2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

എന്റെ നിഴലിൽ നടക്കാൻ



എന്റെ നിഴലിൽ നടക്കാൻ കൊതിച്ച പെണ്കുട്ടി...
എന്റെ ഒരു വിളിക്കായി എന്നും കാത്തു നിന്നവൾ....
മിഴികളിൽ സ്വപ്നങ്ങളും ചുണ്ടുകളിൽ പുഞ്ചിരിയുമായി എന്നും അവൾ എന്നെ കാണുവാൻ വന്നു...
അവളുടെ പാദസ്വരകിലുക്കതിൽ ഞാൻ കേട്ടത് എന്റെ ഹൃദയത്തിൽ ശബ്ദമാണ്...
അവളുടെ കണ്ണുകളിൽ കണ്ടത് എന്നോടുള്ള നിലകാത്ത സ്നേഹമാണ് ...
മൌനത്തിനു പോലും ഇത്ര മനോഹാരിത ഉണ്ടെന്നു മനസിലായത് അവളെ കണ്ടപ്പോഴാണ്....
എന്നും എന്നോടൊപ്പം നടന്ന അവൾ നിശബ്ദയായി എനിക്ക് പറഞ്ഞു തരുകയായിരുന്നു...
അവൾ എന്റെ പ്രണയമാണെന്ന്...
ഞാൻ പോലും അറിയാതെ എന്നിൽ വന്നു നിറഞ്ഞ എന്റെ പ്രണയം.....

ഞാന്‍ എന്നും ഒറ്റപ്പെട്ടവന്‍ ആയിരുന്നു ..



ഞാന്‍ എന്നും ഒറ്റപ്പെട്ടവന്‍ ആയിരുന്നു ..
ഏകാന്തതയെ ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു ...
ഏകാന്തതയുടെ ലോകത്തുനിന്നു എന്നെ ഒരു കൊച്ചു
കുഞ്ഞിനെപ്പോലെ കൈപിടിച്ചു നടത്തിയത് അവളായിരുന്നു ........
ആ കൈപിടിച്ചു ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു ...
എന്നും എന്‍റെ കൂടെയുണ്ടാകും എന്നു കരുതി ഞാന്‍ അഹങ്കരിച്ചു .......
എനിക്കറിയില്ല അവള്‍ക്കെന്താണ് സംഭവിച്ചതെന്ന് .....
ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് എന്നെ തനിച്ചാക്കി അവള്‍
പറന്നകലാന്‍ പോവുന്നു ..........
കണ്ണെത്താ ദൂരത്തേയ്ക്ക്...........

നിന്നെ ഞാൻ പ്രണയിക്കുന്നു



നിന്നെ ഞാൻ പ്രണയിക്കുന്നു
എന്നതിനേക്കാൾ നിന്നെ അന്ന്
പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണെനിക്കിഷ്ടം...
വർഷങ്ങൾക്കു ശേഷം ഇത് കേള്‍ക്കുമ്പോള്‍ നീ
അത്ഭുതത്തോടെ പുഞ്ചിരിക്കും!
എനിക്കത് കാണണം....
അത്രയും മതി......

(പത്മരാജൻ)

മനസ്സില് ഞാനൊരു ചിത്രം വരച്ചു.....



മനസ്സില് ഞാനൊരു ചിത്രം വരച്ചു......
സ്നേഹം കൊണ്ട് അതിന് ഞാന് ജീവന് നല്കി......
അപ്പോഴും അറിഞ്ഞില്ല ഞാന്,
അതിന് മറ്റൊരു അവകാശിയുണ്ടെന്ന്......
കഴിഞ്ഞുപോയ കാലങ്ങള് ഒരു നിഴലാട്ടം പോലെ എന്നെ പിന്തുടരവേ...
സ്വന്തം മുഖഛായ നഷ്ടപ്പെട്ടതറിയാതെ ഞാന് ഇന്നും,
നിന് മുഖവും തേടി അലയുന്നു.....
എന്നെ അറിയാത്ത,
എന്റെ പ്രാണന്...

എന് വിരല് തുമ്പ് ഒന്നു ചലിച്ചാല്



എന് വിരല് തുമ്പ് ഒന്നു ചലിച്ചാല്, വിടരും നിന് മുഖമെന് പുസ്തക താളില്....... എന് മിഴിയൊന്നു അടച്ചാല്, നിറയും നീ കനവായി എന് കണ്ണുകളില്....... എന് സ്വരമൊന്നു ഉണര്ന്നാല്, ഒഴുകും നീ ഒരു കവിതയായി........ എങ്ങനെ ഞാന് നിന്നില് നിന്ന് ഓടി മറയും???? എങ്ങനെ ഞാന് നീ പകര്ന്ന മാധുര്യത്തെ മറക്കും....................

സ്വപ്നങ്ങളാകുന്ന

സ്വപ്നങ്ങളാകുന്ന ഈ പടവുകളിലൂടെ നാം ഒരുമിച്ചു കയറി.....
പക്ഷേ ആ വഴിയോരത്ത് എവിടെയോവച്ച് നീ എന്നെ തനിച്ചാക്കി പോയപ്പോള്‍
എന്തുചെയ്യണം എന്നറിയാതെ അവിടെ നിന്നും തിരികെയിറങ്ങി വന്നപ്പോള്‍ ഞാന്‍ അനുഭവിച്ച വേദന അതു
അറിയാന്‍ ഇന്നു നിനക്കാവില്ല........
ആ വേദന നീ അറിയാതിരിക്കട്ടേ.....
കാരണം നീ കരയുന്നത് ഇന്നും എനിക്കു സഹിക്കാനാവില്ല.....

നെയ്തൊരു സ്വപ്നങ്ങളോക്കെയും

നെയ്തൊരു സ്വപ്നങ്ങളോക്കെയും
പാഴ്വേലയായെന്നറിഞ്ഞപ്പോള്‍
വീണ്ടും പാഴ് സ്വപ്നം നെയ്യുവാനായ്
ത്രാണീയില്ലെനിക്കിപ്പോള്‍
വിതുമ്പീടുവാന്‍ പോലുമാകാതെ
എന്നിലേക്കു മാത്രമായിനി ഒതുങ്ങീടട്ടെ.............