സ്വോപ്നത്താല്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചതിലോ
വാനില്‍ തെളിഞ്ഞ മഴവില്ലുകള്‍ക്കിടയിലോ
നമ്മള്‍ ആദ്യമായ് കണ്ടുമുട്ടിയത് .........
ഈ ഭൂമിയില്‍ ഏതു കോണില്‍ വെച്ചാണ്
നമ്മുടെ മനസ്സ് ഒന്നായത്
ഓര്‍ക്കാന്‍ വയ്യ നിനക്കായ് ഞാന്‍ കാത്തിരുന്ന
നാളുകള്‍
നിന്‍റെ കാലൊച്ച കേള്‍ക്കുവാന്‍ കാത്തിരുന്ന
ജീവിത പാതകള്‍
പറഞ്ഞു തീരാത്ത സങ്കല്പങ്ങള്‍ പങ്കുവെയ്ക്കുവാന്‍
ഇനിയുമെത്ര ജന്മങ്ങള്‍
കാവലിരിക്കാം ഞാന്‍ ഈ ജന്മം മുഴുവന്‍
ദുഖത്തിന്‍റെ വെയില്‍ ഏല്‍ക്കാത്ത
കണ്ണുനീരിന്‍റെ മഴത്തുള്ളികള്‍ വീഴാത്ത
സ്നേഹത്തിന്‍റെ ഈ കുടക്കീഴില്‍
നിന്നോടൊപ്പം ..........................................................