2011, മേയ് 15, ഞായറാഴ്‌ച

ഒരിക്കല്‍  കണ്ടുമുട്ടി  പലനാള്‍  പുഞ്ചിരിച്ചു     
ഒരു  നാള്‍  പിരിയുമ്പോള്‍  മനസറിയാതെ  വേദനികും,
കണ്ണീരിന്‍റെ  വിലയും 
സ്നേഹത്തിന്‍റെ ആഴവും  പറഞ്ഞറിയിക്കാന്‍  കഴിയുമോ . ? 

കാലം  എത്ര  പോയാലും
കനവുകള്‍  തീര്‍ന്നാലും
കവിതകള്‍  ഇല്ലാതായാലും
കാറ്റ്  പോലെ  ഞാന്‍  നിന്നെ
തേടി  വരും  നിന്‍  സ്നേഹത്തിനായ് .......

വേദനഏറും  ജീവിതത്തില്‍  സ്നേഹപൂക്കലായ്  
വന്നണഞ്ഞ  പ്രിയ  കൂട്ടുകാരി ...  
വിരഹത്തിന്‍  നേര്‍ത്ത  ഇടവഴിയില്‍  നീ  എന്നെ  വിട്ടകലുമോ ...???  

ഒരിക്കല്‍  അവള്‍  എന്നെ  ഓര്‍ത്തു  കരയും ,
ഞാന്‍  അവളെ  ഓര്‍ത്തു  കരഞ്ഞതുപോലെ ,
ഒരികല്‍  അവള്‍  എന്നെ  തിരയും ,
ഞാന്‍  അവളെ  തിരഞ്ഞതുപോലെ ,
ഒരിക്കല്‍  അവള്‍  എന്നെ  സ്നേഹിക്കും ,
ഞാന്‍  അവളെ  സ്നേഹിച്ചതുപോലെ ,
ഒരു  പക്ഷെ ,
 അന്ന് ഞാന്‍  അവളെ  സ്നേഹിചെന്നു  വരില്ല ...,
കാരണം ,
"ഒരു  പൂവിനു  ഒരിക്കല്‍  മാത്രമേ  വിരിയാന്‍  കഴിയു ....."


എന്നെങ്കിലും    നിന്‍റെ  മനസ്  എന്നെ  തേടുകയാണെങ്കില്‍
അന്ന്  നീ  നിന്‍റെ  ഹൃദയത്തില്‍  ഒന്ന്  തൊട്ടു  നോക്ക് 
അവിടെ  നിന്‍റെ  ഹൃദയമിടിപ്പിന്റെ  താളമായ്  ഞാന്‍  ഉണ്ടാകും 


          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