2011, മേയ് 15, ഞായറാഴ്‌ച

അകലേക്ക്‌   മറഞ്ഞുപോയ  എന്‍റെ  ഓര്‍മ്മകള്‍  ഒരിക്കലും  തിരിച്ചുവരില്ലെന്ന്  അറിഞ്ഞിട്ടും ...
ആ  തിരിച്ചു  വരാത്ത  ഓര്‍മകളില്‍  നിന്നെയും  കാത്തു  ഞാന്‍  നില്കുന്നു ..


ഒരു  നക്ഷത്രമായി  ഞാന്‍  മാറിയാലും ..
നിന്‍റെ  ഹൃദയം  വേദനിച്ചാല്‍
ഞാന്‍  വരും ..
ഒരുപാട്  നക്ഷത്രങ്ങളോട്  യാത്ര  പറഞ്ഞു  നിന്‍റെ  കൂട്ടിന്‌......



ഒര്‍മചെപ്പില്‍  ഒരുപാട്  നിറമുള്ള  ഓര്‍മ്മകള്‍  നിറച്ച്‌ ഇന്നോ നാളെയോ  നീ  അകലുമെന്നരിഞ്ഞിട്ടും  നിന്നെ  ഞാന്‍  പ്രണയിച്  പോയ്‌ ....
നിന്‍റെ  കൂടെ  ഉണ്ടായിരുന്ന  നിമിഷങ്ങള്‍  കവിതകളായിരുന്നു ....
അതിലൂടെ  മനസ്  ആവര്‍ത്തിച്  കടന്നു  പോകുമ്പോള്‍
അതിന്‍റെ  അര്‍ത്ഥവും  വ്യാപ്തിയും  കൂടികൊണ്ടേ  ഇരിന്നു ..
നിഷ്ഫലം  എന്നറിഞ്ഞിട്ടും  വീണ്ടും  വീണ്ടും  നിന്നെ  എന്നും  ഞാന്‍  പ്രണയിച്ചു  പോകുന്നു ....


കാലം  വരച്ചിട്ട
കാല്‍പാടുകളിലൂടെ  ഒരിക്കല്‍
കൂടി  സഞ്ചരിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ ,,,,,,,,,,,,
അന്ന്  ഞാന്‍  ആദ്യം
തേടുന്നത്  നിന്‍റെ
കാല്‍പാടുകള്‍ ആയിരിക്കും  ..........


ഞാന്‍    എന്നും  അവളെ  ഓര്‍ക്കും ..
എന്‍റെ  ഹൃദയം തകര്‍ത്തവള്‍
എന്ന  പേരില്‍  അല്ല ..
"എന്നെ  തകര്‍ന്ന  ഹൃദയവുമായി 
ജീവിക്കാന്‍ പഠിപ്പിച്ചവള്‍   എന്ന  പേരില്‍ ..



"ഇന്ന്  ഞാന്‍  മരണത്തെ  ഭയക്കുന്നില്ല ..
പക്ഷെ
പ്രണയത്തെ  ഭയക്കുന്നു . കാരണം ,
മരണത്തെക്കാള്‍  വേദനയാണ്  പ്രണയത്തിന്


ജീവിച്ചിരിക്കുന്ന  കാലം  അത്രയും  നീ  എന്‍റെതെന്നു  തോന്നി  
ഒടുവില്‍  എല്ലാം  ഒരു  വാക്കിലൂടെ  ഒതുക്കി ....
എന്തിനീ  ഹൃദയത്തില്‍  ഇത്രയും   മോഹങ്ങള്‍  നിറച്ചു  ,
എന്തിനു  നീ  എന്നോട്  ഇത്രയും  സ്നേഹം  നടിച്ചു .
എന്‍റെതെന്നു  മാത്രം  വിചാരിച്ചു  സ്നേഹിച്ച  നിന്നെ 
ഒടുവില്‍  പിരിയുമ്പോള്‍ ഒരു  നല്ല  ജീവിതം .നേരാന്‍ മാത്രമേ എനിക്ക് കഴിയു..



നിന്നോട്  പറയാന്‍  ബാക്കി  വെച്ച  സ്വപ്‌നങ്ങള്‍ ,
പാതി  മുറിഞ്ഞ  പകല്കിനവുപോലെ
എന്നില്‍  നിന്നും  അകലുമ്പോള്‍ .,
ഇരുള്‍  നിറഞ്ഞൊരീ ഇടനാഴിയില്‍  ഇന്നും  ഞാന്‍  തനിച്ചാണ് . ..


കാണാതിരിക്കുമ്പോള്‍  അവള്‍  പറയുമായിരുന്നു
"ഓര്‍ക്കണം"  എന്ന് ....
പക്ഷെ ,
അവസാനം  കണ്ടപ്പോള്‍   പറഞ്ഞത്
"മറക്കണം" എന്നായിരുന്നു ..
എന്നെന്നെക്ക്യുമായി ...


