2013, മാർച്ച് 9, ശനിയാഴ്‌ച

നിന്‍ ഓര്‍മ്മകളില്‍


നിന്‍ ഓര്‍മ്മകളില്‍ നിന്നു ഓടിയൊളിക്കാന്‍
ശ്രമിച്ചീടവേ
ഞാന്‍ അറിയുന്നു .....
എല്ലാം മായ്ക്കാന്‍ കഴിയുന്ന കാലത്തിനോ ,
ആ കാലത്തിനൊപ്പം നിന്‍റെ ഓര്‍മ്മകളുമായി
സഞ്ചരിക്കുന്ന എനിക്കോ ,
നിന്നെ മറക്കാനാവില്ല......
പക്ഷെ ഒരിക്കല്‍ ഞാന്‍ നിന്‍ ഓര്‍മ്മകളെ
വിട്ടകലും,
അന്ന് എന്‍ ആത്മാവ് തിരിച്ചു വരാന്‍ വയ്യാത്ത
ദൂരത്തായിരിക്കും..
Manju Mukundan
 

ഇതെന്റെ പ്രണയമാണ് ..കണ്ണില്‍ കൊളുത്തി


ഇതെന്റെ പ്രണയമാണ് ..കണ്ണില്‍ കൊളുത്തി വച്ചിട്ടും നീ കാണാതെ പോയത് .ചുണ്ടില്‍ വിറയാര്‍ന്നു നിന്നിട്ടും നെ അറിയാതെ പോയത്.നീ നടന്ന വഴികളിലുടെ ദിവസങ്ങള്‍ കഴിഞ്ഞു നടക്കുമ്പോഴും നിന്നെ പിന്തുടരുകയാണെന്ന് വെറുതെ തോന്നിയിട്ടുണ്ട്.എന്റെ കൈതണ്ടയില്‍ മഞ്ഞു കാലം വെളുത്ത് വിണ്ട വരകളും വേനല്‍ കാലം കരിവാളിച്ച പാടുകളും ചാര്‍തിയിരുന്നു. എന്റെ കൃഷ്ണ മണികള്‍ക്ക് ചുറ്റും ചത്ത്‌ മലച്ച മത്സ്യങ്ങളുടെ കണ്ണില്‍ എന്ന പോലെ ചുവന്ന പാടുകള്‍ വീണു കിടക്കുന്നു.എന്റെ മുടിതുംബ് അറ്റം പിളര്‍ന്നും അനുസരണ ഇല്ലാതെയും വരണ്ടു കിടന്നു.ഞാന്‍ എന്നെ നിനക്ക് മുന്നില്‍ നിര്‍ത്തുന്നതെങ്ങനെ. പക്ഷെ എന്റെ ഹൃദയം നിന്റെ ഹൃദയ താളത്തിനൊപ്പം ഇടിക്കുന്നത് ഞാന്‍ അറിഞ്ഞു.ഞാന്‍ നിന്നെ നിരന്തരം സ്വപ്നം കാണുകയും നിനക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.കൌമാര തുടക്കത്തില്‍ മനസ്സില്‍ ഉദിച്ച, മഷി
പുരളാതെ മരിച്ച കവിതകള്‍ പോലെ എന്നില്‍ തന്നെ ഖനീഭവിച് പോകുന്ന ഒന്നായി എന്റെ പ്രണയത്തെ ഞാന്‍ തിരിച്ചറിയുന്നു.
പ്രണയത്തിനു കണ്ണില്ലെന്ന് ആരു പറഞ്ഞു????പ്രണയത്തിന്റെ പ്രായോഗിക കണ്ണുകള്‍ തുടിപ്പിനെയും മിനുമിനുപ്പിനെയും നിറങ്ങളെയും കാണുന്നു....പൂക്കളില്‍ പനിനീരിനെ തേടുന്നു.കാക്ക പൂവിനെ കാണാതെ പോകുന്നു.ഒരിക്കല്‍ എന്നെങ്കിലും പിന്നില്‍ ഒരു ഇലയനക്കം,ഒരു പദവിന്യാസം കേട്ട് നീ തിരിഞ്ഞു നോക്കിയേക്കാം..അല്ല അത് ഞാന്‍ ആവില്ല..ഞാ
അപ്പോഴും കാത്ത് നില്കുകയയിരിക്കും...നീ പോയ വഴിയിലുടെ യുഗങ്ങള്‍ക്കു കഴിഞ്ഞും കാലൊച്ച കേള്‍പിക്കാതെ നടക്കാന്‍.. നിന്നെ പിന്തുടരുകയാണെന്ന് വെറുതെ മോഹിച്ചു കൊണ്ട്....പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്..കാലൊച്ച കേള്‍പിക്കാതെ ...ഹൃദയത്തിലേക്ക് നടന്നു കയറാതെ അത് നിശബ്ദമായി നിന്നെ പിന്തുടരും...ജന്മങ്ങള്‍ക്കും അപ്പുറത്തേക്ക്............
Jalsa Maria Chacko
 

