2013, മേയ് 15, ബുധനാഴ്‌ച
നിനക്ക് അറിയുമോ
നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ച അതെ കണ്ണാടി.
നീ അറിഞ്ഞിരുന്നു അതില്‍
നിന്‍റെ മാത്രം മുഖം ആണെന്ന്.
നോക്കുമ്പോഴെല്ലാം
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി
നിന്‍റെ മുഖം എന്‍റെ മനസ്സില്‍നിന്ന്‍ മായിക്കുവാന്‍ -
ആയിരുന്നു ആ കണ്ണാടി നീ എറിഞ്ഞുടച്ചത്.
എന്നിട്ട് ഇപോ-
ചിതറിവീണ നൂറായിരം കണ്ണാടിചില്ലുകളില്‍.
നിന്‍റെ ഒരുപാട് മുഖങ്ങള്‍.
ഏറിഞ്ഞുടക്കും തോറും
അതിന്‍റെ എണ്ണം കൂടി കൂടി വരുന്നു.
നീ പോലും അറിയാതെ ..
നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.
ചിതറി വീഴുന്ന മുത്തുകളില്‍
ചിതറി വീഴുന്ന മുത്തുകളില്‍
കണ്ണീരിന്റെ നനവുമായി
ഓരോ മഴയും പെയ്തിറങ്ങുന്നത്
ഓര്‍മ്മകളുടെ ഒരു കുമ്പിള്‍ തുള്ളികളുമായാണ്..!
മനസ്സിനെ പൊള്ളിയ്ക്കുന്ന ചില തുള്ളികളില്‍
നഷ്ട സ്വപ്നങ്ങളും നഷ്ട പ്രണയവും
ഒരു നോവായ് തളിര്‍ക്കുന്നു..!
ഒരിയ്ക്കലീ മഴയില്‍
ഓര്‍മ്മകളെല്ലാം ഒഴുകിയകലും...
നൊമ്പരങ്ങളുടെ കണ്ണീര്‍ കാലവും
ഓര്‍മ്മപെടുത്തലിന്റെ പ്രണയ കാലവുമായി
ഓരോ മഴയും...... ഓരോ മഴക്കാലവും....
നടന്നു വന്ന വഴികളില്‍
നടന്നു വന്ന വഴികളില്‍
എവിടെയോ കളഞ്ഞു
പോയിതെന്‍ മനം ..
കളങ്കമില്ലാത്ത പുഞ്ചിരി ,
ഒരിറ്റു കണ്ണ് നീര്‍ ,
കുളിരുള്ള പ്രണയം ,
തുറന്ന സൌഹൃദങ്ങള്‍ ...
വഴുതിയത് ഇന്നലകളിലെ
ഇടവഴികളില്‍ എവിടയോ
എന്ന് അറിയുന്നു ..
തിരികെ നടക്കണം ,
പെറുക്കി എടുത്തു
അടുക്കി വക്കണം
ഇന്നലകളുടെ ആ
നനുത്ത ഓര്‍മ്മകളെങ്കിലും.....
എന്‍ ഹൃദയത്തിന്‍ വാതിലുകള്‍
എന്‍ ഹൃദയത്തിന്‍
വാതിലുകള്‍
മണിച്ചിത്രതാഴിട്ടു പൂട്ടി....
ഒരിക്കല്‍ പനിനീരും പാരിജാതവും
ചെമ്പകവും പൂത്തുലഞ്ഞു
നറുമണം വിതറി
ഉലസിച്ചിരുന്ന അവിടം
ഇന്ന് മരുഭൂമികണക്കെ
വരണ്ടു വിളറിയിരിക്കുന്നു...
എന്നിലെ പ്രണയത്തിന്‍
നിലാപക്ഷികള്‍
ചിറകടിച്ചുയര്‍ന്നു
പൊങ്ങുമ്പോഴും
രക്ത ധമനികള്‍
പൊട്ടിച്ചിതറുമ്പോഴും
കലിപൂണ്ട കോമരങ്ങള്‍
ഇന്നെവിടെ ..........
