2013, ജനുവരി 20, ഞായറാഴ്‌ച

പാതിവഴിയിലെങ്ങോ വെച്ച്

പാതിവഴിയിലെങ്ങോ വെച്ച് സഹയാത്രികരായ് കൂട്ട് വന്നതിന്..
വിരസവേളകളെ സരസമാക്കിയതിനു...
എന്‍റെ ഭ്രാന്തന്സ്വപ്നങ്ങള്‍ കേട്ടതിന്..
കാലിടറിയപ്പോള്‍ വീഴാതിരിക്കാന്‍ കൈത്താങ്ങ്‌ തന്നതിന്..
വീണ്‌പോയപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചതിന്..
കണ്ണീര്‍ച്ചാലുകള്‍ കവിളിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ വിരല്‍ത്തുമ്പിനാല്‍ തുടച്ചെറിയാതിരുന്നതിനു..
കരയരുത് എന്ന് പറയാതിരുന്നതിന്;പകരം ഒന്നും മിണ്ടാതെ നിറഞ്ഞ സ്നേഹത്തോടെ ചേര്‍ത്തുപുല്കിയതിനു ...
എന്‍റെ വിടുവായത്തരങ്ങള്‍ കേട്ട് ചിരിച്ചതിനു..
സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടെന്ന എന്‍റെ വിശ്വാസത്തിനു കരുത്തു പകര്‍ന്നതിനു..
മഴയിലലിയാന്‍ , ആലിപ്പഴം പെറുക്കാന്‍ കൂട്ടുവന്നതിനു.
ഇന്നലെ പെയ്ത മഴയുടെ ഓര്‍മകളെ കാല്‍കൊണ്ടു തെറിപ്പിച്ചു എന്നെ നനയിച്ചതിനു..
പ്രണയവും, വിരഹവും, സൌഹൃദവുമെല്ലാം നിറഞ്ഞ മഴക്കാലം എന്നോടൊപ്പം ചെലവിട്ടതിന്..
പളുങ്കുഭരണികളില്‍ ഞാനെടുത്തുവെച്ച മഞ്ചാടിമണികള്‍ നിലാവുള്ള രാത്രികളില്‍ നിശ്ശബ്ദം ചിരിക്കുകയും, സ്നേഹം പങ്കുവെക്കുകയും ചെയ്യും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍
ചിരിക്കാതെ കൌതുകത്തോടെ എന്‍റെ കണ്ണുകളില്‍ നോക്കി നിന്നതിനു..
എങ്ങുനിന്നോ പറന്നുവന്ന ഒരു അപ്പൂപ്പന്‍ താടി കൈക്കുമ്പിളിലൊതുക്കി എനിക്ക് നേരെ നീട്ടി കണ്ണിറുക്കിയതിനു ...
ഒരു പൂമൊട്ടിലോ, മഴത്തുള്ളിയിലോ ഞാനൊളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കൂട്ടുവന്നോട്ടെ എന്ന് ചോദിച്ചതിനു..
................................................................................................................................................................................
നന്ദി പറയുവതെങ്ങനെ?!
സ്നേഹം...സ്നേഹം മാത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