അവള് ....എന്റെ പ്രിയപ്പെട്ട കൂട്ടുകാരി...ഞാന് വിളിക്കാതെ എന്നിലേക്ക് എത്തിയവള്...എന്റെ ദുഖങ്ങളിലും സന്തോഷങ്ങളിലുംഎന്നും അവള് കൂടെ ഉണ്ടാകും...ദുഃഖങ്ങള് അവളിലൂടെ ഇല്ലാതാകും...സന്തോഷങ്ങള് അവളിലൂടെ ഇരട്ടിയാകും...ഒരിക്കലും പരിഭവങ്ങള് പറഞ്ഞിട്ടില്ലാ...പിണങ്ങിയിട്ടി ല്ല....മധുരമൊഴികളുമായിഎനിക്ക് കൂട്ടിരുന്നവള്....സ്നേഹ സാന്ത്വനങ്ങള്‍ കൊണ്ട്എന്നെ തലോടിയവള്....ഈ ജന്മം എനിക്കായ് നല്കിയവള്...എന്റെ പ്രിയപെട്ടവള്....നിന്നില് വിരിയുന്ന വാക്കുകള് കൊണ്ട്ഞാന് ഓര്മകളെ താലോലിച്ചിടുമ്പോള് നീ എനിക്ക് എങ്ങനെ പ്രിയപെട്ടവള് അല്ലാതാകും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