എല്ലാം നിരര്‍ത്ഥകമാണെന്ന്
അറിയുന്ന ദിവസം
നിന്‍ നെഞ്ചകം നീറും..!
വിദൂരതയിലേക്ക്
വിദൂരതയിലേക്ക്
തോണി തുഴയുന്നോരാള്‍
പിടി തരാതെ നില്‍ക്കും
കാര്‍മേഘത്തെ പിടിക്കാന്‍
പിടിച്ചു പിഴിഞ്ഞ്
മഴത്തുള്ളികളാക്കാന്‍
മഴത്തുള്ളി മണ്ണിലലിയും
പുതുഗന്ധം ശ്വസിക്കാന്‍
പുതുമഴ തീര്‍ക്കും
കുഞ്ഞരുവികളില്‍
കളിവള്ളമൊഴുക്കിക്കളിക്കാന്‍
കളിച്ചു പനിപിടിച്ചു
വിറച്ചോന്നു കിടക്കാന്‍
പനിക്കുളിരകറ്റാനമ്മയിടും
ചുക്കുകാപ്പി നുകരാന്‍
നുകര്‍ന്ന് നുകര്‍ന്ന്
അമ്മതന്‍ കൈച്ചൂ ടില്‍
മയങ്ങാന്‍
വിദൂരതയിലേക്ക്
തോണി തുഴയുന്നോരാള്‍
നിനക്ക് തരാന്‍ കഴിയാതെ പോയ
ഈ മൌനം...
നിനക്ക് തരാന്‍ കഴിയാതെ പോയ
എന്‍റെ ഹൃദയത്തിന്‍റെ ഭാഷയാണ്...
പറയാനേറെ ഉണ്ടായിട്ടും പറയുവാനാവാതെപോയ
എന്റ മനസ്സിന്റെ വിങ്ങലാണ് ....
മൌനത്തിന്‍റെ നേര്‍ത്ത ജാലകത്തിനപ്പുറം വന്നു
ഒരിക്കല്‍ ഞാന്‍ എല്ലാം പറയും...
കേള്‍ക്കാന്‍ നീ വരുമെന്ന പ്രതീക്ഷയോടെ...
രാത്രിമഴ കനത്തു പെയ്യുന്നു
രാത്രിമഴ
കനത്തു പെയ്യുന്നു , എന്റെ മിഴികളും... രാത്രിമഴയെ നീ ഏറെ
പ്രണയിച്ചിരുന്നു . നിനക്കോര്‍മ്മയില്ലേ അങ്ങ് ദൂരെയിരുന്നു നീയും
ഇവിടെയിരുന്നു ഞാനും രാമഴയെ ഒന്നായി അനുഭവിച്ചിരുന്ന ആ നല്ല കാലം ? അന്ന്
നീ ചൊല്ലിയിരുന്നു നിന്റെ പ്രണയമാണ് ഈ രാമഴ എന്ന് ...ഞാനതില്‍ മുങ്ങ
നനഞ്ഞങ്ങിനെ നിര്‍വൃതിയടഞ്ഞിരുന്നു .
ഇന്നും രാത്രിമഴ കനത്തു പെയ്യുന്നു , നിന്നോടുള്ള പ്രണയത്താല്‍ ഉള്ളുവിങ്ങി
ഞാനും . പക്ഷെ നീ മാത്രം എന്നില്‍
നിന്നും ഒരുപാട് ദൂരെ !!
നീ ഒരിക്കല്‍ പറഞ്ഞവാക്കുകള്‍
ഞാനിവിടെ കടമെടുക്കട്ടെ ..."കാലം
മാറിയില്ലേ എന്ന് പറയുന്നതില്‍ അര്‍ഥമില്ല ,
മാറുന്നത് കാലമല്ല . നമ്മളാണ് ,
നമ്മുടെ മനസ്ഥിതിയാണ് ..."
അന്ന് നീ പറഞ്ഞതെത്ര സത്യം .
കാലമല്ല ,മാറിയത് നിനക്കെന്നോടുള്ള
പ്രണയമാണ് ... , നീ എല്ലാം എത്ര വേഗം മറന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)