ഏകാന്തതയുടെ

Sachin Sachu
ഏകാന്തതയുടെ എഴുതാപുറങ്ങളിലേക്ക് ഞാന്‍ കൊഴിഞ്ഞു വീണു.....നഷ്ട്ടപെട്ടു പോയ ഒരു വസന്തകാലത്തിന്‍റെ സ്മരണ പോലെ പ്രകൃതിയുടെ മടിത്തട്ടില്‍ ഞാന്‍ ഉറങ്ങി ....ഞാന്‍ ഒരു തുടക്കം മാത്രമാണ്.....കൊഴിയാനിരിക്കുന്ന ഒരു പൂര്‍ണ വസന്തത്തിന്‍റെ ആദ്യ ബലി......മരച്ചില്ലയില്‍ നിന്ന് താഴേക്ക് വീണ ആ നിമിഷം ഞാന്‍ മന്ത്രിച്ചത് ഇത്ര മാത്രം........ഞാന്‍ വരും.... വീണ്ടും വരും......അടുത്ത മെയ്‌ മാസത്തില്‍ വസന്തത്തിന്‍റെ പൂചെപ്പുമായി ഞാന്‍ തിരിച്ച് വരും...വീണ്ടും പൂക്കുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ കൊഴിഞ്ഞു ഇറങ്ങുന്നത്

ഒരുമഴയത്തൊരുമരച്ചോട്ടില്‍

സഖേ....
......................
ഒരുമഴയത്തൊരുമരച്ചോട്ടില്‍
അറിയാതെനീവന്നുനല്‍കിയസൌഹൃതം
ഇന്നൊരുപ്രണയമായ് വളര്‍ന്നത്
നീ മറന്നതെന്തേസഖേ..

തൊടിയിലെപ്പൂമരച്ചോട്ടിലെകനവുകള്‍
നാടിന്നിടവഴിനല്‍കിയപ്രണയത്തിന്‍മലരുകള്‍
നമ്മളൊന്നായിമാറിയനിലാവുള്ളരാത്രികള്‍
നീ മറന്നതെന്തേ സഖേ...

ചെമ്പകപ്പൂവിനെനെഞ്ചോടടുക്കി
നിന്‍പൂങ്കാവനത്തില്‍ഞാന്‍വന്നണഞ്ഞതും
നിന്‍കാര്‍ക്കൂന്തല്‍തഴുകിഞാന്‍എന്നിലേക്കണച്ചതും
നീ മറന്നതെന്തേ സഖേ....

അന്ന്നാംകണ്ടൊരീപൂമരച്ചോട്ടില്‍ഞാന്‍
ഇന്ന്നിന്നെയുംകാത്തിരിപ്പുണ്ടെന്നു
ഇളംതെന്നല്‍വന്നുനിന്‍കാതില്‍ചൊല്ലിയതും
നീ മറന്നതെന്തേ സഖേ...

