഞ്ഞൊരീ ഇടനാഴിയില്‍ ഇന്നും ഞാന്‍ തനിച്ചാണ് . ..
കാണാതിരിക്കുമ്പോള്‍ അവള്‍ പറയുമായിരുന്നു
"ഓര്‍ക്കണം" എന്ന് ....
പക്ഷെ ,
അവസാനം കണ്ടപ്പോള്‍ പറഞ്ഞത്
"മറക്കണം" എന്നായിരുന്നു ..
എന്നെന്നെക്ക്യുമായി ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