              

ജീവിതം   എന്നും  വൈകി  കിട്ടിയ  
ലെറ്റര്‍  പോലെയാണ്  എല്ലാം  അറിഞ്ഞു  വരുമ്പോഴേക്കും  ഒരു  
ജന്മം  പോയിരികും 


കാത്തിരിപ്പിന്‍റെ  സുഖം  ഞാന്‍  അറിയുന്നത്  
നിന്‍റെ  ആ  ഓര്‍മകളില്‍  കൂടിയാണ് ,, 
ഇനി  വരില്ലെന്ന്  അറിയാമെങ്കിലും  വെറുതെ  ഞാന്‍  നിന്നെ  തിരയുന്നു 
 ജീവിധ  വീഥിയിലെ  ഓരോ  നിമിഷവും ..  


സ്നേഹത്തിന്‍  പൂക്കാലം  എനിക്ക്  സമ്മാനിച്ചു , ,, 
ഒടുവില്‍  വിരഹത്തിന്‍  താഴ്വരയിലേക്ക്  എന്നെ  വലിച്ചെറിഞ്ഞു , 
നീ  എങ്ങു  പൊയ്  എന്‍  സ്നേഹിതേ ,,,,,,, 
ഓര്‍ക്കുന്നു   ജീവിതത്തിലെ  ഓരോ  നിമിഷവും 
നീ  തന്ന  ആ  ഓര്‍മകളും , ഒപ്പം 
ആ  പുഞ്ചിരി  തൂകും  നിന്‍  മുഖത്തെയും . മറക്കില്ലൊരുനാളും .


നീ  എന്നിലേക്ക്‌ ... എന്‍റെ   മനസിലേക്ക് , പകര്‍ന്ന  ആ  സ്നേഹം . 
കാലങ്ങള്‍  കഴിയുമ്പോള്‍  അതൊരു  നൊമ്പരമാകുമെന്നു   ഞാന്‍ അറിഞ്ഞില്ല . 
സ്നേഹിച്ചു  നിന്നെ  ഞാന്‍  ഒരുപാട്  സ്നേഹിച്ചു , 
നീ   എന്നെ  വിട്ടു   പോയെങ്കിലും . 
 ഇന്നും  ഓരോ  നിമിഷവും  എന്‍റെ  മനസ്സില്‍  നിന്നെ  കുറിച്ചുള്ള  ഓര്‍മ്മകള്‍  മാത്രമാണ് . 
ഒരുനാളും  അണയാത്ത  ഒരു  കെടാവിളക്കായി   നിന്‍റെ  ഓര്‍മ  എന്‍റെ  മനസ്സില്‍  ജ്വലിച്ചു  കൊണ്ടിരിക്കും .  
എന്‍റെ  ഹൃദയത്തിന്‍    സ്പന്ദനം  എന്ന്  നിലക്കുന്നോ  അന്ന്  വരേയ്ക്കും . 


                 
ഒരിക്കല്‍  കണ്ടുമുട്ടി  പലനാള്‍  പുഞ്ചിരിച്ചു     
ഒരു  നാള്‍  പിരിയുമ്പോള്‍  മനസറിയാതെ  വേദനികും,
കണ്ണീരിന്‍റെ  വിലയും 
സ്നേഹത്തിന്‍റെ ആഴവും  പറഞ്ഞറിയിക്കാന്‍  കഴിയുമോ . ? 

കാലം  എത്ര  പോയാലും
കനവുകള്‍  തീര്‍ന്നാലും
കവിതകള്‍  ഇല്ലാതായാലും
കാറ്റ്  പോലെ  ഞാന്‍  നിന്നെ
തേടി  വരും  നിന്‍  സ്നേഹത്തിനായ് .......

വേദനഏറും  ജീവിതത്തില്‍  സ്നേഹപൂക്കലായ്  
വന്നണഞ്ഞ  പ്രിയ  കൂട്ടുകാരി ...  
വിരഹത്തിന്‍  നേര്‍ത്ത  ഇടവഴിയില്‍  നീ  എന്നെ  വിട്ടകലുമോ ...???  

ഒരിക്കല്‍  അവള്‍  എന്നെ  ഓര്‍ത്തു  കരയും ,
ഞാന്‍  അവളെ  ഓര്‍ത്തു  കരഞ്ഞതുപോലെ ,
ഒരികല്‍  അവള്‍  എന്നെ  തിരയും ,
ഞാന്‍  അവളെ  തിരഞ്ഞതുപോലെ ,
ഒരിക്കല്‍  അവള്‍  എന്നെ  സ്നേഹിക്കും ,
ഞാന്‍  അവളെ  സ്നേഹിച്ചതുപോലെ ,
ഒരു  പക്ഷെ ,
 അന്ന് ഞാന്‍  അവളെ  സ്നേഹിചെന്നു  വരില്ല ...,
കാരണം ,
"ഒരു  പൂവിനു  ഒരിക്കല്‍  മാത്രമേ  വിരിയാന്‍  കഴിയു ....."