അറിയുന്നുഞാന്‍ സഖേ...
ഞാനിന്നുമറവിയില്ലാത്തൊരു
ലോകത്തിന്നടിമയായ്‌
എല്ലാംമറക്കുന്നോരെന്‍സഖിക്കായ്

നീ കാണണംകേള്‍ക്കണം
കേട്ടോന്നുമൂളണം
എന്‍പ്രണയത്തില്‍ശീലുകള്‍
അറിയാതെഓര്‍ക്കണം

നീ കണ്ടിട്ടുംകാണാതെപോയൊരീ-
കനവുകള്‍കാലംചെയ്തെന്നു
കാറ്റ്പറഞ്ഞെന്നാല്‍നീ ഓര്‍ക്കണം സഖേ
ഞാനീകാറ്റായിരുന്നെന്നു
.....................
ദിലീഷ് ഉഷസ്

ഒരുപാടു വര്‍ഷത്തിനു ശേഷം ഞാന്‍

ഒരുപാടു വര്‍ഷത്തിനു ശേഷം ഞാന്‍ ഏകാന്തനായിരിക്കുന്ന ആല്‍ മരത്തിന്റെ ചുവട്ടിലേക്ക് അവള്‍ നടന്നു വന്നു...

പരിചയം കാണിക്കാതെ ഞാന്‍ മുഖം തിരിച്ചു...

പിന്നില്‍ കയ്‌കെട്ടി നില്‍ക്കു­ന്ന എന്റെ പിറകില്‍ വന്നു നിന്നു തലതാഴ്ത്തി കൊണ്ടവള്‍ ചോദിച്ചു...

"എന്നെ മറന്നോ എന്ന് ചോദിക്കാന്‍ എനിക്ക് അവകാശമില്ല,,, പക്ഷെ ഞാന്‍ വെറുതെ ചോദിച്ചോട്ടെ...
ആ മനസ്സില്‍ ഇപ്പോഴും ഞാനുണ്ടോ...??"

ഓര്‍മ്മകളുടെ താളുകള്‍ ഒരുപാടു പിന്നിലോട്ട് മറിഞ്ഞു....

അവസാനമതാ അന്ന് ഞങ്ങള്‍ ഒരുമിച്ചു നടന്നതും,,, ഇരുന്നതും,,, ചിരിച്ചതും,,, പിണങ്ങിയതും ഇണങ്ങിയതുമെല്ലാം എഴുതിയിട്ട മഷിക്ക് ഒരു മങ്ങല്‍ പോലുമേല്‍ക്കാതെ മായാതെ കിടക്കുന്നു....

തിരിഞ്ഞു നിന്നു കൊണ്ട് ഞാന്‍ ചോദിച്ചു "ഇനിയും എന്നെ
വേദനിപ്പിക്കാന് ‍ വന്നതാണോ ഇത്രയും കാലത്തിനു ശേഷം...??"

കുറ്റബോധത്തിന്റെ ഭാരകെട്ടുകള്‍ ആ മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത്­ ഞാന്‍ ശ്രദ്ധി­ച്ചു...

അല്പ്പ നേരത്തെ മൌനത്തിനു ശേഷം അവള്‍പറഞ്ഞു "യാത്ര ചോദിക്കാന്‍ വന്നതാണ്... അന്ന് ഞാന്‍ പറയാതെയാണ് പിരിഞ്ഞത്... അതിനുള്ള ശിക്ഷ ഞാനനുഭവിച്ചു... ഇതെന്റെ അവസാന യാത്രയാണ്... നിന്നോടല്ലാതെ ആരോടുമെനിക്ക് യാത്ര ചോദിക്കാനില്ല... കാരണം എന്നെ ഈ ലോകത്ത് മനസ്സിലാക്കിയത് ­ നീ മാത്രമായിരുന്നു... ഞാന്‍ ഒരു പാട് വേദനിപ്പിച്ചതും നിന്നെ മാത്രമായിരുന്നു... എന്നോട് ക്ഷമിച്ചില്ലെങ്കിലും.... നിന്നോട് ഞാന്‍ മാപ്പ് ചോദിക്കുന്നു....!! !

ഇതും പറഞ്ഞു കൊണ്ടവള്‍ നടന്നു നീങ്ങിയതും നോക്കി നില്‍ക്കുന്ന നേരത്ത് അലാറം അടിചിട്ടില്ലായിരുന്നു വെങ്കില്‍ അവളെ വീണ്ടും ഞാന്‍ സ്വീകരിച്ചേന്നെ...

അലാറം കാത്തു.
Sachin Sachu
 

എന്‍റെ കണ്ണുനീര്‍ നിനക്കും

എന്‍റെ കണ്ണുനീര്‍ നിനക്കും
നിന്‍റെ പുഞ്ചിരി നീ എനിക്കും തരണം ....
തുളുമ്പി നിന്നാ കണ്ണുനീരും
വിടര്‍ന്നു നിന്നാ ചിരിയും
നമ്മുക്ക് കൈ മാറാം ....

ഉദയാസ്തമയങ്ങള്‍ക്ക് ഇടയിലും
പൊള്ളുന്ന വരികളാല്‍ ..
അക്ഷരങ്ങള്‍ കൊണ്ടൊരു ഹാരവും ..
കോര്‍ത്ത്‌ വെയ്ക്കാം !!

നിന്‍റെ ചിന്തകളുടെ ഞാനും
എന്‍റെ ചിന്തകളുടെ നീയും
വിരിയും
ഇനിയും വിരിയാത്ത വസന്തമായ്‌....!!!
 
Meera Balu......

പ്രണയം പൂത്ത കല്‍പ്പടവുകള്‍

Renju J Nair

പ്രണയം പൂത്ത കല്‍പ്പടവുകള്‍
================

എന്‍റെ പ്രണയം മരിച്ചു വീണ
കല്‍പ്പടവുകളിലേക്കൊരു യാത്ര പോയി
ഒരു മനോയാത്ര

ആ കല്‍പ്പടവുകളിലായിരുന്നു
കണ്ണുകളില്‍ നിറയെ പ്രണയവുമായ്‌
നീ എന്നെ കാത്തു നിന്നിരുന്നത്

അതെ കല്‍പ്പടവുകളില്‍ വച്ചായിരുന്നു
ആ പ്രണയം കണ്ടിട്ടും
കണ്ടില്ലെന്നു ഭാവിച്ചു ഞാന്‍ നടന്നകന്നത്‌

അവിടെ നിന്നു തന്നെയായിരുന്നു
നിന്‍റെതല്ലാത്ത ഒരായിരം പ്രണയലേഖനങ്ങള്‍
എന്നെ തേടി വന്നത്

പക്ഷെ അതിലെ പ്രണയങ്ങള്‍
നിന്‍റെതു പോലെ
ആഴമുള്ളവയായിരുന്നില്ല

അത് തിരിച്ചറിഞ്ഞപ്പോള്‍
എന്നില്‍ പ്രണയം ജനിച്ചിരുന്നു
അതിന്നവകാശി നീ മാത്രയായിരുന്നു

എന്‍റെ പ്രണയവും നിന്‍റെ പ്രണയവും
നമ്മുടെ പ്രണയമാക്കാന്‍
ഞാന്‍ നിന്നെ തേടി വന്നു
അതേ കല്‍പ്പടവില്‍

പക്ഷെ ഞാനവിടെ കണ്ടത്
എന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന നിന്നെയല്ല
ഒരു അനുശോചന പോസ്ടരിലെ നിന്നെയായിരുന്നു

അത് കണ്ട മാത്രയില്‍ മരിച്ചു വീണു
എന്‍റെ നവജാത പ്രണയം
ജനിച്ച അതെ കല്‍പ്പടവില്‍.
അതിന്നു കൂട്ടായി എന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന
കണ്ണീര്‍ത്തുള്ളികള്‍ മാത്രം.... .