എന്നെങ്കിലും    നിന്‍റെ  മനസ്  എന്നെ  തേടുകയാണെങ്കില്‍
അന്ന്  നീ  നിന്‍റെ  ഹൃദയത്തില്‍  ഒന്ന്  തൊട്ടു  നോക്ക് 
അവിടെ  നിന്‍റെ  ഹൃദയമിടിപ്പിന്റെ  താളമായ്  ഞാന്‍  ഉണ്ടാകും 


          

2011, മേയ് 14, ശനിയാഴ്‌ച

എന്‍റെ ചിത ഒരുങ്ങുന്ന മണ്ണില്‍ ആയിരിക്കും

നീ  എന്‍റെ  സ്നേഹം  തിരിച്ചറിയുമ്പോള്‍  നിന്‍റെ  കണ്ണില്‍  നിന്നും  ഉതിരുന്ന  കണ്ണുനീര്‍  ഒപ്പാന്‍ 
എന്‍റെ  കൈകള്‍   ഉണ്ടാകില്ല 
പകരം  ആ  കണ്ണുനീര്‍  വീണു  നനയുന്നത് 
എന്‍റെ  ചിത  ഒരുങ്ങുന്ന  മണ്ണില്‍  ആയിരിക്കും ............!


സ്നേഹിക്കാന്‍ മറന്നിരിക്കുന്നു..

ഞാന്‍  ഇപ്പോള്‍  സ്വപ്നങ്ങളെ  സ്നേഹിക്കാന്‍  മറന്നിരിക്കുന്നു ,
കാരണം,  എന്‍റെ  സ്വപ്നങ്ങളില്‍  നീ  ഇല്ലാതെ  ആയിരിക്കുന്നു  പകരം  അതില്‍  നിറയുന്നത് 
മുഴുവന്‍  മനസ്സിലെ  നൊമ്പരങ്ങള്‍  മാത്രമായിരിക്കുന്നു ........... .

നിന്‍റെ കണ്ണുനീര്‍

മറക്കാന്‍  ഞാന്‍  ശ്രമിക്കാം...
നിന്നെയും  നീ എനിക്ക്  തന്ന  മനോഹര  നിമിഷങ്ങളെയുമല്ല
എന്‍റെ  മനസ്സില്‍  നിന്‍റെ  കണ്ണുനീര്‍  തീര്‍ത്ത  മുറിവുകളെ ... .. .


നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയു ...........

അന്ന് ഞാന്‍ നിനക്കായ് ജീവിച്ചു ..
പക്ഷെ  നിന്‍റെ മനസ്സില്‍ ഞാന്‍ ജനിചിരുന്നില്ല 
എന്നറിയാന്‍ ഒരുപാട്  വയ്കി  
എന്നാല്‍ ഇന്ന് ഞാന്‍ നിന്‍റെ മനസ്സില്‍ ജീവിതം ആരംഭിച്ചു 
പക്ഷെ കാത്തിരിപ്പിന്‍റെ വേദനയില്‍ മരവിച്ചുപോയ എന്‍റെ മനസ്സില്‍ 
നീ ഇന്ന് ജീവിക്കുന്നില്ല .. വേദനയോടെ മടങ്ങുന്ന നിന്നെ ഒരു നെടുവീര്‍പോടെ
നോക്കി നില്‍ക്കാന്‍  മാത്രമേ കഴിയു ...........


2011, മേയ് 8, ഞായറാഴ്‌ച

ഒന്നിനും കാത്തു നില്‍ക്കാതെ

ഒന്നിനും കാത്തു നില്‍ക്കാതെ  കാലം കടന്നു പോകുന്നു 
ജീവിതത്തിന്‍റെ താളുകള്‍ മറിയുന്നു 
അതില്‍ ഒരു പൂ പോലെ വിരിയുന്നു  നിന്‍
ഓര്‍മ്മകള്‍ 




നിനക്ക് ഞാന്‍ എന്ത് ബാക്കി വെക്കണം ?

എന്‍റെ സ്വോപ്നങ്ങളില്‍ നീ ഉണ്ടായിരുന്നു
എന്‍റെ മൌനത്തിലും  നീ  ഉണ്ടായിരുന്നു 
ഒരു നാള്‍ നഷ്ട്ടപെടലിന്‍റെ വേദനയിലും  നീ ഉണ്ടായിരുന്നു
എങ്കിലും നിന്നോടുള്ള ബാക്കി വെച്ച് ഞാന്‍ ദൂരേക്ക് വിടപറഞ്ഞു പോകുമ്പോള്‍ 
നിനക്ക്  ഞാന്‍ എന്ത്  ബാക്കി വെക്കണം ? ഒന്നുമില്ല പകരം തരാന്‍  പ്രണയത്തിന്‍റെ ഈ  നിമിഷങ്ങലല്ലാതെ .....