നിനക്ക് അറിയുമോ

നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ച അതെ കണ്ണാടി.
നീ അറിഞ്ഞിരുന്നു അതില്‍
നിന്‍റെ മാത്രം മുഖം ആണെന്ന്.
നോക്കുമ്പോഴെല്ലാം
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി

നിന്‍റെ മുഖം എന്‍റെ മനസ്സില്‍നിന്ന്‍ മായിക്കുവാന്‍ -
ആയിരുന്നു ആ കണ്ണാടി നീ എറിഞ്ഞുടച്ചത്.

എന്നിട്ട് ഇപോ-
ചിതറിവീണ നൂറായിരം കണ്ണാടിചില്ലുകളില്‍.
നിന്‍റെ ഒരുപാട് മുഖങ്ങള്‍.

ഏറിഞ്ഞുടക്കും തോറും
അതിന്‍റെ എണ്ണം കൂടി കൂടി വരുന്നു.
നീ പോലും അറിയാതെ ..

നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.

നിന്‍ മിഴികളില്‍ ഞാന്‍ കണ്ട എന്നോടുള്ള പ്രണയം


നിന്‍ മിഴികളില്‍ ഞാന്‍ കണ്ട എന്നോടുള്ള പ്രണയം
എന്നില്‍ ഉപേഷിച്ച് നീ നടന്ന് അകലുകയാണോ.?
മുഖം തിരിച്ചു നടക്കുകയാണ് നീ ....
മൌനത്തിനു അര്ത്ഥ മുണ്ടായ നിമിഷങ്ങള്‍ ....
മനസിന്റെു വേദനകള്‍ മിഴിനിരായി ...
പോകട്ടെ എന്ന്‌ വിതുബി ....
പോകാതെ മായാതെ നീ എന്‍ മനസ്സില്‍ നിറഞ്ഞു
എന്നാലും നിന്‍ മിഴികളില്‍ എന്‍ ചുണ്ടുകള്‍
ചേര്ത്ത് ഞാന്‍ നിനക്ക് തന്ന നനവുള്ള ആ ചുംബനത്തിന്റെ
ഓര്മ്മുകള്‍ മതി എനിക്ക് നിന്നെ സ്നേഹിക്കാന്‍
ആ ഓര്മ്മ കളില്‍ കൂടി നിന്നെ ഇനിയും ഞാന്‍ സ്നേഹിക്കും
കാരണം എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം
ജനിച്ചത്‌ നിന്‍ മിഴികളില്‍ കൂടി ആയിരുന്നു ...........
Jalsa Maria Chacko

ഞാന്‍ പെയ്തു പിന്‍ വാങ്ങിയത്

ഞാന്‍ പെയ്തു പിന്‍ വാങ്ങിയത്
നിന്‍റെ ഹൃദയത്തിലാണ്
നീ എന്നെ ഒളിപിച്ചത്
നിന്‍റെ മൌനത്തിലും...
.
എല്ലാം അറിഞ്ഞിട്ടും
പൊലിഞ്ഞു തീരാന്‍
തിടുകം കാട്ടിയത്
ഞാന്‍.......ഞാന്‍ മാത്രമാണ്
.
എന്‍റെ ഏകാന്ത വിധികളില്‍
ഒരു തീരാ നൊമ്പരമാവാന്‍
ഞാന്‍ നിന്നെ ക്ഷണികുന്നില്ല
.
നിനക്കും എനിക്കുമിടയില്‍
സ്വപ്‌നങ്ങള്‍ കൈകള്‍ കോര്‍ക്കുമ്പോള്‍
ഓര്‍മ്മകള്‍ മൂക ഗദ്ഗദങ്ങളായി
വിരിയുമ്പോള്‍
.
പുണ്യമേ...അറിയുക നീ
.
ഞാന്‍ നിന്നെ..............!!
Meera Balu